AUTOMOBILE - Page 49

പഞ്ചാബ് സർക്കാറിന് മാത്രം പ്രതിവർഷം നഷ്ടമാവുക അയ്യായിരം കോടിയോളം; സിഖ് അഭിമാനവും പഞ്ചാബ് ദേശീയതയും സമരത്തിൽ ജ്വലിക്കുന്നു; 91 ൽ മന്മോഹൻസിങ് നടപ്പാക്കിയ സാമ്പത്തിക ഉദാരീകരണം പോലെ വൻ വിപ്ലവം ആകുമായിരുന്നിട്ടും മോദി സർക്കാർ പതറുന്നു; കർഷക സമരത്തിന് പിന്നിലെ അജണ്ടകൾ എന്താണ്?
പാലക്കാട്ടുകാരൻ എംജിആറും ഇദയക്കനി ജയലളിതയും കരുണാനിധിയും വാണ മണ്ണ്; ശിവാജിയും ശരത്കുമാറും വിജയകാന്തും ഒരു പരിധിവരെ കമൽഹാസനും വീണ രാഷ്ട്രീയക്കളരി; ലേറ്റായിരുന്താലും ലേറ്റസ്റ്റായി എത്തിയത് ലോകത്തിലെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടന്മാരിൽ ഒരാൾ; രജനീകാന്ത് തമിഴക രാഷ്ട്രീയത്തിന്റെ ഗതി മാറ്റുമോ?
യന്ത്രം കൊണ്ട് കൊലചെയ്യുന്നത് ലോകത്തിന് പഠിപ്പിച്ചവർ; പൊട്ടിത്തെറിക്കുന്ന ഫോണുകളും, കൊലയാളി പുഷ്പങ്ങളും റേഡിയേഷനുമായി മരണം ഏതു രീതിയിലും വരാം; ഹണിട്രാപ്പിൽ കുടുക്കാൻ ചാരസുന്ദരിമാർ; ലോകമെമ്പാടും ആയിരക്കണക്കിന് ഇൻഫോർമർമാർ; സൈക്കിൾ തൊട്ട് വിമാനം വരെ ഓടിക്കാനും ഏത് ആയുധം ഉപയോഗിക്കാനും അറിയാവുന്ന കമാൻഡോകൾ; ലോകത്തെ വിറപ്പിക്കുന്ന മൊസാദിന്റെ കഥ
കറുത്ത എസ് യുവിയുടെ വിൻഡ് ഷീൽഡുകളും സൈഡ് ഗ്ലാസുകളും തകർത്ത് വെടിയുണ്ടകൾ ഫക്രിസാദയെ തേടി എത്തിയപ്പോൾ ഇറാന് നഷ്ടമായത് ദേശീയ ഹീറോയെ; ജോർജ് ബുഷ് ഭരണകാലത്തെ ഈ ആണവശാസ്ത്രജ്ഞൻ യുഎസിന്റെ നോട്ടപ്പുള്ളി; തങ്ങളുടെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമനെ വീഴ്‌ത്താൻ ഇറാനിൽ നുഴഞ്ഞുകയറി ഇസ്രയേലിന്റെ മൊസാദ്; പ്രതികാരത്തിനായി ഒരുങ്ങി ഇറാൻ
കൊക്കേയിനും മരിജുവാനയും ഉപയോഗിച്ചത് പലതവണ പിടിക്കപ്പെട്ടു; ലോകകപ്പിൽനിന്ന് പുറത്തായത്  ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്; കാലുകൊണ്ടെന്ന പോലെ കൈ കൊണ്ടും ഗോളടിക്കാൻ വിദഗ്ധൻ; കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തിന്റെ പേരിലും ആരോപിതൻ; കാസ്ട്രോയുടെയും ഷാവേസിന്റെയും സുഹൃത്തായ കമ്യൂണിസ്റ്റ്; മാറഡോണയുടേത് ത്രില്ലർ സിനിമയെപ്പോലുള്ള സംഭവ ബഹുലമായ ജീവിതം
2018ലെ തൃശ്ശൂർ സമ്മേളനത്തോടെ അവശേഷിക്കുന്ന വി എസ് പക്ഷത്തെയും ഇല്ലാതാക്കി പാർട്ടിയിലെയും സർക്കാറിലെയും സർവാധിപതിയായി; സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ ഇടതു മുന്നണി പോയിട്ട് സ്വന്തം പാർട്ടിയിലെ പ്രമുഖർ പോലും അറിയുന്നില്ല; കേരള ഷീ ജിൻ പിങ് ആവാനുള്ള ശ്രമത്തിന് തടയിട്ടത് യെച്ചൂരിയും ബേബിയും; പിണറായിയിൽ നിന്ന് സിപിഎം ഭരണം തിരിച്ചു പിടിക്കുമ്പോൾ
കുഞ്ഞാലിക്കുട്ടിയുടെ ചെരിപ്പിന്റെ വാറഴിക്കാൻ യോഗ്യതയില്ലെന്ന് പറഞ്ഞ് പകരക്കാരനായി; ഏലൂരിലെ  തൊഴിലാളി നേതാവ് എംഎൽഎ ആയതും സാഹിബുമായുള്ള ബന്ധത്തിൽ; 83 ലെ തോട്ടക്കാരന് ഇന്നുള്ളത് പെരിയാർ തീരത്തെ കൊട്ടാര സദൃശ്യമായ വീടുതൊട്ട് കോടികളുടെ ആസ്തി; വി കെ ഇബ്രാഹിംകുഞ്ഞിന്റെത് അമ്പരപ്പിക്കുന്ന രാഷ്ട്രീയ- സാമ്പത്തിക വളർച്ച
രാഷ്ട്രീയത്തിൽ വഴിതെറ്റി എത്തിയ എഞ്ചിനീയർ; അടിയന്തരാവസ്ഥക്ക് എതിരെ പൊരുതി വളർന്നു; ട്രെയിൻ അപകടത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ച കേന്ദ്ര മന്ത്രി; കാട്ടുഭരണത്തെ നാട്ടുഭരണമാക്കിയ ഇന്ത്യൻ ഒബാമ; മോദിക്കെതിരെ പൊരുതി ഒടുവിൽ മോദിയുടെ കാൽക്കീഴിൽ; നാലാമതും ബീഹാർ മുഖ്യന്ത്രിയാവുന്ന നിതീഷ് കുമാറിന്റെ ജീവിതകഥ
ഹോട്ടലിലും ബേക്കറിയിലുമൊക്കെ തൊഴിലാളിയായി; പഠിപ്പിച്ചതും വളർത്തിയതും പാർട്ടി; എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായ തീപ്പൊരി നേതാവ്; വി എസ് പക്ഷത്തുനിന്ന് പിണറായി പക്ഷത്തെത്തിയപ്പോൾ വെച്ചടി ഉയർച്ച; സിപിഎം സംസ്ഥാന സെക്രട്ടറിയിലേക്ക് ഉയർന്ന എ വിജയരാഘവന്റെ ജീവിതം
ആഘോഷത്തോടെ പാലുകാച്ചും കഴിഞ്ഞ് ഫ്‌ളാറ്റിൽ മഴയും കണ്ടിരിക്കുമ്പോൾ ഡോറിൽ മുട്ടി ജപ്തി നോട്ടീസുമായി ബാങ്കുകാർ; കെട്ടുതാലി വരെ പണയം വച്ച് സ്വന്തമായൊരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ ഇറങ്ങിയവർക്ക് ഹീര ബാബുവും ടീമും കൊടുത്ത പണി ഇങ്ങനെ; ഹീര ഗ്രൂപ്പിന് കളി പിഴച്ചത് എവിടെ? തട്ടിപ്പിന്റെ ബാബുസ്റ്റൈൽ
കടവുളില്ലെ, കടവുളില്ലൈ, കടവുൾ ഇല്ലവേ ഇല്ലൈ എന്ന് സധൈര്യം പറഞ്ഞ പെരിയാറിന്റെ നാട്ടിൽ ഇപ്പോൾ രാഷ്ട്രീയ ആയുധമാകുന്നത് മുരുകനും മനുസ്മൃതിയും; ബിജെപിയുടെ വെട്രിവേൽ യാത്ര തമിഴകത്തെ രഥ യാത്ര; തമിഴ്‌നാട് പിടിക്കാനുള്ള ബിജെപി നീക്കം വിജയിക്കുമോ?
ജാതി പ്രഭുക്കന്മാരുടെയും ഖനി-മദ്യ മാഫിയയുടെയും വെടിയേറ്റ് മരിച്ചത് നിരവധി സഖാക്കൾ; ആദിവാസികളുടെയും ദലിതരുടെയും കർഷകരുടെയും പ്രശ്നങ്ങൾ ഏറ്റെടുത്ത് നടത്തിയത് അനവധി സമരങ്ങൾ; കാമ്പയിൻ നയിച്ചത് യെച്ചൂരിയും കാരാട്ടുമല്ല, കനയ്യയും കവിതാകൃഷനും തേജസ്വിയും; ബീഹാറിലെ പൊരുതുന്ന ഇടതുപക്ഷം