ELECTIONS - Page 158

രാജസ്ഥാനിൽ കോൺഗ്രസ് അതിവേഗ നീക്കവുമായി മുന്നോട്ട്; കെ സി വേണുഗോപാലിന് ജയ്പൂരിലേക്ക് പോകാൻ നിർദേശിച്ച് രാഹുൽ ഗാന്ധി; മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിൻ പൈലറ്റോ അശോക് ഗെലോട്ടോ എന്ന കാര്യത്തിൽ ഫലം വരും മുമ്പ് പാർട്ടിയിൽ ചർച്ച തുടങ്ങി
മധ്യപ്രദേശിൽ ഫോട്ടോഫിനിഷിലേക്ക്; കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം; രാജസ്ഥാനിൽ കോൺഗ്രസിന് കേവല ഭൂരിപക്ഷം; ഛത്തീസ്‌ഗഡിൽ ഭരണം ഉറപ്പിച്ച് കോൺഗ്രസ് കുതിപ്പ്; മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ തെലുങ്കാനയിൽ ടിആർഎസ് ഭരണം നിലനിർത്തിയപ്പോൾ കോൺഗ്രസിനെ അട്ടിമറിച്ച് മിസോറാമിൽ എംഎൻഎഫും; അന്തിമഫലം പുറത്തുവരാനിരിക്കവേ ബിജെപി കേന്ദ്രങ്ങളിൽ മ്ലാനതയും കോൺഗ്രസ് നേതാക്കളിൽ ആഹ്ലാദവും: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്
സെമി ഫൈനലിൽ വിജയിക്കുന്നത് മോദിയോ രാഹുലോ? എല്ലാ മിഴികളും അഞ്ച് സംസ്ഥാനങ്ങളിലേക്ക്; മധ്യപ്രദേശും ചത്തീസ് ഗഡും കാത്ത് മാനം രക്ഷിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ രാജസ്ഥാന് പുറമേ മധ്യപ്രദേശിലും തെലുങ്കാനയിലും ചുവട് ഉറപ്പിക്കാൻ കോൺഗ്രസും; ഏട്ട് മണി മുതൽ തൽസമയ സംപ്രേഷണവുമായി മറുനാടൻ ടിവിയും മറുനാടൻ മലയാളിയും; വായനക്കാർക്ക് അപ്പപ്പോൾ ഫലങ്ങളും വിലയിരുത്തലുകളും അറിയാൻ ഒരുക്കുന്നത് വിപുലമായ സൗകര്യങ്ങൾ
രാജസ്ഥാനിൽ വോട്ടിങ് യന്ത്രം റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി; വോട്ടെടുപ്പു ദിവസം റിസർവ് മെഷീനുമായി ബിജെപി സ്ഥാനാർത്ഥിയുടെ വീട്ടിൽ പോയെന്ന ആരോപണത്തിന് പിന്നാലെ രാജസ്ഥാനിൽ വീണ്ടും തിരഞ്ഞെടുപ്പ് വിവാദം
250 സീറ്റോടെ ബിജെപി മുന്നണി മുൻപിൽ എത്തുമെന്ന് പറഞ്ഞ 2004ൽ അധികാരം പിടിച്ചത് കോൺഗ്രസ് മുന്നണി; ഒറ്റയ്ക്ക് ബിജെപി ഭൂരിപക്ഷം നേടുമെന്ന് എല്ലാവരും പ്രവചിച്ച 2014ൽ മോദി അജയ്യനായി; ബിഹാറിൽ തൂക്കുസഭ പ്രഖ്യാപിച്ചിടത്ത് ലാലുവും നിതീഷും തൂത്തുവാരി; എഎപിക്ക് കഷ്ടി ഭൂരിപക്ഷം പറഞ്ഞിടത്ത് ഡൽഹി തൂത്തുവാരി; 2017ൽ തൂക്കുസഭ പ്രഖ്യാപിച്ചിടത്ത് യുപിയിൽ ബിജെപി നടത്തിയത് തൂത്തുവാരൽ: എക്സിറ്റ് പോളുകൾ എതിരായപ്പോൾ ബിജെപിയുടെ പ്രതീക്ഷ മുഴുവൻ മുൻകാലങ്ങളിൽ പിഴച്ചു പോയ പ്രവചനങ്ങളിൽ
രാജസ്ഥാനിൽ കോൺഗ്രസ്; മധ്യപ്രദേശിലും ഛത്തീസ്‌ഗഢിലും ഇഞ്ചോടിഞ്ച് പോരാട്ടം; തെലങ്കാനയിൽ ടിആർഎസ്; മിസോറാമിൽ മീസോ നാഷണൽ ഫ്രണ്ട്; അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ്‌പോൾ പുറത്തുവരുമ്പോൾ കോൺഗ്രസിന് ആശ്വാസം; ആധികാരികത കൂടുതലുള്ള സർവേ പ്രവചനങ്ങൾ കോൺഗ്രസിന് ഒപ്പം; മൂന്നു സംസ്ഥാനങ്ങളിൽ അധികാരം നഷ്ടപ്പെടുമെന്ന ഭീതിയിൽ ബിജെപി; രാജ്യം കാത്തിരുന്ന സെമി ഫൈനലിൽ മോദിയെ വെട്ടി ചാമ്പ്യനാവുക രാഹുൽ ഗാന്ധിയോ ?
പൂണെ തിരഞ്ഞെടുപ്പ് വാർത്തകൾ തള്ളി മാധുരി ദീക്ഷിത്; ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന വാർത്തകൾ വ്യാജം; തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തിരുമാനിച്ചിട്ടില്ലെന്ന് മാധുരിയുടെ വക്താവ്
രാജസ്ഥാനിൽ കോൺഗ്രസിന് മുൻതൂക്കമെന്ന് എക്‌സിറ്റ് പോൾ ഫലം; മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് ; ഇന്ത്യാ ടുഡേ- മൈ ആക്‌സിസ് സർവേ പ്രകാരം കോൺഗ്രസിന് 104 മുതൽ 122 സീറ്റ് ലഭിക്കുമെന്ന് പ്രവചനം; കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചത് ആക്‌സിസ് -ഇന്ത്യാ ടുഡേ എക്‌സിറ്റ് പോൾ ഫലങ്ങൾ
തടിച്ചിയെന്ന് വിളിച്ച് ആക്ഷേപിച്ച ശരത് യാദവിനെതിരേ രൂക്ഷ വിമർശനം നടത്തി വസുന്ധരാ രാജെ; നാലു വർഷമായി അണിയാതിരുന്ന തലക്കെട്ട് ഇനി അണിയാൻ സമയമായെന്ന് പറഞ്ഞ് സച്ചിൻ പൈലറ്റ്; പരസ്പരം പഴിചാരിയും ആരോപണമുന്നയിച്ചുമുള്ള നേതാക്കളുടെ വായ്ത്താരിക്കിടെ രാജസ്ഥാനിൽ വോട്ടെടുപ്പു തുടരുന്നു
മത്സരം ഇഞ്ചോടിഞ്ച്; കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ചിരുന്നുവെങ്കിലും പ്രചരണ തന്ത്രങ്ങളുമായി ബിജെപിയും മുന്നിട്ടിറങ്ങിയത് മത്സരം കടുപ്പമുള്ളതാക്കി; ഭരണവിരുദ്ധ വികാരം ആളിക്കത്തിയെങ്കിലും അവയെല്ലാം മറികടക്കാൻ കേന്ദ്രത്തിൽ നിന്ന് നേതാക്കളെത്തി; ഉത്പന്നങ്ങളുടെ വിലയിടിവ് നേരിട്ട രാജസ്ഥാനിൽ കാർഷികമേഖല ആർക്കൊപ്പം നിൽക്കും?
രാഹുലും മോദിയും പ്രചരണ പോരിൽ ഏറ്റുമുട്ടിയപ്പോൾ അടിയൊഴുക്കുകൾ മാറിയത് എങ്ങനെയെല്ലാം? കർഷകരോഷവും സാമ്പത്തിക പ്രതിസന്ധിയും ബിജെപിയുടെ അടിത്തറയിളക്കുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്; തെലങ്കാനയിൽ പ്രതിപക്ഷം സഖ്യം നേടുമോയെന്ന് കണ്ടറിയണം; രാജസ്ഥാനിൽ പലയിടത്തും പ്രശസ്തർ നേർക്കുനേർ; ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന തെലങ്കാനയിലും രാജസ്ഥാനിലും ജനവിധി
യോഗി ആദിത്യനാഥിന്റെ പേരുമാറ്റ കമ്പത്തിന് യാതൊരു കുറവും ഇല്ല; ഉത്തർ പ്രദേശിലെ സ്ഥലങ്ങളുടെ പേരുകളെല്ലാം മാറ്റി മടുത്ത യോഗിയുടെ അടുത്ത ലക്ഷ്യം തെലുങ്കാനയിലെ നഗരങ്ങൾ; കരീംനഗറിന്റെ പേര് കരിപുരം എന്നാക്കി മാറ്റും; ഹൈദരാബാദ് ഭാഗ്യനഗർ ആകും: തെലങ്കാനയിൽ ബിജെപി അധികാരത്തിൽ വന്നാലുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഇങ്ങനെ