STATE - Page 328

വനിതാ മതിൽ ഒരുവിഭാഗത്തിന് എതിരെയല്ല; സ്ത്രീയെ അടിമയായി കരുതുന്നവർക്കെതിരെയാണ് ഈ സമരം; ശബരിമലയെ, ഹനുമാൻ മലയെടുത്തുകൊണ്ടു പോയ പോലെ കൊണ്ടു പോകാമെന്നു ചിലർ  വിചാരിച്ചു; സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരിന് തിടുക്കമില്ലെന്നും പിണറായി; വനിതാ മതിൽ സിപിഎം പരിപാടിയല്ലെന്നും എൻഎസ്എസും യുഡിഎഫും സഹകരിക്കണമെന്നും കോടിയേരി; മോദിയെ കണ്ടാൽ മുട്ടുവിറയ്ക്കുന്ന മുഖ്യമന്ത്രിയല്ല പിണറായിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
ശബരിമലയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ; സുരക്ഷയുടെ പേരിൽ പൊലീസ് തീർത്ഥാടകരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു; എല്ലാ പ്രശ്‌നങ്ങൾക്കും ഉത്തരവാദി സംസ്ഥാന സർക്കാർ; ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയിരുന്ന ഇടം ഇപ്പോൾ ദൈവത്തിന്റെ സ്വന്തം നാട്ടിലെ കറുത്ത ഇടം; ഗവർണറെ കണ്ട് ഇടപെടൽ തേടി അമിത്ഷാ നിയോഗിച്ച ബിജെപി കേന്ദ്രസംഘം
ചുവപ്പുനിറം കണ്ടാൽ കുത്തുന്ന കാളയായി മാറരുത് എൻഎസ്എസ്; അവർ ആപ്പു വയ്ക്കുന്നത് സ്വന്തം സമുദായത്തിന് തന്നെ; ബിജെപിക്കൊപ്പം എൻഎസ്എസ് ഇരട്ടത്താപ്പ് നയമാണ് കാണിക്കുന്നതെന്ന് വെള്ളാപ്പള്ളി; ബിഡിജെഎസ് ശബരിമലയുമായി ബന്ധപ്പെട്ട ഒരു സമരത്തിലും പങ്കെടുത്തിട്ടില്ല; രഥയാത്രയിൽ റ്റാറ്റാ കാണിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും എസ്എൻഡിപി യോഗം ജന.സെക്രട്ടറി
വെള്ളാപ്പള്ളിയെയും പുന്നല ശ്രീകുമാറിനെയും ഇരുവശത്തുമിരുത്തി ശബരിമല സമരത്തിന് മറുപടി പറയാൻ പിണറായി വിജയൻ; എസ്എൻഡിപിയും കെപിഎംഎസും അടക്കം സർക്കാർ അനുകൂല സംഘടനകൾ പങ്കെടുത്തപ്പോൾ ഇടഞ്ഞുതന്നെയെന്ന് ഉറക്കെ പ്രഖ്യാപിച്ച് എൻഎസ്എസും യോഗക്ഷേമസഭയും ക്ഷത്രിയ ക്ഷേമസഭയും വിട്ടുനിന്നു; നവോത്ഥാന സന്ദേശ പ്രചാരണത്തിനായി ജനുവരി ഒന്നിന് വനിതാമതിൽ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി; കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുതെന്ന് മുദ്രാവാക്യം
പിണറായിക്കും മോദിക്കും ഇടയിലുള്ള പാലമാണ് ബെഹ്‌റ; ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മോദിയെയും അമിത്ഷായെയും വെള്ളപൂശുന്ന റിപ്പോർട്ട് ബെഹ്‌റ നൽകി; ഇതിന് പ്രത്യുപകാരമായാണ് മോദി ബെഹ്‌റയെ ഡിജിപിയാക്കാൻ പിണറായിയോട് നിർദ്ദേശിച്ചത്; എൻഐഎയുടെ ഫയൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന താൻ കണ്ടതുമാണ്; ഡിജിപിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ തിരികൊളുത്തിയത് വൻരാഷ്ട്രീയവിവാദത്തിന്
സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് സിബിഐ മുൻ ജോയിന്റ് ഡയറക്ടർ; പ്രസിഡന്റിന്റെ പൊലീസ് മെഡൽ നേടിയ ലക്ഷ്മിനാരായണ രാഷ്ട്രീയത്തിലിറങ്ങിയത് 7 വർഷത്തെ സർവീസ് ശേഷിക്കേ വിആർഎസ് എടുത്ത്; ആന്ധ്രയിലെ 13 ജില്ലകളിലൂടെയും യാത്ര നടത്തി കർഷകരുടേയും യുവാക്കളുടേയും പ്രശ്‌നം പഠിക്കുകയാണെന്നും മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ
സുരേന്ദ്രനെ ജയിലിൽ തളയ്ക്കുമ്പോളും ആയിരക്കണക്കിന് സുരേന്ദ്രന്മാർ ആചാര സംരക്ഷണത്തിനായി പൊലീസ് വലയം ഭേദിച്ച് നിലകൊള്ളുന്നു; കള്ളക്കേസുകൾ കൊണ്ട് നേതാക്കളെ തകർക്കാൻ ശ്രമിക്കുമ്പോൾ സമരം കേരളമാകെ ശക്തമാക്കും; അത് ശബരിമലയിലും സെക്രട്ടറിയേറ്റിലും പിണറായിലും നടക്കും; യുവതി പ്രവേശനവും നിരോധനാജ്ഞയും എന്തായി? അതുതന്നെ ഞങ്ങളുടെ വിജയം.....; യുവമോർച്ചാ നേതാവിന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ
വാറണ്ടുള്ള മന്ത്രിമാരുൾപ്പടെയുള്ള പല പ്രമുഖരും പുറത്ത് സ്വതന്ത്രമായി നടക്കുമ്പോഴാണ് സുരേന്ദ്രനെതിരെ ഓരോ ദിവസവും കേസുകൾ ചുമത്തുന്നത് ; ബിജെപി സംസ്ഥാന ജനറൽ സെക്രട്ടിക്കെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് മുൻ പൊലീസ് മേധാവി ടി.പി സെൻകുമാർ; ശബരിമലയിലെടുത്ത നടപടികൾ ശരിയായില്ലെന്നും പൊലീസിനെതിരെ സെൻകുമാറിന്റെ വിമർശനം
ശബരിമലയിലെ യുവതീ പ്രവേശനമല്ല വിഷയമെന്ന് ഒ രാജഗോപാൽ; ഒത്തുതീർപ്പിന് തയ്യാറെന്നും നേമം എംഎൽഎ; സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്നത് രാഷ്ട്രീയ സമരമെന്നും മുതിർന്ന ബിജെപി നേതാവ്; ശബരിമല സമരത്തിൽ സിപിഎമ്മുമായി ഒത്തുതീർക്കാൻ ആത്മാഭിമാനം ഉള്ളവർക്ക് കഴിയില്ലെന്ന് പറഞ്ഞ് നേതൃത്വത്തെ വിമർശിച്ച് വി മുരളീധരൻ; അയ്യപ്പ വികാരം ആളിക്കത്തിച്ച് വോട്ടുപിടിക്കാൻ ഇറങ്ങിയ ബിജെപിയിൽ ഭിന്നത രൂക്ഷം
ശബരിമല സമരത്തെ ജനം തിരസ്‌ക്കരിച്ചിരിക്കുന്നു; തദ്ദേശ ഉപതെരഞ്ഞെടുപ്പുഫലങ്ങൾ  കോൺഗ്രസിന്റെയും ബിജെപിയുടെയും കണ്ണുതുറപ്പിക്കാൻ പര്യാപ്തം; ശബരിമല പ്രശ്നത്തിൽ വിശ്വാസികൾക്ക് ഒപ്പം എന്ന നിലപാട് അംഗീകരിക്കപ്പെട്ടു; മതവിശ്വാസികളെയും മതേതര വിശ്വാസികളെയും അവരുടെ ജീവിത പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി യോജിപ്പിച്ച് അണിനിരത്തുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം; എം വിജയരാജൻ മറുനാടനോട്
കേരളത്തിൽ വിജയം ആഘോഷിക്കുമ്പോഴും പത്തനംതിട്ടയിൽ അയ്യപ്പകോപം! നഗരസഭാ ഉപതെരഞ്ഞെടുപ്പുകളിൽ പത്തനംതിട്ടയിൽ സിറ്റിങ് വാർഡുകളിൽ സിപിഎം എട്ടു നിലയിൽ പൊട്ടി; പന്തളം 10-ാം വാർഡിൽ എസ്ഡിപിഐ അട്ടിമറി ജയം നേടിയപ്പോൾ സിപിഎം മൂന്നാം സ്ഥാനത്ത്; പത്തനംതിട്ട 13-ാം വാർഡിൽ ഏറ്റവും പിന്നിൽ; ഇടത് തോൽവി ചർച്ചയാക്കി വിശ്വാസികളും
ബിജപി സമരത്തിൽ വന്ന മാറ്റം സമവായ ചർച്ചകളുടെ വിജയം; തർക്കങ്ങൾ തീർന്ന് ശബരിമല വൈകാതെ ശാന്തമാകും: ശുഭവാർത്തയുടെ പ്രതീക്ഷയോടെ എ.പത്മകുമാർ; സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയത് നന്നായെന്ന് പിണറായി വിജയൻ; കേരളത്തിന്റെ മതനിരപേക്ഷത ബിജെപിക്ക് ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി; സമരം മാറ്റിയത് ബിജെപിയും പിണറായിയും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പുപ്രകാരമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; ശബരിമലയിൽ ഇരുകൂട്ടർക്കും കൈപൊള്ളിയെന്നും കെപിസിസി അദ്ധ്യക്ഷൻ