Bharath - Page 151

വിഖ്യാത മൃദംഗ വിദ്വാൻ കാരൈക്കുടി മണി അന്തരിച്ചു; കർണാടക സംഗീത മേഖലയിൽ അരനൂറ്റാണ്ട് കാലത്തെ സ്ഥിരസാന്നിദ്ധ്യം; വിടവാങ്ങിയത്, ലോകത്തിലാകമാനം ആയിരക്കണക്കിന് ശിഷ്യഗണങ്ങളുള്ള കലാകാരൻ
വിദ്യാർത്ഥിയായിരിക്കവേ കെഎസ്എഫിലൂടെ രാഷ്ട്രീയ പ്രവേശനം; ആലത്തൂർ മണ്ഡലത്തിൽ നിന്നും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു നിയമസഭയിലെത്തി; പാലക്കാടിന്റെ മനസ്സറിഞ്ഞ ജനസേവകൻ; എം ചന്ദ്രന്റെ വിയോഗം അർബുദബാധയെ തുടർന്ന് ചികിത്സയിൽ കഴിയവേ
തൃശൂരിലെ ആർക്കിടെക്ട് പഠന ശേഷം ഹാബിറ്റാറ്റിൽ ഇന്റേണി; കലാ പ്രവർത്തനത്തിലും മുന്നിൽ നിന്ന മിടുമിടുക്കി; ഗായികയിൽ ജി ശങ്കർ കണ്ടത് ആർക്കിടെക്ചറിലെ ഭാവി പ്രതീക്ഷ; വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ ഭർതൃ കുടുംബവുമായുള്ള ക്ഷേത്ര ദർശനത്തിനിടെ ബംഗ്ലൂരുവിൽ അപകടം; പൂങ്കുന്നത്തെ ശ്രീലക്ഷ്മിയുടെ വേർപാടിന്റെ ദുഃഖത്തിൽ കൂട്ടുകാരും സഹപ്രവർത്തകരും
മംഗലാപുരത്തു നിന്നും എറണാകുളത്തെത്തി താമസമാക്കിയ തുളു ബ്രാഹ്മണ കുടുംബാംഗം; ദാരിദ്ര്യത്തോടു പടവെട്ടിയ ബാല്യം; ക്ഷേത്ര പൂജാരിയായും ഹോട്ടൽ സപ്ലൈയറായും ജോലി ചെയ്തു പഠനത്തിന് പണം കണ്ടെത്തി; കെമിസ്ട്രിയിൽ രണ്ട് എംഎസ്സിയും ബയോകെമിസ്ട്രിയിൽ പിഎച്ച്ഡിയും നേടി; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപിച്ചത് 1999ൽ; ഡോ. എൻ.ഗോപാലകൃഷ്ണന്റെ ജീവിതം
ശാസ്ത്രത്തെയും ആദ്ധ്യാത്മികതയെയും കോർത്തിണക്കിയ ലളിത സുന്ദരമായ പ്രഭാഷണങ്ങൾ; മാതൃരാജ്യത്തെയും സംസ്‌കാരത്തെയും മൂല്യങ്ങളെയും ഉൾക്കൊണ്ട പ്രൗഢഗംഭീരമായ ഭാഷ; കേട്ടിരിക്കേണ്ട പാഠങ്ങൾ പകർന്ന് വിടവാങ്ങൽ; പ്രമുഖ ശാസ്ത്രജ്ഞനും  ആദ്ധ്യാത്മിക പ്രഭാഷകനുമായ ഡോ. എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു
ഇന്ത്യയുടെ ഇതിഹാസ ബോക്സറും മുൻ ഒളിമ്പ്യനുമായിരുന്ന കൗർ സിങ് അന്തരിച്ചു; വിടവാങ്ങിയത്, ഇന്ത്യ - പാക്കിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്തതിന് വിശിഷ്ട സേനാ മെഡൽ നൽകി രാജ്യം ആദരിച്ച സൈനികനായ ഇതിഹാസ താരം
ഉമ്മയുടെ മരണദുഃഖം കാരണം മമ്മൂട്ടി എത്തിയില്ല; ജപ്പാനിലുള്ള മോഹൻലാൽ വേദന പ്രസ്താവനയിലാക്കി; റീത്ത് വച്ച് ഇടവേള ബാബു താര സംഘടനയുടെ മുഖമായി; നാലു പതിറ്റാണ്ട് സിനിമയിൽ നിറഞ്ഞിട്ടും അന്തിമോപചാരം അർപ്പിക്കാൻ പല പ്രമുഖരും മറന്നു; കണ്ണമ്പറമ്പിൽ അന്ത്യവിശ്രമം; മാമുക്കോയ ഇനി ജ്വലിക്കുന്ന ഓർമ്മ
താൻ മരിക്കുമെന്ന് ഉറപ്പായതതോടെ ബാപ്പയെ കൊന്നുകളഞ്ഞ് മക്കൾക്ക് സ്വത്ത് ഉറപ്പിച്ച ക്ഷയരോഗി; ആ നാടകം കളിച്ചത് പൗത്രന്റെ സ്വത്തവകാശത്തിൽ ശരീയത്ത് നിയമത്തിലെ അനീതിക്കെതിരെ; ചേകന്നുർ മൗലവിയുടെ കൊലപാതകത്തിൽ പ്രതികരിച്ചു; സിഎഎ സമരത്തിൽ പങ്കെടുത്തു; മാമൂക്കോയയുടെ സാമൂഹിക ഇടപെടലുകൾ ഇങ്ങനെ
ചിരിപ്പിച്ചും ചിരിക്ക് കൂട്ടിരുന്നും കടന്നുപോയ കോഴിക്കോടിന്റെ ഹാസ്യ സുൽത്താനെ ഒരുനോക്കുകാണാൻ ആരാധകപ്രവാഹം; കോഴിക്കോട് ടൗൺഹാളിൽ ഭൗതിക ശരീരത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ നാനാ തുറകളിലുള്ളവർ; എന്തൊരു വെറുപ്പിക്കലാണ് എന്ന് പറയിച്ച ഒരൊറ്റ കഥാപാത്രം പോലുമില്ല എന്ന് സോഷ്യൽ മീഡിയയും; മാമുക്കോയയുടെ സംസ്‌കാരം നാളെ കണ്ണംപറമ്പിൽ
ഭാര്യ വീടിന്റെ അടുത്ത് എത്തിയപ്പോൾ ഞാൻ സുഹൃത്തിനോട് പറഞ്ഞു, നിന്റെ ചെരുപ്പ് ഒന്ന് വേണമെന്ന്; തിരിച്ചുവന്ന് അവന്റെ ചെരിപ്പ് തിരിച്ചു കൊടുത്തു;  സുഹ്റാബീവിയെ കല്യാണം കഴിക്കുമ്പോൾ കുറിയടിക്കാൻ കാശില്ലായിരുന്നു; വിവാഹത്തെ കുറിച്ച് മാമുക്കോയ അന്ന് പറഞ്ഞത്
മലബാറിൽ ഏത് മഹർഷി ജനിച്ചാലും ഇങ്ങനേ പറയുള്ളൂ: മാപ്പിള ഭാഷ പറയുന്ന ദുർവാസാവ്; വേഷം കെട്ടി വന്ന് തമ്പുരാന്റെ മുന്നിൽ മാണ്ട എന്ന് പറയുന്ന ഇല്ലത്തെ കാര്യസ്ഥൻ; ഒന്നും ചെയ്യില്ല കുത്തി കുടലെടുക്കെ ഉള്ളു എന്നുപറയുന്ന കീലേരി അച്ചു; കോഴിക്കോടൻ ശൈലിയിലൂടെ തഗ്ഗുകളുടെ സുൽത്താനായ മാമുക്കോയ