TECHNOLOGY - Page 4

നിങ്ങൾക്ക് ഇഷ്ടപ്പെടാത്തത് പറയുന്നതുകൊണ്ട് മാത്രം തല്ലിയൊടിക്കാൻ എന്തവകാശമാണുള്ളത് ? നമ്മുടെ ജനാധിപത്യം ഇങ്ങനെ നിലനിൽക്കുന്നത് ഞങ്ങൾ മാധ്യമപ്രവർത്തകർ ഉള്ളതുകൊണ്ടാണ് മാധ്യമപ്രവർത്തകരെ തല്ലിചതച്ച് രാമരാജ്യം സ്ഥാപിക്കാൻ ഇറങ്ങിയിരിക്കുന്ന സംഘപരിവാറുകാരോട്.. ഇൻസ്റ്റന്റ് റെസ്‌പോൺസ്
ശ്രീലങ്കയിൽ നിന്നെത്തിയ ഭക്തസ്ത്രീയുടെ പേരിൽ എന്തിനാണ് പൊലീസ് ഇങ്ങനെ വേഷം കെട്ടിയാടുന്നത്; കേറിയെന്നും കേറിയില്ലെന്നും പറഞ്ഞ് എന്തിന് ഇരട്ട നാടകം കളിക്കുന്നു; അയ്യപ്പവേഷം ധരിച്ച് എന്തിനാണ് പൊലീസുകാർ ഓടി രക്ഷപ്പെടുന്നത്; ശബരിമലയെ ഇല്ലാതാക്കണം എന്ന് എന്തിനാണ് സർക്കാരിന് ഇത്ര വാശി ?
കേരളത്തിന് മഹാ നാണക്കേടായി മറ്റൊരു ഹർത്താൽ തോന്ന്യാസം കൂടി; യുക്തിവാദികളെ ആചാര ലംഘനത്തിന് നിയോഗിച്ച മുഖ്യമന്ത്രിയും പൊലീസും തന്നെ ഈ ദുരന്തത്തിലെ പ്രധാന പ്രതികൾ; കേരളത്തെ ഒരു കലാപഭൂമിയാക്കി മാറ്റുന്നതിൽ ബിജെപിയും സിപിഎമ്മും മത്സരിക്കുമ്പോൾ; ഇന്ന് രംഗത്ത് കണ്ട സമാധാനപ്രേമികളെയും പേടിക്കേണ്ടിയിരിക്കുന്നു
പ്രധാനമന്ത്രിക്ക് നൽകാത്ത സുരക്ഷ നല്കി സന്നിധാനം വരെ വാഹനത്തിൽ എത്തിച്ച് രണ്ട് യുക്തിവാദികളെ വേഷം കെട്ടിച്ചപ്പോൾ എന്ത് നേടിയെന്നാണ് പിണറായി വിജയൻ പറയുന്നത്? ഒരു സമൂഹത്തിന്റെ വിശ്വാസത്തിന് നേരെ തുണി പൊക്കി കാണിച്ചല്ല സഖാവേ നവോത്ഥാനം നടപ്പാക്കേണ്ടത്; ശബരിമലയിൽ യുക്തിവാദികളെ എത്തിച്ച് അയ്യപ്പ ഭക്തരെ കരയിച്ച് പുരോഗമനം നടപ്പിലാക്കാൻ ഒരുങ്ങും മുൻപ്
ഐഎഎസുകാരെയും ഐപിഎസുകാരെയും വരെ കൊടിപിടിക്കാൻ സാധിച്ചു; ഓപ്പറേഷനുകൾ വരെ മാറ്റി വച്ചും പരീക്ഷ റദ്ദാക്കിയും സർക്കാർ ഓഫീസുകളെ ശൂന്യമാക്കിയും പരമ്പരാഗത സിപിഎം മോഡൽ സമരത്തെ ചർച്ചയാക്കി; 50 കോടിയിലേറെ സംസ്ഥാനത്തിന് നഷ്ടം വരുത്തി വനിതാമതിൽ വിജയിപ്പിച്ചപ്പോൾ പിണറായി വിജയൻ എന്തുനേടി