STATE - Page 288

എൻസിപിയിൽ ലയിക്കുന്നതിൽ കേരളാ കോൺഗ്രസ് ബിയിൽ ഭിന്നത മറനീക്കി പുറത്ത്; വളഞ്ഞ വഴിയിലൂടെ മന്ത്രിയാകാൻ താൽപ്പര്യമില്ലെന്ന് ബാലകൃഷ്ണ പിള്ളയെ അറിയിച്ച് കെ ബി ഗണേശ്‌കുമാർ; പാർട്ടിയുടെ വ്യക്തിത്വം നിലനിർത്തി മുന്നോട്ടു പോകണമെന്നും പത്തനാപുരം എംഎൽഎ; ഗണേശ് കണക്കുകൂട്ടുന്നത് ബന്ധുനിയമന വിവാദത്തിൽ കുരുങ്ങിയ കെ ടി ജലീൽ രാജിവച്ചാൽ മന്ത്രിസ്ഥാനം തനിക്ക് ലഭിക്കുമെന്ന് തന്നെ
സ്വയം ന്യായീകരിച്ച് മന്ത്രി കെ ടി ജലീലിന് ഇനിയും പിടിച്ചു നിൽക്കാൻ ആകുമോ? ബ്രൂവറി അഴിമതിയിൽ കുരുങ്ങിയ മന്ത്രി രാമകൃഷ്ണനെ മാറ്റാത്ത പിണറായിയുടെ നിലപാടിൽ വിശ്വസിച്ച് മലപ്പുറത്തുകാരൻ മന്ത്രി; കൈവിടില്ലെന്ന സൂചന നൽകി കോടിയേരിയും; അദീപിനെ നിയമിച്ചത് ഇപ്പോൾ നൽകിയ അപേക്ഷയിലെന്ന് വാദിച്ച് പ്രതിരോധം; കസേര തെറിക്കാതിരിക്കാൻ വിശദീകരണവുമായി ജലീൽ രംഗത്തിറങ്ങിയപ്പോൾ ക്രമക്കേടിൽ പുറത്തായ ക്ലാർക്കിനെ തിരിച്ചെടുക്കാൻ ഇടപെട്ടെന്ന് പുതിയ ആരോപണം
രണ്ടു ജാഥകളും എവിടെവെച്ച് ഒന്നാകുമെന്ന് നോക്കിയാൽ മതി; കോൺഗ്രസ് ഇല്ലാതാകുമെന്ന് ശ്രീധരൻപിള്ള പറഞ്ഞപ്പോൾ മറുപടിക്കുള്ള ആർജ്ജവം കോൺഗ്രസിനില്ല; അങ്ങേയറ്റത്ത് നിന്ന് പുറപ്പെടുന്ന ജാഥയെ ഏകദേശം അങ്ങോട്ടേക്ക് പോയി പെട്ടെന്ന് ഇങ്ങോട്ടേക്ക് പോന്ന ആളാണ് നയിക്കുന്നത്; സന്നിധാനത്തിൽ കലാപം നടക്കണമെന്നും അവിടുത്തെ ശാന്തിയും സമാധാനവും നഷ്ടപ്പെടണമെന്നുമാണ് ആർഎസ്എസ് ലക്ഷ്യം; കോൺഗ്രസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; കണ്ണൂരിനെ വെല്ലുന്ന ജനസാഗരമായി സിപിഎമ്മിന്റെ തൃശ്ശൂർ പൂരം
പാർട്ടി നേതൃത്വത്തിൽ നിന്നും ഉണ്ടാകുന്നത് സംശയാസ്പദമായ പെരുമാറ്റം; പി കെ ശശിക്കെതിരെ അന്വേഷണം നടക്കുമ്പോഴും അദ്ദേഹം പൊതുപരിപാടിയിൽ പങ്കെടുക്കുന്നു; ഷൊർണൂർ എംഎൽഎക്കെതിരെ വീണ്ടും പരാതി നൽകി ഡിവൈഎഫ്‌ഐ വനിതാ നേതാവ്; കേന്ദ്ര നേതൃത്വത്തിന് നൽകിയ പുതിയ പരാതിയോടൊപ്പം ശബ്ദരേഖ ഉൾപ്പടെയുള്ള തെളിവുകളും നൽകി
ബന്ധു നിയമനത്തിൽ കൈയോടെ പിടിക്കപ്പെട്ടിട്ടും കെ ടി ജലീലിനെ കൈവിടാതെ മുഖ്യമന്ത്രി; മലപ്പുറത്തെ പാർട്ടി മുന്നേറ്റത്തിന് തിരിച്ചടിയാകുമെന്ന് ഭയന്ന് കരുതലോടെ ഇടപെട്ട് സിപിഎം; ചിറ്റപ്പനില്ലാത്ത ആനുകൂല്യം കൊച്ചാപ്പയ്ക്ക് എന്തിനെന്ന ചോദ്യം ഉയരുമ്പോഴും മൗനം പാലിച്ച് പാർട്ടി; ജനറൽ മാനേജർ തസ്തികയിലേക്ക് ബിടെക്കുകാരൻ അദീബിനെ നിയമിക്കാൻ എസ്‌ബിഐ റീജനൽ മാനേജരെപ്പോലും തഴഞ്ഞെന്ന് രേഖകൾ; രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധം ശക്തമാക്കും
ആ രാജിവെക്കൽ വെറുതെ ആയിരുന്നില്ല; പാലക്കാട് നഗരസഭയിൽ രാജിവെച്ച കോൺഗ്രസ് നേതാവ് ബിജെപി ഓഫീസിൽ; പാർട്ടി ഓഫീസിലെത്തിയത് കാണാനില്ലെന്ന ഡിസിസി പ്രസിഡന്റിന്റെ പരാതിക്കെതിരെ കൗണ്ടർ കംപ്ലയിന്റ് നൽകിയതിന് ശേഷം; പാർട്ടി വിട്ടത് കോൺഗ്രസിന്റെ നിലപാടുകളോട് യോജിക്കാൻ കഴിയാത്തതിനാലെന്നും വിശദീകരണം
ശബരിമലയിൽ ദർശനത്തിനെത്തിയ യുവതികളെ തേഡ് റേറ്റ് പെണ്ണുങ്ങൾ എന്നധിക്ഷേപിച്ചും മാധ്യമ പ്രവർത്തകരോട് പ്രകോപിതനായും എ എൻ രാധാകൃഷ്ണൻ; പത്രക്കാരാണെന്ന് കരുതി എന്നെ പഠിപ്പിക്കാൻ വരരുത്; മാധ്യമ പ്രവർത്തകർ അത്ര വലിയ സംഭവമല്ല; ചുംബന സമരക്കാരെയും അത് ബിസിനസ്സാക്കിയവരെയും മല കയറാൻ അനുവദിക്കില്ലെന്നും ബിജെപി നേതാവ്
ഇപി ജയരാജന് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് കെടി ജലീലിന് ഉള്ളത്; രാജിവെച്ചില്ലെങ്കിൽ മന്ത്രിയെ പുറത്താക്കാൻ പിണറായി ധൈര്യം കാണിക്കണം; സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ഡെപ്യൂട്ടേഷന് സർക്കാർ സർവ്വീസിലേക്ക് പോകുമെന്ന് പറയുന്നത് വിഡ്ഢിത്തം; മന്ത്രിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ്; കെടി ജലീലിനെതിരെ പ്രക്ഷോഭം ശക്തമാക്കാനമൊരുങ്ങി പ്രതിപക്ഷം
കെ സുധാകരന്റെ വിശ്വാസ സംരക്ഷണയാത്ര എട്ടിന്; പിള്ളയുടെ ശബരിമല സംരക്ഷണ യാത്രയും അന്ന് തുടങ്ങും; പാണക്കാട് മുനവ്വറലി തങ്ങളുടെ യാത്ര 24ന്; കാസർഗോഡ് വീണ്ടും യാത്രകളുടെ കാലം; സപ്തഭാഷാ സംഗമ ഭൂമിയിലേക്ക് വീണ്ടും രാഷ്ട്രീയം എത്തുമ്പോൾ
രാമക്ഷേത്ര നിർമ്മാണത്തിനായുള്ള മുറവിളികൾക്കിടെ പ്രവർത്തകരെ ആവേശഭരിതരാക്കി പ്രഖ്യാപനം; ഫൈസാബാദ് ഇനി അയോധ്യ എന്നറിയപ്പെടും; അലഹബാദിനെ പ്രയാഗ് രാജ് ആക്കിയതിന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്; അയോധ്യയോട് അനീതി കാണിക്കാൻ ആരെയും അനുവദിക്കില്ലെന്നും യുപി മുഖ്യമന്ത്രി
മുഖ്യമന്ത്രി വിളിച്ച ചർച്ചക്ക് പോലും തന്ത്രിയും രാജകുടുംബവും വന്നില്ല; ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലോടെ ഇതിന് പിന്നിൽ ആരാണെന്ന് വ്യക്തമായി; ക്ഷേത്രത്തിന്റെ ഗുണത്തിനായല്ല ശ്രീധരൻപിള്ള പ്രവർത്തിക്കുന്നതെന്ന് തന്ത്രി മനസിലാക്കണം; ആരാധനാലയങ്ങളിൽ തന്ത്രിമാരുടെ പ്രാധാന്യം കുറയ്ക്കാൻ സർക്കാർ ശ്രമിക്കില്ല; തന്ത്രിമാരെ തള്ളാതെ ബിജെപിക്കെതിരെ വിമർശനവുമായി പിണറായി വിജയൻ
നമ്മൾ വലയിൽ വീണ കിളികളാവരുത്; ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലിന് പിന്നാലെ ശബരിമല വിഷയത്തിൽ കോൺഗ്രസിലും ഭിന്നാഭിപ്രായം; സ്ത്രീ പ്രവേശത്തെ അമിതമായി എതിർക്കുന്ന സമീപനം കൈക്കൊള്ളരുതായിരുന്നുവെന്നും കെപിസിസി. ജനറൽ സെക്രട്ടറി പി.രാമകൃഷ്ണൻ; രാഹുൽ ഗാന്ധിയുടെ അഭിപ്രായ പ്രകടനത്തെ വ്യക്തിപരമാക്കി പ്രചരിപ്പിച്ചതിനെതിരേയും പ്രതിഷേധം; ചെന്നിത്തലയ്ക്കും സുധാകരനുമെതിരെ പ്രതിഷേധവുമായി യുവ എംഎൽഎമാരും; ശബരിമലയിൽ പുകഞ്ഞ് കോൺഗ്രസും