ELECTIONS - Page 164

വടകരയിൽ അഭിജിത്തിന് വേണ്ടി വാദിക്കാൻ കെ എസ് യു; ആലത്തൂരിൽ കണ്ണ് വച്ച് വിദ്യാർത്ഥി നേതാവ് ശ്രീലാൽ ശ്രീധറും; സുധാകരന്റെ പിന്തണയോടെ കണ്ണൂരിൽ ഒരു കൈ നോക്കാൻ റഷീദും; വയനാടിൽ കണ്ണു വച്ച് സിദ്ദിഖും ഷാനിമോൾ ഉസ്മാനും ഹസനും; ഇടുക്കിയിൽ കുഴൽനാടനും സാധ്യത; തൃശൂരിലും ആറ്റിങ്ങലിലും ചാലക്കുടിയിലും ചർച്ചകൾ സജീവം; ലോക്‌സഭയിൽ മത്സരിക്കാൻ യുവമുഖങ്ങളെ പരീക്ഷിക്കാൻ രാഹുൽ; പ്രതീക്ഷയോടെ യുവനേതാക്കൾ
രാജസ്ഥാനിലെ ബിജെപി തോൽവി കട്ടായമെന്ന് നേതാക്കൾ പോലും പറയുമ്പോഴും പ്രതിപക്ഷ നിരയിലെ അനൈക്യത്തിൽ പ്രതീക്ഷ കാത്ത് മധ്യപ്രദേശ്; ബിഎസ്‌പിക്ക് പിന്നാലെ ഇടത് പാർട്ടികളും കോൺഗ്രസിനൊപ്പം ഇല്ലെന്ന് പ്രഖ്യാപിച്ചപ്പോൾ അഞ്ച് ചെറു പാർട്ടികളെ ഒപ്പം ചേർത്ത് സഖ്യത്തിന് ശ്രമിച്ച് കോൺഗ്രസ്; നിർണ്ണായകമായ ഡിസംബർ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിന്റെ കാര്യത്തിൽ ഉറപ്പൊന്നുമില്ലാതെ രണ്ട് പാർട്ടികളും
നിയമസഭ പിരിച്ചു വിട്ട ദിവസം മുതൽ പെരുമാറ്റച്ചട്ടം നടപ്പിലാക്കിയതോടെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപ് കൈവിലങ്ങ് വീണ് തെലങ്കാന സർക്കാർ; ചന്ദ്രശേഖര റാവു സർക്കാരിന് ഇനി കടലാസ് വില മാത്രം; തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള നീക്കം അട്ടിമറിച്ച് കമ്മീഷൻ
ലീഗുമായുള്ള പ്രശ്‌നങ്ങൾ പറഞ്ഞു തീർത്ത് കോൺഗ്രസ്; കാസർഗോഡ് പിടിക്കാൻ യുഡിഎഫ് രണ്ടും കൽപ്പിച്ച്; ജില്ല -നിയോജകമണ്ഡല കൺവെൻഷനുകൾ പൂർത്തിയായിക്ക് പഞ്ചായത്ത്തല കൺവെൻഷനുകൾ സജീവമാക്കി കോൺഗ്രസ് മുന്നണി; സ്ഥാനാർത്ഥി നിർണ്ണയത്തിൽ അഡ്വ സുബ്ബയ്യറൈക്ക് മുൻതൂക്കം; ടി സിദ്ദിഖിനും അണികളുടെ പിന്തുണ
മുരളീധരനേയും സുരേന്ദ്രനേയും ലക്ഷ്യമിട്ട് ഒരാൾക്ക് ഒറ്റപദവിയെന്ന ആശയം; മഞ്ചേശ്വരത്തും കഴക്കൂട്ടത്തും നേമത്തും പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താനും അണിയറയിൽ ചർച്ച സജീവം; രാജ്‌നാഥ് സിംഗിന്റെ പൊതു സമ്മേളനത്തിൽ മോഹൻലാലിനെ എത്തിക്കാനുള്ള നീക്കവും പാളി; തിരുവനന്തപുരത്ത് സൂപ്പർതാരത്തെ മത്സരിപ്പിക്കാൻ സമ്മർദ്ദവും ശക്തമാക്കും; ഗ്രൂപ്പ് പോരിനിടയിലും ലോക്‌സഭയിൽ നേട്ടമുണ്ടാക്കാൻ കരുതലോടെ ബിജെപി
എന്തുവിധേനയും കോഴിക്കോട് ലോക്സഭാ സീറ്റ് തിരിച്ചു പിടിക്കാൻ സിപിഎം; എം കെ രാഘവനെതിരെ മുഹമ്മദ് റിയാസിനെ രംഗത്തിറക്കും; ദേശീയ നേതാവ്, പ്രാസംഗികൻ എന്നീ നിലയിലുള്ള്ള റിയാസിന്റെ മാറിയ പ്രതിഛായ ഗുണം ചെയ്യുമെന്ന് ഇടതു കേന്ദ്രങ്ങൾ; രാഘവന്റെ ജനകീയ മുഖത്തിൽ പ്രതീക്ഷയർപ്പിച്ച് യുഡിഎഫ്; ലീഗിന്റെ അടിയുറച്ച പിന്തുണയും ജനകീയ എംപിക്ക്; കോഴിക്കോട്ട് ഇത്തവണ പോരാട്ടം പൊടിപാറും
കാസർഗോഡ് പി കരുണാകരൻ മാറിയേക്കും; പകരം സിപിഎം പരിഗണിക്കുന്നത് മുൻ ജില്ലാസെക്രട്ടറിയും എംഎൽഎയുമായ കെ.പി. സതീഷ് ചന്ദ്രനെ; കണ്ണൂരിൽ ശ്രീമതി തന്നെ; യു.ഡി.എഫിൽ കാസർഗോഡ് ടി സിദ്ദിഖിനെ വേണം എന്നാവശ്യം; കണ്ണൂരിൽ എ.പി. അബ്ദുള്ളക്കുട്ടിയെ ഇറക്കാനും യുഡിഎഫിൽ ചർച്ച; ഉത്തര മലബാറിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുമുഴം മുമ്പേ എറിഞ്ഞ് മുന്നണികൾ
പകരക്കാരെ തേടി വടകര- വയനാട് ലോക്‌സഭാ മണ്ഡലങ്ങൾ; മുല്ലപ്പള്ളിക്ക് പകരം സ്ഥാനാർത്ഥിയാവാൻ ടി സിദ്ദീഖ് അടക്കമുള്ള നീണ്ടനിര; വടകരയിൽ മുല്ലപ്പള്ളി തന്നെ മൽസരിക്കണമെന്ന് അണികൾ; ഷാനവാസ് വീണ്ടും സ്ഥാനാർത്ഥിയായൽ സഹകരിക്കില്ലെന്ന് മുസ്ലിം ലീഗ്; വയനാട്ടിൽ നോട്ടമിട്ട് എം എം ഹസ്സനും ഷാനിമോൾ ഉസ്മാനും; വയനാട് ലീഗും പൊന്നാനി കോൺഗ്രസും വെച്ചുമാറുമെന്നും അഭ്യൂഹം: കെപിസിസിക്ക് പുതിയ നേതൃത്വം വന്നതോടെ ലോക്സഭാ തെരഞ്ഞെടുപ്പു ചർച്ചകൾക്ക് യുഡിഎഫിൽ തുടക്കം
പഞ്ചാബിൽ ബിജെപി സഖ്യത്തെ നിലം തൊടാൻ അനുവാദിക്കാതെ കോൺഗ്രസ്; പഞ്ചായത്ത് തിരഞ്ഞടുപ്പിൽ കോൺഗ്രസ് തരംഗം; ബിജെപിക്ക് പുറമെ ആം ആദ്മിയും കടപുഴകി; പലയിടത്തും എതിരാളികൾക്ക് നിസ്സാര വോട്ട് മാത്രം; കോൺഗ്രസ് കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് ബിജെപി
ത്രിപുരയിലെ മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ആധിപത്യത്തിന് ശവമടക്ക്! ഈ മാസം 30ന് നടക്കുന്ന ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ 96 ശതമാനം സീറ്റിലും എതിരില്ലാതെ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചത് സിപിഎമ്മിന്റെ അടിത്തറ തകർന്നടിഞ്ഞതിന് തെളിവ്; നിയമസഭാ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിയോടെ നേതാക്കളും അണികളും കൂട്ടത്തോടെ മറുകണ്ടം ചാടുന്നത് പതിവ്; സ്ഥാനാർത്ഥികളെ നിർത്താൻ കരുത്തില്ലാത്ത ഈർക്കിൽ പാർട്ടിയായി ക്ഷീണിച്ച് ത്രിപുരയിലെ സിപിഎം
ജെഎൻയുവിൽ വീണ്ടും ചെങ്കൊടി പാറി! വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ ജനറൽ സീറ്റിലും ഇടതു മുന്നേറ്റം; ഐസ നേതാവ് സായി ബാലാജി യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മലയാളിയായ അമുത ജയദീപ് ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു; എബിവിപി ഭീഷണി മറികടന്ന് ഉജ്ജ്വല വിജയംനേടി ഇടതു സഖ്യം
പ്രസിഡന്റ് അടക്കം നാലു പ്രധാന പദവിയിൽ മൂന്നും നേടി എബിവിപി; നാലാമത്തെ സീറ്റ് എൻഎസ്‌യുവിന്; എസ്എഫ്‌ഐ അടങ്ങിയ ഇടത് സംഘടനകളും ആം ആദ്മിയുടെ വിദ്യാർത്ഥി സംഘടകളും സംയുക്തമായി മത്സരിച്ചിട്ടും ഒരുസീറ്റ് പോലും നേടാനായില്ല; ഡൽഹി യൂണിവേഴ്‌സിറ്റിയിൽ കാവിക്കൊടി പാറിയതിങ്ങനെ