GADGETS - Page 4

മണ്ണിൽ പണിയെടുക്കുന്നവന് തൂങ്ങിമരണം വിധിച്ചും കടക്കെണി മാറാൻ കാളയെ വിറ്റാൽ തല്ലിക്കൊല്ലുകയും ചെയ്യുന്നവരുടെ നാട്ടിൽ ബിജെപിക്ക് വോട്ട് ചെയ്യാനാകുമോ? അംബാനിമാരുടെ നേട്ടത്തിന്റെ പേരിൽ ജിഡിപി എന്ന എല്ലിൻകഷണം നീട്ടിയാൽ എങ്ങനെ പാവങ്ങളുടെ വിശപ്പ് മാറും? പട്ടിണിമാറാൻ കക്കുന്നവന്റെ വായിൽ ഹിന്ദുത്വം തിരുകി കയറ്റി ജയിക്കുമെന്ന് കരുതുന്നത് പമ്പരവിഡ്ഢിത്വമല്ലേ? എന്തുകൊണ്ട് ഈ തെരഞ്ഞെടുപ്പ് ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾ ആഘോഷമാക്കണം
സുപ്രീംകോടതി വിധിയുടെ പേരിൽ യാക്കോബായക്കാരെ തെരുവിൽ ഇറക്കി വിടണോ?പിളർന്നു മാറി സ്വന്തമായി രൂപീകരിച്ച സഭയുടെ ഭരണഘടനയാണ് ആദ്യം മുതലുള്ള സഭയ്ക്കും ബാധകം എന്നു പറയുന്നത് യുക്തിസഹമാണോ? ഒരു സഭാ സമൂഹത്തെ മുഴുവൻ, സുപ്രീംകോടതി വിധിയുടെ പേരിൽ അന്ധരാക്കുന്നത് എങ്ങനെ ന്യായീകരിക്കാനാകും? യേശുക്രിസ്തുവിന്റെ പേരിൽ ഇങ്ങനെ തെരുവിലിറങ്ങിയാൽ നെഞ്ച് തകരുന്നത് യേശുവിന്റെയാണെന്ന് തിരുമേനിമാർക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കാമോ?
അഞ്ച് കൊല്ലംകൊണ്ട് ഉമ്മൻ ചാണ്ടി പൂർത്തിയാക്കിയ എയർപോർട്ട് ഉദ്ഘാടനം ചെയ്യാൻ രണ്ടരക്കൊല്ലം എടുത്തു നാണമില്ലേ പിണറായി ഈ അവകാശവാദം ഉന്നയിക്കാൻ? ഉമ്മൻ ചാണ്ടിയെന്ന നേതാവിന്റെ ചുണയും ചുറുചുറുക്കും ഇല്ലായിരുന്നെങ്കിൽ പിണറായി വിജയന് ഇന്ന് കൊടി പിടിക്കാൻ കഴിയുമായിരുന്നോ?  ഉമ്മൻ ചാണ്ടിയുടെ  വിയർപ്പിന്റെ ഫലം കൊയ്യുമ്പോൾ എങ്കിലും ഈ തുണി പൊക്കിക്കാണിക്കൽ വേണ്ടെന്നു വെയ്ക്കാമായിരുന്നില്ലേ?
പ്രശ്നം വരുമ്പോൾ ഓടിയോളിക്കുന്നവരല്ല നെഞ്ചുയർത്തി നിൽക്കുന്നവനാണ് നേതാവ്; എതിരാളികൾ അവഗണിക്കുന്നവനല്ല പിന്നാലെ നടന്ന് വേട്ടയാടുന്നവനാണ് യഥാർത്ഥ നേതാവ്; ജനകൂട്ടത്തെ തട്ടികൂട്ടുന്നവനല്ല ആൾകൂട്ടം ഒഴുകിയെത്തുന്നവനാണ് നേതാവ് ; അതുകൊണ്ടാണ് ചോദിക്കുന്നത് കെ സുരേന്ദ്രനെ ബിജെപി പ്രസിഡന്റാക്കാൻ അമിത് ഷായ്ക്ക് ധൈര്യമുണ്ടോ ?
പൊതുപ്രവർത്തകരെ അവരുടെ ജനകീയ ഇടപെടലിന്റെ പുറത്ത് ജയിലിൽ അടക്കുന്നത് ഭരണകൂട ഭീകരതയുടെ അങ്ങേയറ്റമാണ്; ക്രിമിനലുകൾ അല്ലാത്തവരെ ജയിലിൽ അടയ്ക്കുന്നത് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ദൗർബല്യമാണ്; സുരേന്ദ്രന് നഷ്ടമായ ആ 23 ദിവസം തിരിച്ചുനൽകാൻ പിണറായി വിജയന് കഴിയുമോ?
യുവതി പ്രവേശനമല്ല വനിതാ മതിലിന്റെ ലക്ഷ്യമെന്ന് സർക്കാർ പറയുമ്പോൾ പിന്നെന്താണ് ലക്ഷ്യമെന്ന് കൂടി വ്യക്തമാക്കണ്ടേ?  വിഷയം വേറെയെങ്കിൽ പിന്നെന്തുകൊണ്ട് മതിൽ തീർക്കാൻ സ്ത്രീകൾ മാത്രം? 190 ഹിന്ദു സംഘടനകൾ നവോത്ഥാന പ്രസ്ഥാനങ്ങൾ ആയപ്പോൾ എന്തുകൊണ്ട് ഒരു ക്രിസ്ത്യൻ - മുസ്ലിം സംഘടന പോലും ഉണ്ടായില്ല?
ബുലന്ദ്ഷഹർ കൊലപാതകത്തെ അപലപിക്കാൻ ആകാത്തവരെ ഇന്ത്യാക്കാരനെന്ന് വിളിക്കാനാവില്ല; ആൾക്കൂട്ട കൊലപാതകത്തിന്റെ ആസൂത്രകൻ മുഖ്യമന്ത്രിയായാൽ ഇല്ലാതാവുന്നത് നമ്മുടെ ജനാധിപത്യമാണ്; വർഗീയത കത്തിച്ച് വോട്ട് പിടിക്കുന്ന യുപി രാഷ്ട്രീയത്തിന് അറുതിയുണ്ടായേ മതിയാവൂ-
മഹാന്മാരായ നേതാക്കൾ കെട്ടിപ്പടുത്ത ശ്രീനാരായണ പ്രസ്ഥാനത്തെ ഇരുമ്പ് വിലയ്ക്ക് വിൽക്കാൻ ഒരു കള്ളു കച്ചവടക്കാരനെ അനുവദിക്കരുത്; മതാതീതമായ ഒരു സാംസ്‌കാരിക പ്രസ്ഥാനത്തെ ജാതി സംഘടനയാക്കി മാറ്റിയപ്പോൾ മിണ്ടാതിരുന്നതിന്റെ ശിക്ഷ; ഒരേസമയം തെറി പറഞ്ഞും കൈയടിച്ചും ഒരു സമുദായത്തെ അപമാനിക്കാൻ വെള്ളാപ്പള്ളി നടത്തുന്ന ശ്രമങ്ങൾ കണ്ടില്ലെന്നു നടിക്കരുത്
നാലു ലക്ഷം യുവതികൾ മതിൽ തീർക്കാൻ എത്തുമെങ്കിൽ എന്തേ രണ്ടു പേരെ ശബരിമലയിലേക്ക് കൊണ്ടു പോകാനാവാത്തത് ? അഴിമതിക്കാരും ജാതി രാഷ്ട്രീയക്കാരും കൂടിയിരുന്നാൽ എങ്ങനെയാണ് നവോത്ഥാനം ആകുന്നത് ? സന്നിധാനത്ത് 100 മീറ്റർ അകലെവരെ എത്തിയ യുവതികളെ പിന്നെന്തിനാണ് പമ്പയ്ക്ക് മടക്കി കൊണ്ട് പോയത് ? പിണറായി വിജയൻ താങ്കൾ ആദ്യം ഈ കപടവേഷം അഴിച്ചുവെക്കൂ..
മോഷ്ടിച്ച് തിന്നുകയും  യഥാർത്ഥ ഉടമയെ കള്ളൻ എന്ന് വിളിച്ചു ആക്ഷേപിക്കുകയും ചെയ്യുന്ന  ഒരു മൂന്നാംകിട മോഷ്ടാവിനെ നവോത്ഥാന നായകനായി ചുമന്നു കൊണ്ട് നടക്കാൻ മാത്രം സിപിഎം എങ്ങനെയാണ് അധഃപതിച്ചതു? എം ജെ ശ്രീചിത്രനെപ്പോലെയുള്ള കള്ളനാണയങ്ങൾ മലയാളിയുടെ സാമാന്യബോധത്തെ ഇത്രനാൾ മലീമസമാക്കിയതിനു ആരുത്തരം പറയും? സിപിഎമ്മിന് വേണ്ടി സോഷ്യൽ മീഡിയയിൽ കൊട്ടേഷൻ എടുക്കുന്നവരെ നവോത്ഥാന നായകരാകുന്ന രീതി എന്ന് തീരും?
സൗന്ദര്യമുള്ള ഒരു മുഖം ഉണ്ടെങ്കിൽ അറിയാത്ത കാര്യങ്ങളെ കുറിച്ചും അഭിപ്രായം പറഞ്ഞു കയ്യടി നേടാൻ ശ്രമിക്കുന്ന വിഡ്ഢിക്കൂട്ടങ്ങളുടെ പ്രതിനിധിയാണ് ദീപ നിഷാന്ത്; ഗൗരവതരമായ സാമൂഹിക ഇടപെടലിൽ നിന്നും സ്തുതിപാടലിന്റെയ്യും പകവീട്ടലിന്റെയും ഇടമായി സോഷ്യൽ മീഡിയയെ മാറ്റിയതിൽ ഇത്തരക്കാർ ഒന്നാം പ്രതികളാണ്: വേറൊരാളാളുടെ ഹൃദയാവിഷ്‌കാരം മോഷ്ടിച്ച് സ്വന്തമെന്നു പറഞ്ഞു വിൽക്കുകയും മോഷണത്തെ ന്യായീകരിച്ചു സ്വയം ഇളിഭ്യയാകുകയും ചെയ്യുന്ന ദീപ നിഷാന്തുമാർ അറിയാൻ
ദേവസ്വം ബോർഡിനെ നിരീശ്വരവാദികളിൽ നിന്നും രക്ഷിക്കാം; ഈശ്വര വിശ്വാസം ലവലേശമില്ലാത്ത കമ്യുണിസ്റ്റുകാരിൽ നിന്നും ക്ഷേത്രങ്ങളെ രക്ഷിച്ചേമതിയാവൂ; കാണിക്ക ബഹിഷ്‌കരിച്ച് തന്നെ സമരത്തിന് തുടക്കമിടണം; ഫിക്‌സഡ് ഡെപ്പോസിറ്റുകൾ അവസാനിപ്പിച്ച് സമ്പന്ന ക്ഷേത്രങ്ങളുടെ വരുമാനം ഉപയോഗിച്ച് സാധാരണ ക്ഷേത്രങ്ങളെയും കാവുകളെയും കാക്കാം