Scitech - Page 17

യുവതി പ്രവേശനമല്ല വനിതാ മതിലിന്റെ ലക്ഷ്യമെന്ന് സർക്കാർ പറയുമ്പോൾ പിന്നെന്താണ് ലക്ഷ്യമെന്ന് കൂടി വ്യക്തമാക്കണ്ടേ?  വിഷയം വേറെയെങ്കിൽ പിന്നെന്തുകൊണ്ട് മതിൽ തീർക്കാൻ സ്ത്രീകൾ മാത്രം? 190 ഹിന്ദു സംഘടനകൾ നവോത്ഥാന പ്രസ്ഥാനങ്ങൾ ആയപ്പോൾ എന്തുകൊണ്ട് ഒരു ക്രിസ്ത്യൻ - മുസ്ലിം സംഘടന പോലും ഉണ്ടായില്ല?
ബുലന്ദ്ഷഹർ കൊലപാതകത്തെ അപലപിക്കാൻ ആകാത്തവരെ ഇന്ത്യാക്കാരനെന്ന് വിളിക്കാനാവില്ല; ആൾക്കൂട്ട കൊലപാതകത്തിന്റെ ആസൂത്രകൻ മുഖ്യമന്ത്രിയായാൽ ഇല്ലാതാവുന്നത് നമ്മുടെ ജനാധിപത്യമാണ്; വർഗീയത കത്തിച്ച് വോട്ട് പിടിക്കുന്ന യുപി രാഷ്ട്രീയത്തിന് അറുതിയുണ്ടായേ മതിയാവൂ-
മഹാന്മാരായ നേതാക്കൾ കെട്ടിപ്പടുത്ത ശ്രീനാരായണ പ്രസ്ഥാനത്തെ ഇരുമ്പ് വിലയ്ക്ക് വിൽക്കാൻ ഒരു കള്ളു കച്ചവടക്കാരനെ അനുവദിക്കരുത്; മതാതീതമായ ഒരു സാംസ്‌കാരിക പ്രസ്ഥാനത്തെ ജാതി സംഘടനയാക്കി മാറ്റിയപ്പോൾ മിണ്ടാതിരുന്നതിന്റെ ശിക്ഷ; ഒരേസമയം തെറി പറഞ്ഞും കൈയടിച്ചും ഒരു സമുദായത്തെ അപമാനിക്കാൻ വെള്ളാപ്പള്ളി നടത്തുന്ന ശ്രമങ്ങൾ കണ്ടില്ലെന്നു നടിക്കരുത്
നാലു ലക്ഷം യുവതികൾ മതിൽ തീർക്കാൻ എത്തുമെങ്കിൽ എന്തേ രണ്ടു പേരെ ശബരിമലയിലേക്ക് കൊണ്ടു പോകാനാവാത്തത് ? അഴിമതിക്കാരും ജാതി രാഷ്ട്രീയക്കാരും കൂടിയിരുന്നാൽ എങ്ങനെയാണ് നവോത്ഥാനം ആകുന്നത് ? സന്നിധാനത്ത് 100 മീറ്റർ അകലെവരെ എത്തിയ യുവതികളെ പിന്നെന്തിനാണ് പമ്പയ്ക്ക് മടക്കി കൊണ്ട് പോയത് ? പിണറായി വിജയൻ താങ്കൾ ആദ്യം ഈ കപടവേഷം അഴിച്ചുവെക്കൂ..
മോഷ്ടിച്ച് തിന്നുകയും  യഥാർത്ഥ ഉടമയെ കള്ളൻ എന്ന് വിളിച്ചു ആക്ഷേപിക്കുകയും ചെയ്യുന്ന  ഒരു മൂന്നാംകിട മോഷ്ടാവിനെ നവോത്ഥാന നായകനായി ചുമന്നു കൊണ്ട് നടക്കാൻ മാത്രം സിപിഎം എങ്ങനെയാണ് അധഃപതിച്ചതു? എം ജെ ശ്രീചിത്രനെപ്പോലെയുള്ള കള്ളനാണയങ്ങൾ മലയാളിയുടെ സാമാന്യബോധത്തെ ഇത്രനാൾ മലീമസമാക്കിയതിനു ആരുത്തരം പറയും? സിപിഎമ്മിന് വേണ്ടി സോഷ്യൽ മീഡിയയിൽ കൊട്ടേഷൻ എടുക്കുന്നവരെ നവോത്ഥാന നായകരാകുന്ന രീതി എന്ന് തീരും?
സൗന്ദര്യമുള്ള ഒരു മുഖം ഉണ്ടെങ്കിൽ അറിയാത്ത കാര്യങ്ങളെ കുറിച്ചും അഭിപ്രായം പറഞ്ഞു കയ്യടി നേടാൻ ശ്രമിക്കുന്ന വിഡ്ഢിക്കൂട്ടങ്ങളുടെ പ്രതിനിധിയാണ് ദീപ നിഷാന്ത്; ഗൗരവതരമായ സാമൂഹിക ഇടപെടലിൽ നിന്നും സ്തുതിപാടലിന്റെയ്യും പകവീട്ടലിന്റെയും ഇടമായി സോഷ്യൽ മീഡിയയെ മാറ്റിയതിൽ ഇത്തരക്കാർ ഒന്നാം പ്രതികളാണ്: വേറൊരാളാളുടെ ഹൃദയാവിഷ്‌കാരം മോഷ്ടിച്ച് സ്വന്തമെന്നു പറഞ്ഞു വിൽക്കുകയും മോഷണത്തെ ന്യായീകരിച്ചു സ്വയം ഇളിഭ്യയാകുകയും ചെയ്യുന്ന ദീപ നിഷാന്തുമാർ അറിയാൻ
ദേവസ്വം ബോർഡിനെ നിരീശ്വരവാദികളിൽ നിന്നും രക്ഷിക്കാം; ഈശ്വര വിശ്വാസം ലവലേശമില്ലാത്ത കമ്യുണിസ്റ്റുകാരിൽ നിന്നും ക്ഷേത്രങ്ങളെ രക്ഷിച്ചേമതിയാവൂ; കാണിക്ക ബഹിഷ്‌കരിച്ച് തന്നെ സമരത്തിന് തുടക്കമിടണം; ഫിക്‌സഡ് ഡെപ്പോസിറ്റുകൾ അവസാനിപ്പിച്ച് സമ്പന്ന ക്ഷേത്രങ്ങളുടെ വരുമാനം ഉപയോഗിച്ച് സാധാരണ ക്ഷേത്രങ്ങളെയും കാവുകളെയും കാക്കാം
പള്ളിക്കൊന്ന് അമ്പലത്തിന് മറ്റൊന്ന് നാണമില്ലേ മുഖ്യമന്ത്രീ ഇനിയും ഈ ഇരട്ടത്താപ്പ് തുടരാൻ ? ശബരിമലയും സഭാ പ്രശ്നവും തമ്മിലെന്ത് എന്ന് ചോദിക്കുന്നവരോട് -ഇൻസ്റ്റന്റ് റെസ്‌പോൺസ്
സുപ്രീം കോടതി വിധി നടപ്പിലാക്കാനും ഇന്ത്യൻ ഭരണഘടനയുടെ പരിശുദ്ധി നിലനിർത്താനും അഹോരാത്രം കഷ്ടപ്പെടുന്ന സർക്കാരിനോടും പൊലീസിനോടും എന്തേ ഹൈക്കോടതി ഇങ്ങനെ കരുണയില്ലാതെ പെരുമാറിയത്?  സംഘപരിവാറുകാരുടെ കൊലവിളിയെന്ന് പറയുമ്പോഴും എന്തേ ശരണം വിളിക്കുന്ന ഭക്തരെന്ന് കോടതി പറയുന്നത്?
ഹിന്ദുവിന്റെ വിശ്വാസത്തെ അപമാനിച്ചാൽ അത് ആവിഷ്‌കാര സ്വാതന്ത്ര്യം; ഇസ്ലാം വിശ്വാസത്തിനെതിരെയെങ്കിൽ പച്ചയായ ഇസ്ലാമോഫോബിയ; മീശക്കുവേണ്ടി നിലവിളിച്ചവർ തന്നെ കിതാബിനെതിരെ അലറിവിളിക്കുമ്പോൾ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഇരട്ടത്താപ്പെന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്?
കെ സുരേന്ദ്രനെ ഇങ്ങനെ എത്രകാലം ഇരുമ്പഴിക്കുള്ളിൽ അടയ്ക്കാം എന്നാണ് നിങ്ങൾ കരുതുന്നത് സർക്കാരേ?  ചുറുചുറുക്കുള്ള ഒരു യുവ നേതാവിനെ കണ്ണൂരിലേക്ക് കൊണ്ടുപോയി ജീവന് ഭീഷണി ഉയർത്താൻ എന്തധികാരം ആണുള്ളത്?  രമേശ് ചെന്നിത്തലയെയും കെ സുധാകരനെയും ഉമ്മൻ ചാണ്ടിയെയും തൊടാൻ എന്താണ് പേടി?  വാക്കിന് യാതൊരു വിലയുമില്ലാതെ ശ്രീധരൻ പിള്ള ആരുടെ താൽപര്യമാണ് സംരക്ഷിക്കുന്നത്?
ശബരിമലയെ ചോരകളമാക്കി നിർത്താൻ ആരാണ് പിടിവാശി കാട്ടുന്നത്; ഇതുവരെ ഒരു യുവതിയേയും കയറ്റാൻ കഴിയാതിരിക്കവെ ഇനിയെങ്കിലും തുറന്ന് സമ്മതിച്ചാൽ തീരുന്ന പ്രശ്നമല്ലേയുള്ളൂ ഇവിടെ; എല്ലാവരേയും വിളിച്ച് ചർച്ച നടത്തി പ്രശ്നപരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ ഇല്ലാതാവുന്നത് മലയാളിയുടെ ഒരേയൊരു ദൈവമാകും