ELECTIONS - Page 136

കോൺഗ്രസിനെ മുസ്ലീലീഗ് നിയന്ത്രിക്കുന്നുവെന്നും സംഘടനയിൽ മതവിവേചനമുണ്ടെന്നും ആരോപിച്ച് പാർട്ടി വിട്ടു; സിറ്റിങ്ങ് ഡിവിഷനിൽ സ്വതന്ത്രനായി മൽസരിച്ചപ്പോൾ പിന്തുണയുമായി എൽഡിഎഫ്; 138 സീറ്റിന് ചെങ്കള ഡിവിഷൻ പിടിച്ചതോടെ യുഡിഎഫ് ജില്ലാ പഞ്ചായത്തിൽ വീണു; കാസർകോട് ജില്ലാ പഞ്ചായത്തിലെ എൽഡിഎഫിന്റെ ഭാഗ്യതാരമായി ഷാനവാസ് പാദൂർ
ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാപഞ്ചായത്തുകൾ പിടിച്ചെടുത്ത് ഇടതുമുന്നണിയുടെ പടയോട്ടം; കാസർകോട്ട് ഏറ്റവും വലിയ ഒറ്റകക്ഷി; കഴിഞ്ഞതവണത്തെ ഏഴ് ജില്ലകൾ എൽഡിഎഫ് 11ലേക്ക് ഉയർത്തുന്നു; യുഡിഎഫ് മൂന്നിടത്ത് ഒതുങ്ങി; കൃത്യമായ രാഷ്ട്രീയ വോട്ടുകൾ വീഴുന്ന ജില്ലാപഞ്ചായത്തിലെ ഇടത് തരംഗം ഒരു സൂചകമോ ; ഭരണത്തുടർച്ചാ സ്വപ്നങ്ങളുമായി പിണറായി സർക്കാർ
തോൽവി അംഗീകരിക്കുന്നതാണ് അന്തസ്സ്;തോറ്റാൽ തോറ്റെന്നു പറയണം;സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ; കോൺഗ്രസ്സിന് വേണ്ടത് തൊലിപ്പുറത്തുള്ള ചികിത്സയ;മികച്ച പ്രതിപക്ഷ നേതാക്കന്മാർ ഇന്ന് കോൺഗ്രസിലില്ല;സംസ്ഥാനത്ത് ബിജെപിയുടെ വളർച്ച കണാതെ പോകരുതെന്നും മുരളീധരൻ; മുരളീധരന്റെ പ്രതികരണം യുഡിഎഫ് നേതൃത്വത്തെ പരസ്യമായി നിരാകരിച്ച്
ഇത് കേരള ജനങ്ങളുടെ വിജയം; വർഗീയ ശക്തികളുടെ ഐക്യപ്പെടലിനും, കുത്തിത്തിരിപ്പുകൾക്കും ഇവിടെ ഇടമില്ലെന്ന് തെളിഞ്ഞു; കേരളത്തിന്റെ നേട്ടങ്ങളെ തകർക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടി; എൽഡിഎഫിൽ അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാൻ ശ്രമിക്കും; യുഡിഎഫും ബിജെപിയും വർഗീയ കക്ഷികളും വിജയത്തിൽ സന്തോഷിക്കുകയും തോൽവിയിൽ ദുഃഖിക്കുകയും ചെയ്യുന്നു; ഇടതു വിജയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ
സംസ്ഥാനത്ത് യുഡിഎഫിന്റെ പ്രസക്തി പൂർണമായി നഷ്ടമായി;പിണറായിയെ നേരിടാൻ യുഡിഎഫിൽ ഇരുന്നിട്ട് കാര്യമില്ലെന്ന് കെ സുരേന്ദ്രൻ; ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫ്- യുഡിഎഫ് പരസ്യധാരണ;എൻഡിഎയ്ക്ക് വിജയസാധ്യതയുള്ളിടത്തൊക്കെ ഈ ധാരണ തിരിച്ചടിയായി; ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ
വടക്കാഞ്ചേരിയിൽ എൽഡിഎഫിന് ലൈഫ്; ലൈഫ് വിവാദത്തിന്റെ തട്ടകമായ നഗരസഭയിൽ 41ൽ 24 സീറ്റ് നേടി ഇടുമുന്നണി ഭരണം നിലനിർത്തി; 17 സീറ്റ് യുഡിഎഫിനും ഒരു സീറ്റ് ബിജെപിക്കും; അനിൽ അക്കരെ അടക്കമുള്ള അപവാദ പ്രചാരകർക്ക് മറുപടിയെന്ന് എൽഡിഎഫ്
ആർഎംപി -യുഡിഎഫ് ജനകീയ മുന്നണി ഒഞ്ചിയം, ഏറാമല, അഴിയൂർ പഞ്ചായത്തുകളിൽ മുന്നേറ്റമുണ്ടാക്കിയെങ്കിലും ചോറോട് പഞ്ചായത്തിലും വടകര ബ്ലോക്ക് പഞ്ചായത്തിലും പരാജയപ്പെട്ടു; കല്ലാമലയിലെ പരാജയത്തിന്റെ ഉത്തരവാദിത്വം മുല്ലപ്പള്ളിക്കെന്ന് കുറ്റപ്പെടുത്തി ആർഎംപി; സ്വന്തം വാർഡിൽ പോലും പിണറായി ഭരണത്തിനെതിരെ തരംഗമുണ്ടാക്കാൻ കെപിസിസി പ്രസിഡന്റിനായില്ലെന്നും എം വേണു
ജനവിധി കോൺഗ്രസിനും യുഡിഎഫിനും എതിരാണെന്ന പ്രചാരണം ശരിയല്ല; സിപിഎമ്മിനും എൽഡിഎഫിനും അമിതമായി ആഹ്ലാദിക്കാൻ വകയില്ലെന്നും മുല്ലപ്പള്ളി; സർക്കാരിനെതിരായ ജനവികാരം പൂർണമായും തദ്ദേശം തെരഞ്ഞടുപ്പിൽ പ്രതിഫലിച്ചില്ലെന്ന് ചെന്നിത്തല; പുതുപ്പള്ളിയിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടായിട്ടില്ലെന്ന് ഉമ്മൻ ചാണ്ടിയും; കോൺഗ്രസ് പ്രതികരണം ഇങ്ങനെ
മുസ്ലിം ലീഗിന്റെ സ്വാധീന മേഖലകൾ ഭദ്രമെന്നും യുഡിഎഫ് ആത്മപരിശോധന നടത്തണമെന്നും പറഞ്ഞ് കുഞ്ഞാലിക്കുട്ടി; കോൺഗ്രസ് കാലു വാരിയെന്ന് കുറ്റപ്പെടുത്തി പി ജെ ജോസഫും; മലബാറിൽ ലീഗിന്റെ ബലത്തിൽ പിടിച്ചു നിന്ന കോൺഗ്രസിന് ജോസ് കെ മാണി പോയതോടെ തെക്കൻ കേരളത്തിൽ കാറ്റുപോയി; മുന്നണിയുടെ തകർച്ചയിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി സ്വരം കടുപ്പിച്ചു മറ്റു നേതാക്കൾ
പ്രബല മുന്നണികളോട് ഇഞ്ചോടിഞ്ച് പോരാട്ടം; തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മൽസരിച്ച് എസ്.ഡി.പി.ഐക്ക് മിന്നുന്ന വിജയം; 20 വർഷമായി ബിജെപി ഭരിച്ച വാർഡ് പിടിച്ചടക്കി; കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 47 സീറ്റുണ്ടായിരുന്ന പാർട്ടി ഇത്തവണ നേടിയത് 102 സീറ്റുകൾ; 200 ലധികം സീറ്റുകളിൽ രണ്ടാം സ്ഥാനത്തും
ജനങ്ങൾക്ക് നന്ദിയറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി;ഒരു കാലത്തുമില്ലാത്ത വിഷലിപ്ത പ്രചാരണം പ്രതിപക്ഷം നടത്തി;സർക്കാർ അഭിമുഖീകരിച്ചത് പ്രയാസകരമായ ഒരു കാലത്തെ; ഈ സന്ദർഭത്തിലും ജനത്തിന് വേണ്ടിയുള്ള കരുതൽ ഉപേക്ഷിച്ചില്ല;സർക്കാരിന്റെ പ്രവർത്തനത്തിനുള്ള പിന്തുണയാണ് ഈ വിജയമെന്നു വിജയരാഘവൻ