ANALYSIS - Page 28

മാന്യൻ എന്ന പേരും കാര്യക്ഷമതയും കൂട്ടിനുണ്ടെങ്കിലും പാർട്ടിയിലെ ഭിന്നതകൾ മൂലം മര്യാദയ്ക്ക് ഭരിക്കാനാവാത്ത അവസ്ഥ വീണ്ടും; തെറ്റയിലിന് വേണ്ടി കഴിഞ്ഞ തവണ പദവി ഒഴിഞ്ഞ മാത്യു ടി തോമസിനെതിരെ ഇക്കുറി കരുക്കൾ നീക്കുന്നത് മന്ത്രിപദം മോഹിച്ച് രംഗത്തുള്ള കെ കൃഷ്ണൻകുട്ടി; പെണ്ണുകേസ് വരെ ഉയർത്തി സ്ഥാനം തെറുപ്പിക്കാൻ നീക്കം; സിപിഎമ്മിനൊപ്പം നിൽക്കുന്ന ജനതാദള്ളിൽ തീർത്താൽ തീരാത്ത പ്രതിസന്ധി
കോൺഗ്രസിലേയും സിപിഎമ്മിലേയും 12 സംസ്ഥാന നേതാക്കൾ നാളെ ബിജെപിയിൽ ചേരുമെന്ന് പി.എസ് ശ്രീധരൻ പിള്ള; കഴിഞ്ഞ ദിവസം പാർട്ടി അംഗത്വമെടുത്ത ഇവർ നാളെ നടക്കുന്ന ചടങ്ങിൽ ഔദ്യോഗികമായി പാർട്ടിയിലേക്കെന്നും ബിജെപി അധ്യക്ഷൻ: പിള്ളയുടേത് ദിവാസ്വപ്‌നമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
ഷാഫി പറമ്പിലിനെ മുൻനിർത്തി കളിക്കാൻ എ ഗ്രൂപ്പ്; കരുക്കൾ നീക്കി ഉമ്മൻ ചാണ്ടിയും; ശബരിനാഥിനെ ഇറക്കി തിരിച്ചടിക്കാൻ ഐ ഗ്രൂപ്പും; യൂത്ത് കോൺഗ്രസ് പ്രസിഡന്റാവാൻ സുഹൃത്തുക്കളായി യുവ എംഎൽഎമാരുടെ സൗഹൃദമത്സരം; വിജയം അവകാശപ്പെട്ട് ഇരുചേരികളും; സംസ്ഥാന കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് പോരിന്റെ കാലം
കോൺഗ്രസ് കൈവിട്ടെങ്കിലും കൈകൊടുത്ത പാർട്ടി വാക്കുപാലിച്ചു; അമിത്ഷായുടെ നാവുപൊന്നായതോടെ ജി.രാമൻ നായർക്ക് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ പദവി; വനിതാ കമ്മീഷൻ മുൻ അംഗം പ്രമീളാ ദേവി സംസ്ഥാന സമിതിയിൽ; ശബരിമല വിഷയം ഉയർത്തി പിടിച്ച രാമൻ നായരെ ശിക്ഷിച്ച കോൺഗ്രസിന് ബിജെപി നൽകുന്നത് ശക്തമായ സന്ദേശം; കൂൂടുതൽ കെപിസിസി ഭാരവാഹികൾ ബിജെപിയിലേക്ക് വരുമെന്ന് ശ്രീധരൻ പിള്ള
മഞ്ഞുരുക്കി സർക്കാർ! ശബരിമല വിഷയത്തിൽ എൻഎസ്എസുമായി ചർച്ച നടത്താൻ സർക്കാരിന് തുറന്ന മനസെന്ന് കടകംപള്ളി സുരേന്ദ്രൻ; സർക്കാരിന് ഇക്കാര്യത്തിൽ പിടിവാശിയില്ല; എൻഎസ്എസ് മഹനീയ പാരമ്പര്യമുള്ള സംഘടന; ഓഫീസ് ആക്രമിച്ചതിനു പിന്നിൽ വ്യക്തമായ ആസൂത്രണമെന്നും ദേവസ്വം മന്ത്രി
സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് കെ സുരേന്ദ്രൻ: സുപ്രീം കോടതി അല്ല ഏത് കോടതി വന്നാലും ഹിന്ദുവിന്റെ വിശ്വാസത്തിനുമേൽ കൈകടത്താൻ ആകില്ല; പുനഃപരിശോധന ഹർജ്ജി എന്തു തന്നെ ആയാലും അത് അംഗീകരിക്കാൻ ഈ നാട്ടിലെ ഹിന്ദുക്കൾ തയാറാകില്ല; സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞാൽ വലിച്ച് താഴെ ഇട്ടിരിക്കുമെന്നും വെല്ലുവിളി; സോഷ്യൽ മീഡിയയിൽ വൈറലായി സുരേന്ദ്രന്റെ കൊലവിളി പ്രസംഗം
നരേന്ദ്ര മോദിയെയും അമിത്ഷായെയും നേർക്കുനേർക്കുനേർ ഏറ്റമുട്ടാൻ കരുത്തുള്ള നേതാവ് ഇന്ത്യയിൽ പിണറായി മാത്രം! പ്രളയം മൂലം തകർന്ന കേരളത്തെ വീണ്ടും നശിപ്പിക്കാനാണ് സംഘപരിവാർ നീക്കം; കോഴിക്കോട്ടെയും കണ്ണൂരെയും രക്തസാക്ഷി ദിനാചരണ ചടങ്ങുകളിൽ ശബരിമല വിഷയത്തിൽ പഞ്ച് ഡയലോഗുകൾ കൊണ്ട്  സിപിഎം നേതാക്കൾ അമ്മാനമാടുമ്പോൾ കുറ്റം മുഴുവൻ ലീഗിനും കോൺഗ്രസിനും
സംസ്ഥാനത്തെ ബിജെപിയുടെ ഏക നഗരസഭാ ഭരണത്തിന് 5ാം തീയ്യതി അവസാനമാകും; പാലക്കാട് നഗരസഭയിൽ യുഡിഎഫിന്റെ അവിശ്വാസത്തിന് സിപിഎം പിന്തുണ നൽകിയേക്കും; ബിജെപിയെ താഴെയിറക്കാൻ സിപിഎമ്മുമായി സഹകരിക്കാൻ തയ്യാറാണെന്ന് കെപിസിസി പ്രസിഡണ്ട്
രാഹുൽ ഗാന്ധിയെ രാഹുൽ ഈശ്വറിനോട് ഉപമിച്ച പരാമർശം നാണംകെട്ടത്; വി ടി ബൽറാമിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ; പാർട്ടിക്ക് അപ്പുറത്ത് ആരുമില്ല, എല്ലാവരും പാർട്ടിക്ക് ഇപ്പുറത്താണെന്നും കെപിസിസി അധ്യക്ഷൻ; എംഎൽഎയിൽ നിന്നും വിശദീകരണം തേടാനും പാർട്ടി തീരുമാനം; വ്യത്യസ്ത നിലപാടുകാരനായ യുവനേതാവിനെതിരെ പടയൊരുക്കം
പ്രവർത്തിക്കാത്ത നേതാക്കന്മാരെ ഇനി മുതൽ പാർട്ടിക്കു വേണ്ട; പാർട്ടി പ്രവർത്തകരെ നന്നാക്കാൻ വടിയെടുത്ത് മുല്ലപ്പള്ളി;  പാർട്ടി പ്രവർത്തനത്തിൽ സജീവമാകാത്ത എല്ലാ പ്രവർത്തകരെയും പിടിച്ച് പുറത്താക്കും; വടകരയിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാതെ മാറി നിന്ന നേതാക്കൾക്കെല്ലാം കാരണം കാണിക്കൽ നോട്ടീസ്: സ്വന്തം തട്ടകത്തിൽ നിന്നു തന്നെ ശുദ്ധികലശത്തിനൊരുങ്ങി കെപിസിസി പ്രസിഡന്റ്
ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിന്നില്ലെങ്കിൽ കേരളത്തിൽ പാർട്ടി നശിക്കും; വിശ്വാസികളെ ഒപ്പം നിർത്താനായില്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പ് കോൺഗ്രസിന്റെ വാട്ടർ ലൂ ആകും; ഭക്തജനങ്ങളെ കൂടെ നിർത്തണം; ഇല്ലെങ്കിൽ കോൺഗ്രസിന്റെ അടിവേരറക്കുന്നത് കാണേണ്ടി വരും; രാഹുൽ ഗാന്ധിയുടെ നിലപാടിനെ തള്ളിപ്പറഞ്ഞ് കെ സുധാകരൻ; രാഹുൽ പാർട്ടി കേരള നേതൃത്വത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തലയും
ശബരിമലയിൽ യുവതീ പ്രവേശനം അനുവദിക്കണം; സ്ത്രീയും പുരുഷനും തുല്യരാണെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം; ഇത് വൈകാരിക വിഷയമാണെന്നാണ് കെപിസിസിയുടെ നിലപാട്; ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ ആഗ്രഹങ്ങൾക്ക് വഴങ്ങുന്നു; ശബരിമല വിഷയത്തിൽ കെപിസിസി നിലപാട് തള്ളി കോൺഗ്രസ് ദേശീയ അധ്യക്ഷൻ; പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കെ നിലപാട് വ്യക്തമാക്കി രാഹുൽ