ELECTIONS - Page 139

ബിജെപിയേയും ആർ എസി എസിനേയും പോലും വകവയ്ക്കാത്ത വസുന്ധരരാജ സിന്ധ്യ രാജസ്ഥാനിൽ ബിജെപിയുടെ അന്ധകയാവുമെന്ന് ഉറപ്പായി; ഭരണവിരുദ്ധ തരംഗം ആഞ്ഞെടിക്കുന്ന രാജസ്ഥാനിൽ വൻ ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിൽ എത്തിയേക്കുമെന്ന് അഭിപ്രായ സർവ്വേ; സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുമെന്ന് ഭൂരിപക്ഷം ജനങ്ങളും
അടുത്ത കേന്ദ്രഭരണം നിശ്ചയിക്കുന്നത് മായാവതിയും അഖിലേഷ് യാദവും ചേർന്നോ? എസ് പി-ബിഎസ്‌പി സഖ്യം ഉണ്ടായില്ലെങ്കിൽ 300ൽ അധികം സീറ്റുകളോടെ ബിജെപി വീണ്ടും അധികാരത്തിലെത്തും; സഖ്യം ഉണ്ടായാൽ പോലും എൻഡിഎ 261 സീറ്റകൾ നേടും; പ്രതിപക്ഷ ഐക്യം ഇല്ലാത്തതിനാൽ ഒരുവട്ടം കൂടി മോദി തന്നെ അധികാരത്തിൽ എത്തുമെന്ന് അഭിപ്രായ സർവ്വേ ഫലം; മഹാരാഷ്ട്രയും രാജസ്ഥാനും വരെ ബിജെപി നേടുമെന്ന് റിപ്പോർട്ട്   
കന്നഡ മണ്ണിൽ വീണ്ടും കരുത്തറിയിച്ച് കോൺഗ്രസ് - ജെഡിഎസ് സഖ്യത്തിന്റെ കുതിപ്പ്; കുടകിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് കനത്ത തോൽവി; രാമനഗറിൽ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ബിജെപി സ്ഥാനാർത്ഥിയെയും കോൺഗ്രസ് പാളയത്തിലെത്തിച്ചു കരുത്തുകാട്ടി; പ്രതിസന്ധികൾക്കിടയിലും കരുത്തുകാട്ടി മുന്നേറ്റം
മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നീണ്ടാലും ഏതു നിമിഷവും ഒരുങ്ങിയിരിക്കാൻ സിപിഎം; അടിത്തട്ട് മുതൽ പാർട്ടിയെ സജ്ജമാക്കാൻ നിർദ്ദേശം; കന്നഡ മേഖലയിലെ സ്ഥാനാർത്ഥിയെ നിർത്തി ഭാഷാ ന്യൂനപക്ഷങ്ങളെ വരുതിയിലാക്കാൻ ആലോചന; പ്രാദേശിക വിഷയങ്ങളിൽ ഇടപെട്ട് ജനസമ്മതി വർദ്ധിപ്പിക്കാനും നിർദ്ദേശം; ബിജെപി വെല്ലുവിളിയും മറികടന്ന് കളംപിടിക്കുന്നത് മണ്ഡലം തിരിച്ചു പിടിക്കാൻ ഉറപ്പിച്ചു തന്നെ
മഞ്ചേശ്വരം കേസിൽ പിന്നോട്ടില്ലെന്ന് കെ സുരേന്ദ്രൻ; വിജയിച്ചയാൾ മരിച്ചാലും കേസ് പിൻവലിക്കാനില്ലെന്ന് ഹൈക്കോടതിയെ നിലപാടറിയിച്ചു; മരിച്ചുപോയവരുടെയും വിദേശത്ത് ആയിരുന്നവരുടേയും പേരിൽ വോട്ടു രേഖപ്പെടുത്തപ്പെട്ടു എന്ന ആരോപണത്തിൽ കോടതി വിധി പറയും വരെ ഉപതെരഞ്ഞെടുപ്പ് നീളും
മോദി താരമാകും മുമ്പേ മഞ്ചേശ്വരത്ത് ബിജെപി താരം; കഴിഞ്ഞ ഏഴ് തെരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനം ഉറപ്പിച്ച് കേരളത്തിലെ ചരിത്രം തിരുത്തി; കെ ജി മാരാർ തോറ്റത് 1072 വോട്ടുകൾക്കെങ്കിൽ സുരേന്ദ്രൻ അത് 89 ആയി കുറച്ചു; മൂന്നാമതെത്തി സ്ഥിരം സിപിഎം നാണക്കേടുണ്ടാക്കുന്ന സ്ഥലം; കോടതി സുരേന്ദ്രനോട് കനിഞ്ഞില്ലെങ്കിൽ ശബരിമലയുടെ ടെസ്റ്റ് ഡോസാക്കി മാറ്റാൻ മഞ്ചേശ്വരത്ത് തയ്യാറെടുത്ത് ബിജെപി
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് നടക്കുമോ? ഇനിയൊരു അങ്കത്തേക്കാൾ കെ സുരേന്ദ്രന് വിശ്വാസം ഹൈക്കോടതിയെ; നിര്യാതനായ ലീഗ് എംഎൽഎ പി ബി അബ്ദുൾ റസാഖിന്റെ വിജയം കള്ളവോട്ട് നേടിയാണെന്നും അത് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നുമുള്ള ഹർജി പിൻവലിക്കില്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവ്; ധൈര്യമുണ്ടെങ്കിൽ കേസ് പിൻവലിക്കണമെന്ന വെല്ലുവിളിയുമായി സിപിഎം; ത്രികോണ മത്സര സാധ്യതയുള്ള മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് നിയമക്കുരുക്കിൽ
ലേഖിയെ ക്ലീൻ ബൗൾഡാക്കാൻ ബിജെപി; മോദിക്ക് വേണ്ടി ഡൽഹിയിൽ രാഷ്ട്രീയ ഇന്നിങ് ഓപ്പൺ ചെയ്യാൻ ഗംഭീറിന് പൂർണ്ണ സന്നദ്ധത; ഝാർഖണ്ഡിലെ വിക്കറ്റിന് പിന്നിൽ ധോനിയെ നിർത്താൻ ചർച്ചകൾ സജീവം; മുൻ ഇന്ത്യൻ ക്യാപ്ടനിലൂടെ ലക്ഷ്യമിടുന്നത് ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലും നേട്ടം കൊയ്യാൻ; എംപിയാകാൻ തൽകാലം ഗാംഗുലിയെ കിട്ടില്ല; 2019ൽ അധികാരം നിലനിർത്താൻ മോദി കാണുന്ന ക്രിക്കറ്റ് വഴികൾ ഇങ്ങനെ
14എംഎൽഎമാരെ വെട്ടി സ്ത്രീകൾക്ക് സീറ്റ് നൽകി ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക; പൂർത്തിയായത് 91 അംഗ നിയമസഭയിൽ 77 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം; സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ഒ.പി. ചൗധരി, ഗോത്ര നേതാവ് രാംദയാൽ ഉയ്‌കെ എന്നിവരും പട്ടികയിൽ
കന്നഡ മുതൽ കൊങ്കണി വരെയും മലയാളം മുതൽ മറാഠി വരെയുമുള്ള ഭാഷകൾ; പോരാത്തതിന് ലിപിയില്ലാ ബ്യാരിയും; സപ്തഭാഷാ മണ്ഡലത്തിൽ റസാഖ് വിജയിച്ച് കയറിയത് ബഹുഭാഷാ പാണ്ഡിത്യത്തിൽ; 89 വോട്ടിന്റെ കുറവ് ഉപതെരഞ്ഞെടുപ്പിൽ മറികടക്കാൻ കരുതലോടെ ബിജെപി; സ്ഥാനാർത്ഥിയെ കണ്ടെത്തൽ വലിയ വെല്ലുവിളിയെന്ന് തിരിച്ചറിഞ്ഞ് മുസ്ലിംലീഗ്; എന്ത് ചെയ്യണമെന്ന് അറിയാതെ സിപിഎമ്മും; മഞ്ചേശ്വരത്ത് ശബരിമലയും ചർച്ചയാക്കും; എല്ലാ കണ്ണും തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്
520ൽ 212 സീറ്റുമായി ജമ്മുവിൽ ബിജെപി മുൻപിൽ എത്തിയപ്പോൾ 624ൽ 157സീറ്റുമായി കാശ്മീരിൽ മുൻപിലെത്തി കോൺഗ്രസ്; 185 സീറ്റുകൾ നേടി സ്വതന്ത്രർ കരുത്തറിയിച്ചു; കോർപ്പറേഷൻ ഭരണം കോൺഗ്രസിൽ നിന്ന് തിരിച്ചുപിടിച്ചു ബിജെപി; തിരഞ്ഞെടുപ്പ് ഫലം ജമ്മുകാശ്മീർ ജനതയുടെ പ്രതീക്ഷയുടെ പ്രതിഫലനമെന്ന് അമിത് ഷാ
ശത്രുനിഗ്രഹ ശക്തിയുണ്ടെന്നു വിശ്വസിക്കപ്പെടുന്ന പീതാംബര പീഠിൽ ദർശനത്തിനു ശേഷം പ്രചരണത്തിനിറങ്ങി ഹിന്ദു വികാരം ഒരുമിപ്പിക്കാൻ രാഹുൽ ശ്രമിക്കുമ്പോൾ ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ് ശശി തരൂർ; മറ്റുള്ളവരുടെ ആരാധനാലയം പൊളിച്ച് അവിടെ രാമക്ഷേത്രം പണിയാൻ നല്ല ഹിന്ദുക്കൾ ആഗ്രഹിക്കുന്നില്ലെന്ന തരൂരിന്റെ പ്രസ്താവന വിവാദമാക്കി ബിജെപി നേതൃത്വം: മധ്യപ്രദേശിലും രാജസ്ഥാനിലും പ്രധാന ചർച്ച ഹിന്ദുത്വം തന്നെ