Bharath - Page 229

അന്തിമോപചാരം അർപ്പിക്കലോ മറ്റ് മരണാനന്തര ചടങ്ങുകളോ ഇല്ല; കായകുളത്തെ പനച്ചൂർ വീട്ടിൽ നടന്നത് കോടി പുതപ്പിക്കൽ മാത്രം; മകൻ ചെറിയകുട്ടി ആയതിനാൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം അന്തിമചടങ്ങുകൾ ചെയ്തത് പിതൃസഹോദരന്റെ മകൻ; പ്രിയ കവി അനിൽ പനച്ചൂരാന് വിട
കവിയായത് കാസെറ്റുകളിലൂടെ; സാധാരണക്കാരുടെ നെഞ്ചിൻ തുടിപ്പറിയുന്ന കവിതകൾ അതിവേഗം ജനകീയമായി; സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് ലാൽജോസ്; കെപിഎസിക്ക് ശേഷം കോരിത്തരിപ്പുണ്ടാക്കിയ വിപ്ലവഗാനസരണി പിറന്നത് ചോരവീണപൂമരത്തിലൂടെ; അനിൽ പനച്ചൂരാന്റെ വിയോഗം മലയാളത്തിന് തീരാനഷ്ടം
വ്യത്യസ്തനാം ഈ മനുഷ്യൻ ഇനി ഇല്ല; കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്; മരണമടഞ്ഞത് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ച്; അറബിക്കഥയിലെ ചോര വീണ മണ്ണിലൂടെ മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കവി വിടവാങ്ങുന്നത് എണ്ണംപറഞ്ഞ കവിതകളും ഗാനങ്ങളും ബാക്കിയാക്കി; എഴുത്തിലേക്ക് തിരിഞ്ഞത് ഏറെ കാലത്തെ അലച്ചിലിനും സന്ന്യാസ ജീവിതത്തിനും ശേഷം
കാസർകോട് വിവാഹ ബസ് വീടിനു മുകളിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം ഏഴായി; മരിച്ചവരിൽ രണ്ട് കുട്ടികളും; ബസ് അമിതവേഗതയിൽ ആയിരുന്നെന്ന് ദൃക്‌സാക്ഷികൾ; അപകടത്തെ കുറിച്ച് അന്വേഷിക്കാൻ സബ് കലക്ടറെ ചുമതലപ്പെടുത്തി; ബസിനടിയിൽ കുടുങ്ങിക്കിടന്നവരെ നാട്ടുകാരും ഫയർഫോഴ്‌സും പുറത്തെടുത്തത് ഏറെ പണിപ്പെട്ട്
കാസർകോട് പാണത്തൂരിൽ വിവാഹ സംഘത്തിന്റെ ബസ് മറിഞ്ഞു ആറ് മരണം; ഇറക്കത്തിൽ വെച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിനു മുകളിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേർക്ക് ഗുരുതര പരിക്കെന്ന് സൂചന; മരണസംഖ്യ ഉയർന്നേക്കും; ബസിലുണ്ടായിരുന്നത് അമ്പതിലേറെ പേർ
മൗസല പർവം, അഴിമുഖത്തു മുഴങ്ങുന്നത് തുടങ്ങി നിരവധി കവിതകൾ; ബാലസാഹിത്യ കൃതികൾ ഉൾപ്പെടെ മുപ്പതോളം ഗ്രന്ഥങ്ങളുടെ കർത്താവ്: പുരോഗമന കലാസാഹിത്യ സംഘത്തിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്: അന്തരിച്ച കവി നീലമ്പേരൂർ മധുസൂദനൻ നായർക്ക് ആദരാഞ്ജലികൾ
ബ്ലൂസ്റ്റാർ ഓപ്പറേഷന് പ്രായശ്ചിത്തമായി സുവർണ്ണ ക്ഷേത്രത്തിൽ എത്തുന്നവരുടെ ചെരിപ്പുകൾ തുടച്ച് വൃത്തിയാക്കി; കൈപ്പത്തി ചിഹ്നം കോൺഗ്രസിനായി കണ്ടെത്തിയ ഇന്ദിരയുടെ വിശ്വസ്തൻ; പഞ്ചാബിൽ കോൺഗ്രസിന്റെ അടിത്തറ ശക്തമാക്കിയ നേതാവ്; മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി ബൂട്ടാസിങ് ഓർമ്മയാവുമ്പോൾ
71 വർഷം മുമ്പ് പാളയം കവാത്ത് മൈതാനത്തെ റേഡിയോ പ്രസരണിയിൽ മുഴങ്ങിയ സ്ത്രീ ശബ്ദം; ശാന്താ പി നായരുടെ ചേച്ചി ജാതിയും മതവും മറന്ന് സഹപ്രവർത്തനെ പ്രണയിച്ചത് അമ്പതുകളിലെ വിപ്ലവ വിവാഹമായി; പൊതുവാളിന്റെ മുത്ത് മകളും ചരിത്രത്തിൽ ഇടം നേടിയത് ശബ്ദത്തിലൂടെ; ഇന്ദിരാ ജോസഫ് വെണ്ണിയൂർ ഇനി ജ്വലിക്കുന്ന ഓർമ്മ
അടുക്കരുത് സാറെ അടുക്കരുത്... നമുക്ക് വേറൊരു ജീവിതമില്ല.... ഗതികേടു കൊണ്ട് കത്തിച്ചു പിടിച്ച ലൈറ്ററുമായി ഭാര്യയെ ചേർത്തു പിടിച്ചു കരഞ്ഞ രാജൻ ഇനി ഓർമ്മ; ആത്മഹത്യാ ഭീഷണിക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നെയ്യാറ്റിൻകരയിലെ ഗൃഹനാഥൻ മരിച്ചു; കിടപ്പാടം നഷ്ടമാകാതിരിക്കാൻ ആത്മഹത്യാ ഭീഷണി മുഴക്കിയ ഗൃഹനാഥന്റെ ദാരുണാന്ത്യത്തിൽ തേങ്ങി നാട്
ഡാമിന്റെ അരികിൽ ഇരുന്നു; കുറേ നേരം പാട്ടുകൾ പാടി; പലവട്ടം ഡാമിൽ ഇറങ്ങി മുങ്ങിക്കയറി; ഡാമിലെ ആഴം കുറഞ്ഞ ഭാഗത്തു നിന്ന താരം രണ്ട് തവണ മുങ്ങിപ്പൊങ്ങി; മൂന്നാമത്തെ തവണ മുങ്ങിയ താരം പിന്നീടു പൊങ്ങി വന്നില്ല; മലങ്കരയിൽ ആ ദുരന്തം സംഭവിച്ചത് ഇങ്ങനെ; മച്ചമ്പിയെന്ന് കൂട്ടൂകാരെ വിളിക്കുന്ന നെടുമങ്ങാട്ടുകാരൻ അനിൽ ഇനി ഓർമ്മകളിൽ
രണ്ടു ദിവസം അനുരാധ എന്ന സിനിമയുടെ ലൊക്കേഷനിൽ പോയതൊഴിച്ചാൽ 20 ദിവസമായി പീസിൽ; രണ്ട് ദിവസം ഷൂട്ടിങ് ഇല്ലാത്തതിനാൽ സമയം ചെലവഴിച്ചത് സുഹൃത്തുക്കൾക്കൊപ്പം; കൂട്ടുകാർക്കൊപ്പം കുളിക്കുമ്പോൾ കയത്തിൽ മുങ്ങി; എട്ട് മിനിറ്റിനുള്ളിൽ കരയ്‌ക്കെത്തിച്ചിട്ടും രക്ഷിക്കാനായില്ല; എസ്‌ഐ ഡിക്‌സൺ പൂർത്തിയാക്കാതെ അനിൽ നെടുമങ്ങാട് മടങ്ങുമ്പോൾ