Bharath - Page 214

ടൈംസ് ഗ്രൂപ്പ് ചെയർപേഴ്‌സൺ ഇന്ദു ജെയ്ൻ അന്തരിച്ചു; മരണം കോവിഡാനന്തര ആരോഗ്യ പ്രശ്‌നത്തെത്തുടർന്ന്; വിടവാങ്ങിയത് ആത്മീയാന്വേഷി, മനുഷ്യസ്‌നേഹി, വനിതാ അവകാശ പ്രവർത്തക എന്നീ നിലകളിൽ ശ്രദ്ധേയയായ വ്യക്തിത്വം
കോവിഡ് പോരാട്ടത്തിൽ പൊലിഞ്ഞ് ഒരു മാലാഖ കൂടി; ഉത്തർപ്രദേശിൽ മലയാളി നഴ്‌സ് കോവിഡ് ബാധിച്ചു മരിച്ചു; ചികിത്സ കിട്ടാതെയാണ് മരണമെന്ന് ബന്ധുക്കൾ; വാട്‌സ് ആപ്പ് സന്ദേശം പുറത്തുവിട്ടു സഹോദരി; എങ്ങനെയെങ്കിലും മൃതദേഹം നാട്ടിലെത്തിക്കണമെന്നും ആവശ്യം
വടിവേലുവിനൊപ്പമുള്ള ഹാസ്യരംഗങ്ങളിലുടെ പ്രേക്ഷകരെ രസിപ്പിച്ചു; സിനിമയ്‌ക്കൊപ്പം ടെലിവിഷൻ രംഗത്തെയും ശ്രദ്ധേയ ഹാസ്യതാരം;  നെല്ലയ് ശിവയക്ക് ആദരാഞ്ജലികളുമായി തമിഴ്‌സിനിമ ലോകം
ഇനി ഗൗരിയമ്മ ചിതയായി മാറും.. ചിതയാളിടുമ്പോൾ ഇരുളൊട്ടു നീങ്ങും.. ചിത കെട്ടടങ്ങും കനൽ മാത്രമാകും; കെ ആർ ഗൗരിയമ്മ ഇനി ജ്വലിക്കുന്ന ഓർമ്മ; ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം; ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്‌ക്കാര ചടങ്ങിൽ രാഷ്ട്രീയ രംഗത്തെ പ്രമുഖരും; മലയാളത്തിന്റെ വിപ്ലവ ഇതിഹാസത്തിന് ടി വി തോമസിന്റെ ശവകുടീരത്തിന് സമീപം വിശ്രമം
സിപിഎം പുറത്താക്കിയവരിൽ ഈ ആദരം കിട്ടുന്ന രണ്ടാമത്തെ നേതാവ് ഗൗരിയമ്മ; ത്രിപുരയിൽ നൃപൻ ചക്രബർത്തിയെ തിരിച്ചെടുത്തത് മരണത്തിന് രണ്ടുനാൾ മുമ്പ്; ചെങ്കൊടി പുതപ്പിച്ച് അന്ത്യോപചാരവും; പാർട്ടിയിൽ തിരിച്ചെത്തി ഇല്ലെങ്കിലും ചെങ്കൊടി പുതപ്പിച്ച് വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം ഒരുക്കുമ്പോൾ ഗൗരിയമ്മയ്ക്ക് പാർട്ടി നൽകുന്നത് അത്യപൂർവ ആദരം
കെ ആർ ഗൗരിയമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു കേരളം; വിപ്ലവ നായികയ്ക്ക് തലസ്ഥാനത്തിന്റെ വിട; ജന്മനാട്ടിലേക്ക് അന്ത്യയാത്ര ചെങ്കൊടി പുതച്ച്; മരണത്തിലും അണയാത്ത പ്രണയം; ഗൗരിയമ്മയുടെ അന്ത്യവിശ്രമം ടിവി തോമസിനരികെ; ചിതയൊരുങ്ങുന്നത് പുന്നപ്ര വയലാർ രക്തസാക്ഷികളുടെ സ്മൃതി കുടീരമടങ്ങുന്ന ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ
ജനനം കേരളത്തിലെ തന്നെ പ്രമുഖ നമ്പൂതിരിക്കുടുംബത്തിൽ; ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം സ്വായത്തമാക്കിയത് ഹസ്തായുർവേദമുൾപ്പടെ വൈവിദ്ധ്യമാർന്ന മേഖലകൾ; എഴുത്തിലെ പ്രാഗത്ഭ്യത്തിന് പൊൻതൂവലായി ദേശീയ പുരസ്‌കാരം; ഇടതുപക്ഷ സഹായാത്രികനായി വളർന്ന് ഒടുവിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് താമരചിഹ്നത്തിൽ; മാടമ്പ് മടങ്ങുമ്പോൾ
കേരളത്തിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ രക്ത നക്ഷത്രം; തളർത്താനാകാത്ത മനോവീര്യത്തിന്റേയും നിശ്ചയദാർഢ്യത്തിന്റേയും പ്രതീകം; സ്നേഹവും സൗഹൃദവും കൈമുതലാക്കിയ ഐതിഹാസിക നായിക; ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും തീച്ചൂളയിൽ സ്ഫുടം ചെയ്ത കരുത്ത്; ഗൗരിയമ്മയക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി; കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംസ്‌കാരം വൈകിട്ട് ആലപ്പുഴ വലിയചുടുകാട്ടിൽ
എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു; നിര്യാണം കോവിഡ് ബാധയെത്തുടർന്ന് തൃശ്ശൂരിലെ സ്വകാര്യാശുപത്രിയിൽ; വിടവാങ്ങിയത് വിവിധമേഖലകളിൽ ആഴത്തിൽ കൈയൊപ്പ് ചാർത്തിയ പ്രതിഭ
മന്ത്രിയായിരുന്ന ടിവി തോറ്റത് അപ്രതീക്ഷിതമായി; ഭർത്താവിന്റെ വരുമാനം ഇല്ലാതായപ്പോൾ ചെലവിന് പണം കണ്ടെത്താൻ കൃഷി ചെയ്തും പശുവിനെ വളർത്തുകയും ചെയ്ത വിപ്ലവ നക്ഷത്രം; ലാത്തിക്ക് ബീജമുണ്ടായിരുന്നുവെങ്കിൽ ഒരായിരം ലാത്തി കുഞ്ഞുങ്ങളെ ഞാൻ പ്രസവിക്കുമായിരുന്നുവെന്ന് പറഞ്ഞ രാഷ്ട്രീയ അപൂർവ്വത; ഗൗരിയമ്മയ്ക്ക് റെഡ് സല്യൂട്ട്
മന്ത്രിമാരായിരിക്കെ ടിവിയുടെയും എന്റെയും വസതികൾക്കിടയിലെ വാതിൽ അടപ്പിച്ചത് സിപിഐയാണ്; അടച്ചിട്ട ആ വാതിലാണ് ഞങ്ങളെ അകറ്റിയത്; പാർട്ടികൾ രണ്ടായതോടെ അകന്നു പോയെങ്കിലും എന്നും ഉള്ളിൽ പ്രണയം കാത്തിരുന്നു ഗൗരിയമ്മ; എകെജിയും ചങ്ങമ്പുഴയും വിവാഹാഭ്യർത്ഥന നടത്തിയതും ഒരേസമയത്ത്; ഗൗരിയമ്മയുടെ പ്രണയ ഓർമകളിൽ നിന്ന്