EXCLUSIVE - Page 43

റൂമിൽ വച്ച് കൈ അറുത്തു കാണും; ചാകാത്തതു കൊണ്ട് കിണറ്റിൽ ചെന്ന് ചാടിക്കാണും; അടുത്തുള്ള രണ്ട് സിസ്റ്ററും റാന്നിയിൽ പോയതു കൊണ്ട് ഒന്നും അറിഞ്ഞിരുന്നില്ല; ഗ്യാസിന്റെ ചികിൽസയ്ക്ക് ഇന്നലേയും പുഷ്പഗിരി ആശുപത്രിയിൽ പോയി വന്നതാണ്; കുപ്പായമിട്ടാൽ ഞങ്ങൾ സിസ്റ്റർമാർ മുടി വളർത്താറുമില്ല; സംശയം വേണ്ട ഇത് ആത്മഹത്യ തന്നെ: പത്തനാപുരം മൗണ്ട് താബൂർ ദേറാ കോൺവെന്റിലെ സിസ്റ്റർ സൂസൻ മാത്യുവിന്റെ ദുരൂഹ മരണത്തിൽ മഠം അധികൃതർ പൊലീസിന് നൽകിയ വിശദീകരണം ഇങ്ങനെ
സഞ്ജു വി സാംസണിന്റെ പ്രണയം പൂത്തുലയുന്നു; ചാരുവുമായുള്ള വിവാഹത്തിന് വീട്ടുകാരുടെ സമ്മതം എന്നറിയിച്ച് ക്രിക്കറ്ററുടെ പോസ്റ്റ്; ഇന്ത്യൻ താരത്തിന്റെ ജീവിത സഖിയാകുന്നത് മാർ ഇവാനിയസിലെ സഹപാഠി ചാരുലത; പുതിയ ക്രിക്കറ്റ് സീസണിന് മുമ്പ് മനസ്സിലെ രഹസ്യം പരസ്യമാക്കി കേരളാ ക്രിക്കറ്റിലെ മിന്നും താരം; മിന്നുകെട്ട് ഡിസംബർ 22നെന്ന് സൂചന; അഞ്ച് കൊല്ലത്തെ പ്രണയവും വിവാഹ നിശ്ചയവും ആരാധകരെ അറിയിച്ച് സഞ്ജു വി സാംസൺ
13 വൈദികരും 10 കന്യാസ്ത്രീകളും പീഡനം ശരിവച്ചിട്ടും വിശ്വാസം പോരാ; ശാസ്ത്രീയ തെളിവില്ലാത്തതു കൊണ്ട് ഇനി അന്വേഷണവുമില്ല; കന്യാസ്ത്രീ ഹൈക്കോടതിയിൽ പോയി ഉത്തരവ് വാങ്ങി വന്ന ശേഷം മാത്രം തുടർ നടപടികൾ; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസിൽ അന്വേഷണം മരവിപ്പിക്കാൻ നിർദ്ദേശം; പരാതിയിൽ ലോജിക്ക് ഇല്ലെന്ന് ന്യായം കോടതിയേയും അറിയിച്ചേക്കും; ജലന്ധർ ബിഷപ്പിനെ കുറ്റവിമുക്തനാക്കാൻ ഒരുങ്ങി കേരളാ പൊലീസ്
കസേരയിൽ ഇരുത്തി കാലിന്റെ വെള്ളയിൽ ചൂരലും ലാത്തിയുമുപയോഗിച്ച് അടിച്ചു; മുളക് ഉടച്ച് ശരീര ഭാഗങ്ങളിൽ തേച്ചു പിടിപ്പിക്കുമെന്നും ആദ്യം ഭീഷണി; അവരൊക്കെ വലിയ ആളുകളല്ലെ..എന്തിനാ വെറുതെ പ്രശ്‌നങ്ങൾക്ക് നിൽക്കുന്നതെന്ന് അനുനയം; ഞങ്ങൾ പറയുന്നവർക്കെതിരെ പരാതി നൽകിയാൽ എത്ര പണം വേണമെങ്കിലും നൽകാം; വീടു കയറി ആക്രമിച്ച ഗുണ്ടകൾക്കെതിരെ പരാതി നൽകാനെത്തിയ വീട്ടമ്മയോട് പൊലീസ് ഏമാന്മാരുടെ ഭീഷണി ഇങ്ങനെ
പി വി അൻവറിന് എല്ലാറ്റിനും സ്വന്തം നിയമം; ഉരുൾപൊട്ടൽ അടയാളം മറച്ചുവെക്കാനും തെളിവ് നശിപ്പിക്കാനും എംഎൽഎയുടെ പാർക്കിൽ തിരക്കിട്ട പണി; ഇത് കക്കാടം പൊയിലിലെ വാട്ടർ തീം പാർക്ക് സുരക്ഷിതമാണെന്ന് ഹൈക്കോടതിയെ അറിയിക്കാനുള്ള കള്ളക്കളി; കാറ്റിൽ പറത്തുന്നത് ഇവിടെ ഒരു വിധ നിർമ്മാണ പ്രവർത്തനവും നടത്തരുതെന്ന നിർദ്ദേശം; ഇങ്ങനെയുള്ള ചില നവകേരള നിർമ്മിതികൾ മുഖ്യമന്ത്രി അറിയുന്നുണ്ടോ?
കാമുകൻ മതിയെന്ന് മകൾ വാശി പിടിച്ചപ്പോൾ അച്ഛൻ നാണംകെട്ടു; ഒളി സങ്കേതം കണ്ടെത്താനുള്ള ദൗത്യം ഏറ്റെടുത്ത് രഹന പൊലീസ് സ്റ്റേഷനിലെത്തി; അനീഷിന്റെ വീട്ടിലേക്കുള്ള വഴി എഎസ്ഐയിൽ നിന്ന് മനസ്സിലാക്കി കെവിനെ നേരിൽ കണ്ടുള്ള അനുനയം പൊളിഞ്ഞു; ഭീഷണി വിലപോകാതെ വന്നപ്പോൾ ഗൾഫിലുള്ള മകനെ വിളിച്ചു വരുത്തി; വിവാഹം സാധുവാകും മുമ്പ് നീനുവിനെ വിധവയാക്കിയത് അമ്മയുടെ പക; ഭർത്താവിനേയും അച്ഛനേയും ഒളിവിൽ താമസിപ്പിച്ചത് ഷാനുവിന്റെ ഭാര്യയോ? ദുരഭിമാനക്കൊലയിലെ വില്ലത്തികളെ കുടുക്കാനുറച്ച് പൊലീസ്
ദുരഭിമാനം മൂത്തവർ കെവിനെ വെള്ളത്തിൽ മുക്കി കൊന്നു? പോസ്റ്റുമോർട്ടം ചെയ്ത പൊലീസ് സർജൻ നൽകുന്നത്‌ കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന സാധ്യതകൾ; അന്തിമ നിഗമനത്തിൽ എത്താൻ ആന്തരിക പരിശോധനാ ഫലം അനിവാര്യമെന്ന് വിലയിരുത്തി അന്വേഷണ സംഘം; വെള്ളത്തിൽ അബദ്ധത്തിൽ വീണ് മരിക്കാനുള്ള സാധ്യത വിരളമെന്ന് ഡോക്ടർ അറിയിച്ചതായി സൂചന; ഒന്നും സ്ഥിരീകരിക്കാതെ പൊലീസും; കെവിന്റെ കൊലയിൽ ഒളിച്ചുകളി തുടരാൻ പൊലീസ്
ഐഎസിലെത്തിയ നാലുമലയാളികൾ കൂടി കൊല്ലപ്പെട്ടതായി സന്ദേശം; ജിഹാദി പോരാട്ടത്തിൽ ജീവൻ നഷ്ടമായത് കണ്ണൂർ-മലപ്പുറം സ്വദേശികൾക്ക്; ഖുറാസാനിൽ വച്ച് നിക്കാഹ് ചെയ്ത പൊന്മള സ്വദേശി നജീബ് കൊല്ലപ്പെട്ടത് ആദ്യരാത്രിക്കു മുമ്പേ ജിഹാദിനിറങ്ങിയതോടെ; നാട്ടിലേക്ക് സന്ദേശങ്ങൾ എത്തിയത് ടെലഗ്രാമും ഫേസ്‌ബുക്കും വഴി; കഴിഞ്ഞ വർഷം ഓഗസ്‌റ്റോടെ നാടുവിട്ട നജീബടക്കമുള്ളവർ എത്തിപ്പെട്ടത് അഫ്ഗാനിലും സിറിയയിലും ഇറാഖിലും
കെഎസ്ആർടിസി ഡിപ്പോയ്ക്കകത്ത് യൂണിയൻ യോഗവും സമരവും നടത്തുന്നതിനെതിരെ തച്ചങ്കരിയുടെ സർക്കുലർ; ആലപ്പുഴയിൽ സിഎംഡി യോഗം വിളിച്ചതിന് പിന്നാലെ ഡിപ്പോയ്ക്കകത്ത് യോഗം വിളിച്ച് സിഐടിയുവിന്റെ കൊമ്പുകോർക്കൽ; തച്ചങ്കരിയുടെ യോഗത്തിൽ പങ്കെടുക്കരുതെന്ന വിലക്കുലംഘിച്ചും തൊഴിലാളികൾ എത്തിയതിൽ വിറളിപൂണ്ട് യൂണിയനുകൾ; മുഖ്യമന്ത്രി പിണറായി തന്നെ ഒരിക്കൽ വിരട്ടിവിട്ടിട്ടും യൂണിയൻ നേതാവ് നേരിട്ട് കളത്തിലിറങ്ങിയത് ചർച്ചയാവുന്നു
പലരെയും കൊന്ന് ആനന്ദിച്ച സോഷ്യൽ മീഡിയയിലെ കൊലപാതകികൾ ഇത്തവണ ലക്ഷ്യമിട്ടത് വികെ ശ്രീരാമനെ; വലിയ തമാശയാണ് തോന്നിയതെന്നും ഒട്ടും സജീവമല്ലാതെ ഇരിക്കുമ്പോൾ ഇങ്ങനെ പ്രചരണം നടക്കുന്നത് നല്ലതാണെന്നും നർമ്മം വിടാതെ മറുനാടനോട് ശ്രീരാമൻ; ജഗതിയേയും മാളയേയും കനകയേയുമെല്ലാം യാത്രയാക്കിയ ഞരമ്പുരോഗികൾ മലയാളിയുടെ മനസ്സിൽ ഇടംപിടിച്ച ശ്രീരാമനെ ലക്ഷ്യമിട്ടതിന്റെ പൊരുൾ ഇങ്ങനെ
ടയർ റീട്രെഡിംഗിന്റെ പേരിൽ നടന്നുവന്ന കള്ളക്കളി പൊളിച്ചതോടെ കെഎസ്ആർടിസിക്ക് ഉണ്ടാകുന്നത് വൻ ലാഭം; റീട്രെഡിങ് പുറത്ത് ചെയ്യിച്ചതോടെ ഒരു ടയറിന് മാത്രം ലാഭം 280 രൂപ; 300 ടയറുകൾ വേണ്ടിവരുന്നതിനാൽ ഒരുദിവസത്തെ ലാഭം 84,000 രൂപയും; കൂടുതൽ ടയറുകൾ പുറത്തിറക്കണമെന്ന് ഓർഡറിട്ടപ്പോൾ പ്രതിഷേധിച്ചവരെ പിരിച്ചുവിട്ട തച്ചങ്കരിയുടെ നിലപാട് ശരിവയ്ക്കുന്ന കണക്കുകൾ പുറത്ത്
നിയമം പറയുന്നത് പതിനായിരം രൂപയിൽ താഴെ ശമ്പളമുള്ള നൂറോളം നേതാക്കളെ സ്ഥലംമാറ്റത്തിൽ നിന്ന് സംരക്ഷിക്കാൻ; തൊഴിലാളിയുടെ പേരിൽ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് തൊഴിലാളികൾ അല്ലാത്ത 270ഓളം പേർ; സിഐടിയു ജനറൽ സെക്രട്ടറിയടക്കം 29 ഭാരവാഹികളിൽ 18 പേരും തൊഴിലാളികൾ അല്ല; നേതാക്കളുടെ സ്ഥലംമാറ്റ സംരക്ഷണം കണ്ട് ഞെട്ടി കെഎസ്ആർടിസിയെ നന്നാക്കാൻ ഇറങ്ങിയ തച്ചങ്കരി