HOMAGE - Page 5

1991-ലെ കരുണാകരന്‍ മന്ത്രിസഭയില്‍ പ്രമാണിത്തം നുരയുന്ന എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്യാന്‍ നിയുക്തനായ അതിശയം; മന്ത്രിയായിരിക്കെ വിവാഹിതനായ അപൂര്‍വം ചിലരിലൊരാള്‍ എന്ന ബഹുമതിയുടെ പൂമാലയും കഴുത്തില്‍ വീണു; ഖദര്‍ അഴിച്ചു വച്ച് എക്‌സൈസ് ഗാര്‍ഡായ പിആര്‍! സുന്ദരന്‍ നാടരുടെ 1996ലെ തേരോട്ടത്തില്‍ സ്പിരിറ്റ് പോലെ ആവിയായി; ചേട്ടന്റെ ആത്മഹത്യാക്കുറിപ്പും നാണക്കേടായി; രഘുചന്ദ്രബാല്‍ ഇനി ഓര്‍മ്മ
ആഫ്രിക്കന്‍ വംശജരുടെ ബുദ്ധിശക്തി ജനിതകപരമായി കുറവാണെന്ന പ്രസ്താവനയില്‍ ഒറ്റപ്പെട്ടു; സാമ്പത്തിക പ്രതിസന്ധി കാരണം നൊബേല്‍ മെഡല്‍ ക്രിസ്റ്റീസ് ലേലത്തില്‍ വിറ്റു; ജനിതക ചുരുള്‍ അഴിച്ച പ്രതിഭ അനാവശ്യ വിവാദങ്ങളുണ്ടാക്കി സ്വയം ഒറ്റപ്പെട്ടതും ചരിത്രം; 20-ാം നൂറ്റാണ്ടിലെ ശാസ്ത്ര വിസ്മയം വിടവാങ്ങി; ജെയിംസ് വാട്‌സണ്‍ ഇനിയില്ല
‘കെജിഎഫി’ലെ കാസിം ചാച്ചയെ അറിയാത്തവർ ചുരുക്കം; ആ ഒരൊറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ വ്യക്തിത്വം; ഒടുവിൽ അർബുദം ബാധിച്ച് അന്ത്യം; നടൻ ഹരീഷ് റായ് വിടവാങ്ങുമ്പോൾ
48 ഓളം രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഹിന്ദുജ ഗ്രൂപ്പിന്റെ ചെയര്‍മാന്‍; നാല് ഹിന്ദുജ സഹോദരന്മാരില്‍ രണ്ടാമന്‍; ബിസിനസ് സര്‍ക്കിളുകളില്‍ അറിയപ്പെടുന്നത് ജി പി എന്ന പേരില്‍;  യുകെയിലെ ഏറ്റവും സമ്പന്ന കുടുംബത്തിലെ കാരണവര്‍; ഹിന്ദുജ ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ നിര്‍ണയക പങ്കുവഹിച്ച ഗോപിചന്ദ് പി ഹിന്ദുജ വിടവാങ്ങുമ്പോള്‍
ക്യാൻസർ എന്ന മഹാവ്യാധി പിടിപെട്ടത് ആറ് വർഷം മുമ്പ്; ഏറെ നാളത്തെ ചികിത്സകൾ ഫലം കണ്ടത് ഇടയ്ക്ക് പ്രതീക്ഷയായി; വീണ്ടും രോഗം മൂർച്ഛിച്ചതോടെ ജോലി ചെയ്ത ആശുപത്രിയിൽ തന്നെ അഡ്മിറ്റായി; ഒടുവിൽ വേദനയായി അവളുടെ മടക്കം; മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു; കണ്ണീരോടെ മലയാളി സമൂഹം
ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു; അന്ത്യം  ബംഗളുരുവിലെ ഹെബ്രാല്‍ ആസ്റ്റര്‍ സിഎംഐ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ; വിട പറയുന്നത് ഒളിമ്പിക്സ് മെഡല്‍ നേടിയ ആദ്യത്തെ മലയാളി താരം; 1972ലെ മ്യൂണിക് ഒളിംപിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന്റെ ഗോളി; രാജ്യം ആദരിച്ചത് ധ്യാന്‍ചന്ദ് അവാര്‍ഡ് നല്‍കി
ഏക മകന്റെ മരണത്തോടെ ദിവ്യ കടുത്ത വിഷമത്തില്‍; വീട്ടിനുള്ളില്‍ നിന്നും പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിഞ്ഞു കൂടി; ഒടുവില്‍ കിണറ്റില്‍ ചാടി ജീവനൊടുക്കല്‍; വിതുര ദിവ്യ നോവായി മാറിയപ്പോള്‍
ആദ്യം പരിഗണിച്ചിരുന്നത് അർജുനന്റെ വേഷത്തിൽ; മീശയെടുക്കാൻ വിസമ്മതിച്ചതോടെ മഹാഭാരതത്തിലെ കർണ്ണനായി; താരത്തിന്റെ രൂപത്തെ ആസ്പദമാക്കി കർണ്ണ ക്ഷേത്രങ്ങൾ സ്ഥാപിക്കപ്പെട്ടു; മധു ഒരുക്കിയ രണ്ടാം വരവിലൂടെ മലയാളത്തിൽ അരങ്ങേറ്റം; ബോളിവുഡ് നടൻ പങ്കജ് ധീർ വിടപറയുമ്പോൾ
ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വീട്ടിലെത്താന്‍ കൊതിച്ചെത്തി; വീട്ടിലെത്തും മുമ്പ് ദാരുണമായി അന്ത്യം;  തലശേരി - മാഹി ദേശീയപാതയിലെ ഉസൈന്‍മൊട്ടയില്‍ ഗള്‍ഫില്‍ നിന്നും മടങ്ങുകയായിരുന്ന പ്രവാസി കാറില്‍ സ്വകാര്യ ബസിടിച്ച് മരിച്ചു; നാടിന്് കണ്ണീരായി ഷാജി ജോസഫിന്റെ വിയോഗം
തൂവാനത്തുമ്പിയടക്കം പ്രമുഖ സിനിമകളുടെ നിര്‍മാതാവ്; ഇരുപത്തിയഞ്ച് സിനിമകളുടെ സഹസംവിധായകന്‍;  മൂന്ന് ദശാബ്ദകാലം മദ്രാസില്‍ സിനിമാരംഗത്ത് നിറഞ്ഞുനിന്ന പി സ്റ്റാന്‍ലി അന്തരിച്ചു