JUDICIAL - Page 232

ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകില്ലെന്ന് ആര്യാമ സുന്ദരം; പിന്നിൽ പ്രമുഖ ഹൈന്ദവ സംഘടനയെന്ന് ആരോപിച്ച് ദേവസ്വം ബോർഡ്; ആരൊക്കെ എതിർത്താലും കോടതിയിൽ ബോർഡിനായി അഭിഭാഷകനെത്തും; അഭിഷേക് സിങ്‌വിക്ക് പിന്നാലെ ആര്യാമ സുന്ദരവും പിന്മാറുമ്പോൾ പുതിയ അഭിഭാഷകനെ തേടി പത്മകുമാർ
സുലൈമാൻ സേട്ടിനും സിഎച്ച് മുഹമ്മദ് കോയക്കും കെ എം മാണിക്കും സക്കറിയ സേട്ടിനും പി സി തോമസിനുമെതിരെ ഹൈക്കോടതി വിധിച്ചത് സമാനമായ സാഹചര്യത്തിൽ; നാല് കേസുകളിലും ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയപ്പോൾ തോമസിനെതിരായ വിധികൊണ്ട് ഗുണം ഉണ്ടാകാതെ പോയത് കാലാവധി കഴിഞ്ഞതിനാൽ: ആ ലഘുലേഖ ഷാജിയുടെ അറിവോടെയോ എന്നു തെളിയിക്കാൻ സാധിക്കാതിരുന്നാൽ വിധി സുപ്രിം കോടതി റദ്ദു ചെയ്യാനും സാധ്യത
നടൻ ദിലീപിന് വിദേശത്ത് പോകാൻ കോടതി അനുമതി; കോടതി അനുമതി നൽകിയത് പ്രൊഫസർ ഡിങ്കന്റെ ഷൂട്ടിങിന് ബാങ്കോക്കിലേക്ക് പോകാൻ; യാത്രയുടെ വിവരങ്ങൾ കോടതിയെ അറിയിക്കാനും നിർദ്ദേശം; കോടതി തള്ളിയത് വിദേശത്ത് പോകുന്നത് വിചാരണ നീട്ടാനെന്ന പ്രോസിക്യൂഷൻ വാദം; നടന്റെ ഒപ്പം ആരൊക്കെയുണ്ടെന്ന് വ്യക്തമാക്കാനും കോടതി
കെ എം ഷാജി എംഎൽഎയെ അയോഗ്യനാക്കുകയും ആറ് വർഷത്തേക്ക് മത്സരിക്കാൻ വിലക്കേർപ്പെടുത്തുകയും ചെയ്ത കോടതി വിധിക്ക് സ്‌റ്റേ; രണ്ടാഴ്‌ച്ചത്തേക്ക് വിധിക്ക് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചത് സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നതിന്റെ ഭാഗമായി; ചൊവ്വാഴ്‌ച്ച വിശദമായ വാദം കേൾക്കുക നേരത്തെ അയോഗ്യത കൽപ്പിച്ച അതേ ബെഞ്ച് തന്നെ; അമ്പതിനായിരം രൂപ കെട്ടിവെക്കാനും കോടതി നിർദ്ദേശം; സ്വാഭാവിക നടപടിയെന്നും സുപ്രീംകോടതിയിൽ നിന്നും തനിക്ക് അനുകൂലമായ വിധിയുണ്ടാകുമെന്നും നികേഷ് കുമാർ
മഞ്ചേശ്വരത്തിന് പിന്നാലെ അഴീക്കോടും ഉപതിരഞ്ഞെടുപ്പിലേക്ക്; മുസ്ലിം ലീഗ് എംഎൽഎ കെഎം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി; വിധി ഷാജി വർഗീയ ധ്രുവീകരണം നടത്തിയെന്ന നികേഷ് കുമാറിന്റെ പരാതിയിൽ; ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്നും വൃത്തികെട്ട രാഷ്ട്രീയക്കളിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ലീഗ് എംഎൽഎ; എംഎൽഎയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യവും കോടതി തള്ളി
സനൽകുമാർ കൊലപാതകത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഡിവൈഎസ്‌പി; കേസിലെ സർക്കാർ നിലപാടെന്തെന്ന് കോടതി; നവംബർ 14ന് വ്യക്തമായ മറുപടി നൽകണമെന്നും നിർദ്ദേശം; താൻ നിരപരാധിയെന്നും കേസ് രാഷ്ട്രീയ പ്രേരിതമെന്നും ഹരികുമാർ; കേസുമായി സഹകരിക്കാൻ തയ്യാറെന്നും ഒളിവിലുള്ള ഡിവൈഎസ്‌പി
ശബരിമലയിൽ നടന്ന സമരവും അക്രമവും സുപ്രീംകോടതി വിധിക്കെതിരെ; ഒരുകാരണവശാലും അക്രമത്തെ ന്യായീകരിക്കാനാവില്ല; അറസ്റ്റിലായവർക്ക് ജാമ്യം അനുവദിച്ചാൽ അക്രമം ആവർത്തിക്കും; പ്രതി അക്രമത്തിൽ പങ്കെടുത്തതിന് പ്രഥമദൃഷ്ട്യാ തെളിവുകളും സാക്ഷിമൊഴികളും; അഭിഭാഷകൻ ഗോവിന്ദ് മദുസൂദനന്റെ ജാമ്യഹർജി തള്ളി ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ
സ്ത്രീകളുടെ വ്രതകാലം 21 ദിവസമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി; യുവതി പ്രവേശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതിയിൽ പറയാനും നിർദ്ദേശം; വിധിയിൽ സുപ്രീം കോടതിക്ക് വിരുദ്ധമാ
കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി; നീനുവിന്റെ ബന്ധുക്കൾ കൊല്ലാൻ കാരണം ജാതീയമായ അന്തരം തന്നെ; പ്രോസിക്യൂഷൻ വാദം ശരിവെച്ച് കോടതി; ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കും; അതിവേഗ കോടതിയിലേക്ക് കേസ് മാറ്റും
വൃശ്ചികം ഒന്നിന് നട തുറക്കും മുമ്പേ അയ്യപ്പഭക്തർക്ക് സന്തോഷ വാർത്ത കേൾക്കാൻ കഴിയുമോ? വിശ്വാസികളുടെ മൗലികാവകാശം ലംഘിക്കുന്നുവെന്ന റിട്ട് ഹർജികളിൽ നിർണായക തീരുമാനം നവംബർ 13 ന്; വിധി നിർദ്ദേശക സ്വഭാവത്തിലുള്ളതാണോയെന്ന് മൂന്നംഗ ബഞ്ച് പരിശോധിക്കുമ്പോൾ ആകാംക്ഷയോടെ ഭക്തർ; മൂന്ന് റിട്ട് ഹർജികളും കേൾക്കുക തുറന്നകോടതിയിൽ
ശബരിമല യുവതീപ്രവേശനം: റിട്ട് ഹർജികൾ സുപ്രീംകോടതി ഭരണഘടനാ ബഞ്ച് പരിഗണിക്കില്ല; പരിഗണിക്കുക മൂന്നംഗ ബഞ്ച്; ബഞ്ചിൽ മലയാളിയായ ജസ്റ്റിസ് കെ.എം.ജോസഫും; ഹർജികൾ കേൾക്കുന്നത് നവംബർ 13 ന് മൂന്നുമണിക്ക് തുറന്ന കോടതിയിൽ
ലൈംഗിക തൊഴിലാളികളോട് സേവനം ചെയ്യാൻ നിർബന്ധിച്ചാൽ പരാതിപ്പെടാനുള്ള അവകാശം അവർക്കുണ്ട് ; 97ലെ ഡൽഹി കൂട്ട ബലാത്സംഗ കേസ് പരിഗണിക്കുന്നതിനിടെയുള്ള സുപ്രീം കോടതിയുടെ നിരീക്ഷണം ചർച്ചയാകുന്നു; എതിർകക്ഷിയായ സ്ത്രീ ലൈംഗിക തൊഴിൽ നടത്തുന്നവളാണെന്ന പ്രതികളുടെ വാദം സ്വീകരിക്കരുതായിരുന്നുവെന്നും കോടതി