Bahrain - Page 53

ഉടുവസ്ത്രം പോലുമില്ലാതെ പട്ടാപ്പകൽ റോഡിൽ വലിച്ചിഴച്ചു; കല്ലറയിൽ വച്ച് പൊലീസ് വലിച്ചിഴച്ചത് സ്ത്രീകളടക്കമുള്ളവുള്ളവരുടെ മുമ്പിൽ ; മാനക്കേട് കാരണം മകൾക്ക് സ്‌കൂളിൽ പോലും പോകാൻ വയ്യ; ചെക്ക് കേസിന്റെ പേരിൽ പിടികൂടിയ തന്നെ പാങ്ങോട് പൊലീസ് പൊതുജനമധ്യത്തിൽ അപമാനിച്ചുവെന്ന പരാതിയുമായി കല്ലറ സ്വദേശി ഷിബു; മനുഷ്യാവകാശ കമ്മീഷനും പൊലീസ് കംപ്ലെയിന്റ്‌സ് അഥോറിറ്റിക്കും പരാതി
ഒരാഴ്ചക്കിടെ തിരൂരിൽ കത്തി നശിച്ചത് മൂന്ന് വാഹനങ്ങൾ; കത്തിയമർന്നത് സ്പെഷൽബ്രാഞ്ച് എ എസ്ഐയുടെ ബൈക്ക് അടക്കം വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ; ഏറ്റവുമൊടുവിൽ ഇന്നുപുലർച്ചെ വീട്ടുമുട്ടത്ത് നിർത്തിയിട്ട സ്വിഫ്റ്റ് കാർ കത്തിനശിച്ചു; ജനങ്ങളിൽ ഭീതി പടരുന്നു; തിരൂരിലെ തീ വയ്പ് പരമ്പരയ്ക്കു പിന്നിൽ എന്തെന്നറിയാതെ ഇരുട്ടിൽ തപ്പി പൊലീസ്
അജ്മലിനെ കണ്ടെത്തുമ്പോൾ കഴുത്തിൽ തുണികഷ്ണം കെട്ടിയനിലയിലായിരുന്നെന്ന് സഹപാഠികൾ; വിദ്യാർത്ഥിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനാവാതെ പൊലീസ്: തൃത്താലയിലെ സ്വകാര്യ കോളേജ് കെട്ടിടത്തിന് മുകളിൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു
കത്തുന്ന രാസവസ്തുക്കൾ കൂടുതലായി സൂക്ഷിച്ചു; തീകെടുത്താൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയില്ല; ആകെ ഉണ്ടായിരുന്ന ഫയർ എക്സ്റ്റിഗ്വിഷറുകൾ റീഫിൽ ചെയ്തില്ല; തീപിടുത്തം തിരിച്ചറിയാനുള്ള സ്‌മോക് ഡിറ്റക്ടർ സ്ഥാപിച്ചില്ല; കഴിഞ്ഞമാസാവസാനം ഉണ്ടായ തീപിടുത്തം രഹസ്യമാക്കി വച്ചു; തിരുവനന്തപുരം മൺവിള ഫാമിലി പ്ലാസ്റ്റിക്‌സിന്റെ ഫാക്ടറിയിൽ ഉണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്; തീപിടുത്തം അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘം
മകൾ ഗോവേണിയിൽ നിന്നു വീണു മരിച്ചു എന്ന അമ്മയുടെ കള്ള കഥ ഗൾഫിൽ നിന്നെത്തിയ അച്ഛനും വിശ്വസിക്കാനായില്ല; ഏഴു വയസ്സുകാരിയുടെ ദേഹത്തെ മുറിവേറ്റ പാടുകൾ പൊലീസിന്റെയും സംശയം വർദ്ധിപ്പിച്ചു; ചോദ്യം ചെയ്തപ്പോൾ മൊഴിമാറ്റി പറഞ്ഞും പിടിച്ചു നിൽക്കാൻ അമ്മയുടെ ശ്രമം; ഒടുവിൽ മകളുടെ ദുരൂഹ മരണത്തിൽ അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്
ഫാമിലി പ്ലാസ്റ്റിക്‌സ് ഫാക്ടറിയിൽ മുമ്പും തീപിടുത്തമുണ്ടായിട്ടും അധികൃതർ വേണ്ടത്ര മുൻകരുതൽ സ്വീകരിച്ചില്ല; തീയണക്കാൻ വെള്ളവും പോലും ഉണ്ടായിരുന്നില്ല; ഫയർ എക്‌സിറ്റിൻഗ്വിഷറുകളും റീഫിൽ ചെയ്തിരുന്നില്ല; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഫാക്ടറി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായത് ഗുരുതര വീഴ്‌ച്ചയെന്ന് വ്യക്തം; ഫയർഫോഴ്‌സിനെ അറിയിക്കാനും വൈകി; അഞ്ഞൂറ് കോടി രൂപയുടെ നാശനഷ്ടമുണ്ടാക്കിയ തീപിടിത്തം പ്രത്യേക സംഘം അന്വേഷിക്കും
കോടികളുടെ സ്വത്തുക്കൾക്കുടമയായിരുന്നു മുഹമ്മദ് കുഞ്ഞിയെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന്; കാമുകന്റെ നിർദ്ദേശ പ്രകാരം ഭർത്താവിനെ കഴുത്തിൽ ഷാളിട്ട് മുറുക്കി ജനൽകമ്പിയിൽ വലിച്ചുകെട്ടി കൊലപ്പെടുത്തിയത് സക്കീന തനിച്ച്; ഒരു ദിവസം മുഴുവൻ വീട്ടിൽ സൂക്ഷിച്ച മൃതദേഹം പിന്നീട് പുഴയിൽ തള്ളി: ആറു വർഷങ്ങൾക്ക് ശേഷം മുഹമ്മദ് കുഞ്ഞിയുടെ തിരോധാനം കൊലപാതകമാണെന്ന് തെളിയുമ്പോൾ അറസ്റ്റിലായത് തന്നെ പൊന്നുപോലെ സ്‌നേഹിക്കുമെന്ന് കരുതി പാവപ്പെട്ട വീട്ടിൽ നിന്നും വിവാഹം ചെയ്ത്‌ സ്വന്തമാക്കിയ ഭാര്യ
പ്ലാസ്റ്റിക് കത്തി ഉയരുന്ന പുക കലർന്ന വായു ശ്വസിക്കരുത്; അത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കും; പുകയുമായി എത്രയും അകലം പാലിക്കാമോ അത്രയും നന്നാണ്; തീപിടുത്തമുണ്ടായ സ്ഥലത്തിന് അടുത്തു താമസിക്കുന്നവർ ബന്ധു വീടുകളിലേക്കോ, സുഹൃത്തുക്കളുടെ വീടുകളിലേക്കോ താൽക്കാലികമായി താമസം മാറ്റുക; ഫാമിലി പ്ലാസ്റ്റിക്സ് ഗോഡൗണിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ സുരേഷ് സി പിള്ള എഴുതുന്നു
സുരക്ഷാഭടന്മാരിൽ സിക്കുകാർ വേണ്ടെന്ന് ഐബി പറഞ്ഞപ്പോൾ നമ്മൾ മതേരവാദികളല്ലെ എന്ന് മറുപടി എഴുതി അത് തള്ളി; സെക്യുലർ സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഭരണഘടനയിൽ എഴുതിച്ചേർത്തു; രാജാധികാരങ്ങൾ എടുത്തുകളഞ്ഞു; പാവയിൽ നിന്ന് ദുർഗയായി; ശബരിമല സമരക്കാലത്ത് ഇന്ദിരാഗാന്ധി ഉണ്ടായിരുന്നെങ്കിൽ എന്ന് ചോദിച്ച് മല്ലു യൂത്തിനിടയിൽപോലും ഫേസ്‌ബുക്ക് പോസ്റ്റുകൾ; ഒരു രക്തസാക്ഷിദിനംകൂടി കടന്നുപോവുമ്പോൾ ഇന്ദിരാഗാന്ധി ഉയർത്തെഴുനേൽക്കുന്നോ
ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ വക വിജിലൻസ് ചലഞ്ച്! ആഭ്യന്തരമന്ത്രിയായിരിക്കേ ജയിൽ ഭൂമി സ്വകാര്യ ട്രസ്റ്റിന് നൽകിയെന്ന ആരോപണത്തിൽ പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണം; നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ രണ്ടരയേക്കർ ഭൂമി ചെന്നിത്തല വിട്ടു നൽകിയത് ജയിൽ ഡിജിപിയുടെ എതിർപ്പും മറികടന്ന്; അഴിമതി ആരോപണത്തിൽ അന്വേഷണത്തിന് അനുമതി നൽകിയത് മുഖ്യമന്ത്രി നേരിട്ട്;  ബ്രൂവറി ചലഞ്ചിനോടുള്ള  പ്രതികാരമെന്ന് കോൺഗ്രസ്
സിഗരറ്റ് ആവശ്യപ്പെട്ടപ്പോൾ താൻ പുകവലിക്കില്ലെന്ന് പറഞ്ഞു; അപ്പോൾ ചോദിച്ചത് കഞ്ചാവ് ഉണ്ടോയെന്ന്; ഇതൊന്നും തങ്ങളുടെ പക്കലില്ലെന്ന് യദു കൃഷ്ണൻ പറഞ്ഞപ്പോഴും കാലുകൊണ്ട് തൊഴിച്ചു; വയറിനും നാഭിക്കും ക്ഷതമേറ്റ വിദ്യർത്ഥി ആശുപത്രിയിൽ ചികിത്സയിൽ; മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ മലപ്പുറത്ത് കോളജ് വിദ്യാർത്ഥിയെ തല്ലിച്ചതച്ചത് അതിക്രൂരമായി
കേസിൽ നിന്ന് പിന്മാറുന്ന പ്രശ്‌നമില്ല; നിശബ്ദത പാലിക്കുന്നത് പാർട്ടി നടപി എടുക്കാം എന്ന് ഉറപ്പ് നൽകിയത്‌കൊണ്ട്; പീഡിപ്പിക്കാൻ ശ്രമിച്ച ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസന്വേഷിക്കാതെ പൊലീസ്; മുൻകൂർ ജാമ്യം ലഭിക്കുന്നത് വരെ അറസ്റ്റ് ചെയ്യാതെ സഹായിക്കാൻ പൊലീസ് നീക്കം എന്നും വനിത നേതാവിന്റെ പരാതി