EXCLUSIVE - Page 38

ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡറിൽ ആസ്ബസ്റ്റോസിന്റെ സാന്നിധ്യം കണ്ടെത്തുമ്പോൾ സാധാരണ പൗഡറുകൾ സുരക്ഷിതമോ? ഒരു നിയന്ത്രണങ്ങളും ടെസ്റ്റുകളും ഇല്ലാതെവിപണികളിലെത്തുന്ന ടാൽക്കം പൗഡറുകൾ അപകടകാരികൾ തന്നെ; അമിതമായ പൗഡറിന്റെ ഉപയോഗം അണ്ഡാശയ കാൻസറിനും ശ്വാസകോശാർബുദത്തിനും കാരണമാകും: ആസ്ബസ്റ്റോസ് എന്ന പൗഡറിലെ നിശബ്ദ കൊലയാളിയെ കുറിച്ച് അറിയാം
തിരുവനന്തപുരം വിമാനത്താവളം അദാനിക്കും ജിൻഡാലിനും തീറെഴുതും; സ്വകാര്യവത്കരണത്തിന്റെ പേരിൽ നടക്കുന്നത് തീവെട്ടികൊള്ള; കീശ വീർപ്പിക്കാൻ മോദിയും കൂട്ടരും വിറ്റുതുലയ്ക്കുന്നത് അനന്തപുരിയിലെ 628 ഏക്കർ; വിഴിഞ്ഞം തുറമുഖം കൈയിലുള്ള അദാനിക്ക് വിമാനത്താവളം കിട്ടിയാൽ ഇരട്ട ബമ്പർ; മുന്നോടിയായി എയ്‌റോസ്‌പേസ് പാർക്ക് ആരംഭിച്ച് അദാനി; പൊതുമുതൽ വിറ്റ് കോടികൾ വാരികൂട്ടാനുള്ള കേന്ദ്രത്തിന്റെ കള്ളക്കളി പുറത്ത്
ലണ്ടനിലെ പാർലിമെന്റ് ചത്വരത്തിൽ ഗാന്ധി പ്രതിമയെ സാക്ഷിയാക്കി സേവ് ശബരിമല കാമ്പയിനുമായി മലയാളികൾ ഉൾപ്പെടെ നിരവധി അയ്യപ്പ ഭക്തർ; നേതൃത്വം നൽകാൻ വനിതകളും; മഴയും തണുപ്പും ആവേശമായപ്പോൾ ആചാരം സംരക്ഷിക്കാൻ ലോകമെങ്ങും നാമജപത്തിനു ആഹ്വാനം
നിങ്ങളുടെ സ്വന്തം അക്കൗണ്ടിൽ മൂന്ന് തവണയിൽ കൂടുതൽ കാശിട്ടാലും എസ് ബി ഐ 50 രൂപ പിടിക്കും; അഞ്ച് തവണയിൽ കൂടുതൽ പണം പിൻവലിച്ചാലും ഫീസ്; മിനിമം ബാലൻസ് ഇല്ലെങ്കിൽ ഈടാക്കുന്നത് എത്രയെന്ന് ഉപഭോക്താവ് പോലും അറിയുന്നില്ല; മറ്റ് ബാങ്കുകൾ പണം നിക്ഷേപിക്കുന്നതിനും പിൻവിലിക്കുന്നതിനും ഫീസ് ഈടാക്കാത്തപ്പോൾ കൊള്ള നടത്തുന്നത് എസ് ബി ഐ മാത്രം;ഒരു ഉപഭോക്താവും ബാങ്ക് ജീവനക്കാരനും തമ്മിലുള്ള വാട്‌സാപ്പിൽ വൈറലായ സോഷ്യൽ മീഡിയ സംഭാഷണത്തിന്റെ പിന്നാമ്പുറം തേടി പോയപ്പോൾ അറിഞ്ഞത്
തിളച്ചു മറിയുന്ന പായസം കൈവെള്ളയിൽ കോരി ദേവിക്ക് സമർപ്പിക്കുന്ന വിശ്വാസി; അമ്മയെ തോളിലേറ്റി മലചവിട്ടുന്ന അയ്യപ്പ ഭക്തൻ; ശ്രീകണ്‌ഠേശ്വരത്ത് നിർമ്മാല്യം തൊഴാനുള്ള യാത്രയ്ക്കിടെ സെക്രട്ടറിയേറ്റ് നടയിലെ ആത്മഹത്യയും; ഈശ്വര വിശ്വാസിയെ മാനസിക രോഗിയെന്ന് വിളിച്ചത് അപമാനം; സംസാരിക്കാത്ത അനിയന്റെ മൊഴി എങ്ങനെ മജിസ്‌ട്രേട്ടിന് കിട്ടിയെന്ന് ചോദിച്ച് ചേട്ടനും; കടകംപള്ളിയുടേത് അവഹേളനമെന്ന് വേണുഗോപാലൻ നായരുടെ കുടുംബം; ശബരിമല സമരപന്തലിന് മുന്നിലെ മരണത്തിൽ ദേവസ്വം മന്ത്രി പറഞ്ഞത് കളവോ?
സംസ്ഥാന ചരക്ക് സേവന നികുതി കമ്മിഷണർ രാജൻ ഖോബ്രഘടയെ മാറ്റി; ടിങ്കു ബിസ്വാളിന് പകരം ചുമതല; ഖോബ്രഘടയ്‌ക്കെതിരെ ഉയർന്നത് അതിഗുരുതരമായ ആരോപണങ്ങൾ; ഖോബ്രഘട ഇരുന്നപ്പോൾ ബജറ്റ് വിഹിതമായി വന്നത് 70 കോടിയോളം രൂപ; പാഴാക്കിക്കളഞ്ഞത് വിഹിതത്തിന്റെ നാല്പത് ശതമാനവും; ഖോബ്രഘടയിൽ ധനമന്ത്രിക്കും പൂർണ നിരാശ; പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ മാറ്റിയതിൽ ഐഎഎസ് തലത്തിൽ ഞെട്ടൽ
പൊലീസുകാർ കുട്ടിസഖാക്കളുടെ തല്ലുകൊണ്ടപ്പോഴും ഒതുക്കാനുള്ള പാർട്ടി ഇടപെടൽ അറിഞ്ഞ് ക്ഷോഭിച്ച് മുഖ്യമന്ത്രി; അഞ്ചു മണിക്ക് മുമ്പ് പ്രതികളെ പൊക്കാൻ കർശന നിർദ്ദേശം; സംഭവത്തിന്റെ സിസി ടിവി ക്യാമറ ദൃശ്യങ്ങൾ കൺട്രോൾ റൂം പൊലീസുകാരൻ മായ്ചുകളയാൻ നടത്തിയ ശ്രമവും വിവാദമാകുന്നു: ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ മർദ്ദിച്ചു അവശരാക്കിയ എസ്എഫ്ഐ നേതാക്കളുടെ പാർട്ടിഹുങ്കിന് പിടിവീഴും
ഇടവകയിൽ വെച്ച് തെറ്റായ പ്രവർത്തനത്തിന്റെ പേരിൽ പിടിക്കപ്പെട്ട് സിഎസ്ഐ സഭ മാറ്റി നിർത്തിയ പുരോഹിതൻ മാർത്തോമാ സഭയിലേക്ക്;  ആറു തവണ ശിക്ഷണ നടപടിക്ക് വിധേയനായ കളങ്കിത വ്യക്തിയെ സഭയിൽ എടുത്ത സഭാ സിനഡ് തീരുമാനത്തിന്നെതിരെ പ്രതിഷേധം ശക്തം; മാർത്തോമാ വൈദികന്റെ കത്ത് സഭാ സിനഡിന്; അതിരൂക്ഷ ഭാഷയിലുള്ള കത്തിന്റെ കോപ്പി മറുനാടന്; സഭയിൽ പുതിയ കലാപത്തിന് തുടക്കം
ബാങ്ക് മാനേജറായ പേഴ്സി ജോസഫ് ഡെസ്മണ്ടിനെ കള്ളക്കേസിൽ കുടുക്കി തല്ലിച്ചതച്ച കേസിനു നിർണായകമായ ട്വിസ്റ്റ് ; കേസുകൾ ഒത്തുതീർക്കാൻ ശ്രമങ്ങൾ തകൃതി; ഒത്തുതീർപ്പിന്റെ  ഭാഗമായി കേസിന്റെ ആരംഭം മുതൽ പിന്നിൽ നിന്ന  പ്രമുഖ അഭിഭാഷകനെ പേഴ്‌സി മാറ്റി; അഭിഭാഷക മാറ്റം വ്യക്തിപരമെന്നു ഒരുളുപ്പുമില്ലാതെ പേഴ്‌സി; ഒത്തുതീർപ്പിന്റെയും പണം കൈമാറ്റത്തിന്റെയും പിന്നാമ്പുറ കഥകൾ പുറത്ത്
കവിതാ വിവാദത്തെക്കാൾ ജൂറി തർക്കം മനസിനെ മുറിപ്പെടുത്തി; തടസങ്ങൾ ഉണ്ടെങ്കിൽ നേരത്തെ അറിയിക്കാമായിരുന്നു; അതവർ ചെയ്തില്ല; എന്നെ പൊതു മണ്ഡലത്തിൽ നിന്നും അകറ്റി നിർത്താൻ ശ്രമിക്കുന്നവർ നീരാശപ്പെടേണ്ടി വരും; ആൾക്കൂട്ട വിചാരണയും ഖാപ്പ് പഞ്ചായത്തും എതിർക്കുന്ന എനിക്ക് നേരെ ആക്രമണം വന്നാൽ ചെറുത്തുനിൽപ്പ് എന്റെ ഭാഗത്തു നിന്നു തന്നെ വരും; ദീപ നിശാന്ത് മറുനാടനോട്
നിയമപ്രകാരമുള്ള സ്ഥലംമാറ്റത്തിന് പ്രതിഫലമായി വേണ്ടത് വീടിന്റെ ടൈൽസ് ഇടാനുള്ള കാശ്! സെക്രട്ടറിയുടെ ഗെറ്റ് ഔട്ട് അടിയും ഫലം കണ്ടില്ല; ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിൽ സ്ഥലംമാറ്റത്തിനും സ്ഥാനകയറ്റത്തിനും വേണ്ടി നടക്കുന്നത് ലേലം വിളി; മന്ത്രിയുടെ അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റിനെ കൊണ്ട് പൊറുതിമുട്ടി ഉദ്യോഗസ്ഥർ; ശൈലജ ടീച്ചറുടെ വിശ്വസ്തന് മുന്നിൽ പാർട്ടി ജില്ലാകമ്മിറ്റി അംഗമായ പ്രൈവറ്റ് സെക്രട്ടറി പോലും നിഷ്പ്രഭൻ; വിശ്വസ്തനായ പാനൂരുകാരൻ ടീച്ചറെ കുഴിയിൽ ഇറക്കുന്നത് ഇങ്ങനെ
എല്ലാം ചെയ്തു കൊടുത്തിട്ടും കണ്ണൂർ വിമാനത്താവളം സർക്കാറിന്റെ കൈവിട്ടു പോയോ? ഉടമസ്ഥാവകാശം സർക്കാരിനോ കിയാലിനോ? 2000 കോടി രൂപയോളം സർക്കാരിൽ നിന്ന് കൈപ്പറ്റിയ കിയാൽ എംഡി തുളസീദാസ് സിഎജിയോട് പറയുന്നു കിയാൽ സർക്കാർ കമ്പനിയല്ലെന്ന്; സിഎജി റിപ്പോർട്ടിന്റെ വിശദാംശങ്ങൾ മറുനാടൻ പുറത്തുവിടുന്നു; ഉദ്ഘാടന വേളയിൽ തന്നെ ഉടമസ്ഥാവകാശ വിവാദവും പുകയുന്നു; എൽ ആൻഡ് ടിക്കും വഴിവിട്ട സഹായം നൽകിയതോടെ കണ്ണടച്ച് തുറക്കും മുൻപേ സർക്കാരിന് നഷ്ടമാക്കിയത് ഒന്നേകാൽ കോടി രൂപ