EXCLUSIVE - Page 49

ഞാനിപ്പോൾ ബിഷപ്പിനെ കാണാൻ ജയിലിൽ വെയിറ്റ് ചെയ്തിരിക്കയാണ്; ബിഷപ്പിനെ കാണുന്നതിൽ എന്താണ് തെറ്റ്? നമുക്കെന്താ കുഴപ്പം കാണുന്നതിൽ! ഞാൻ കാരാഗൃഹത്തിൽ ആയിരുന്നപ്പോൾ എന്നെ നിങ്ങൾ വന്നുകണ്ടോയെന്ന് ബിഷപ്പ് ഇനി ചോദിച്ചാൽ പറയണമല്ലോ? കുറവിലങ്ങാട് മഠത്തിലെത്തിയ ഫാ. നിക്കോളസ് നേരെ പോയത് പാല ജയിലിലേക്ക്; ഇനി ദൈവവിളി ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ... കാർന്നോമ്മാര് വിടുമോയെന്നും കന്യാസ്ത്രീകളോട് ചോദിച്ചെന്ന് ഇടവക വികാരി മറുനാടനോട്
പ്രളയാനന്തര പുനനിർമ്മിതിക്കായി സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആയി ഉയർത്താൻ നീക്കം; ഗീതാ ഗോപിനാഥിന്റെ ഉപദേശം അനുകൂലമായതോടെ ഫയൽ തുറക്കാൻ ധനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ പച്ചക്കൊടി; ഇടതു മുന്നണിയിൽ ചർച്ച നടത്തി തീരുമാനം നടപ്പാക്കും; പെൻഷൻ ഫണ്ട് രൂപീകരിച്ചില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്നും മുന്നറിയിപ്പ്; ഒരു മാസത്തെ ശമ്പളം സാലറി ചലഞ്ചിൽ നൽകിയ ജീവനക്കാർക്ക് സമ്മാനമായി രണ്ട് വർഷത്തെ സേവനം അധികം നൽകാനുറച്ച് പിണറായി സർക്കാർ
ടി പി കേസ് പ്രതി പി കെ കുഞ്ഞനന്തനെ ജയിലിൽ നിന്നും വിട്ടയക്കാൻ സർക്കാർ നീക്കം; പാർട്ടിയുടെ വിലപ്പെട്ട സഖാവിനെ വിട്ടയച്ചേ മതിയാകൂ എന്ന നിർദ്ദേശം നൽകി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; ഗാന്ധി ജയന്തിയുടെ 150ാം വാർഷികത്തോടെ അനുബന്ധിച്ച് ശിക്ഷാ ഇളവു നൽകി വിട്ടയക്കുന്നവരുടെ കൂട്ടത്തിൽ കുഞ്ഞനന്തനും ഇടം പിടിക്കും; 36 തടവുകാരെ വിട്ടയക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ സർക്കാർ; കണ്ണൂർ ജയിലിലെ പിണറായിയുടെ ആ പ്രത്യഭിവാദ്യം വെറുതേയാകില്ല..!
ബാങ്ക് കൺസോർഷ്യത്തിലേക്ക് 59 ഡിപ്പോകളിൽ നിന്ന് എത്തുന്നത് പ്രതിദിനം നാല് കോടി രൂപ; 86 ലക്ഷം എസ് ബി ഐ എടുത്ത ശേഷം ബാക്കി തുക കെറ്റിഡിഎഫ്സിക്ക് നൽകണമെന്ന ഉത്തരവുമായി ഗതാഗത സെക്രട്ടറി; നിർദ്ദേശം ബാങ്കിന് കൈമാറിയത് കെഎസ്ആർടിസി എംഡി അറിയാതെ; ഡീസൽ വില വർദ്ധനവിൽ ശ്വാസം മുട്ടുന്ന ആനവണ്ടിയെ തകർക്കാൻ വീണ്ടും ജ്യോതിലാലിന്റെ ഗൂഢനീക്കം; തച്ചങ്കരിയെ പുകച്ച് പുറത്ത് ചാടിക്കാൻ ഇല്ലം തന്നെ ചുടുന്ന ഉദ്യോഗസ്ഥന്റെ ഇടപെടൽ വിവാദത്തിലേക്ക്
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ശിർക്ക് ആരോപിച്ച് സലഫി പ്രഭാഷകൻ; പ്രളയകാലത്തെ കേരളത്തിന്റെ ഒരുമക്ക് ലോകം കൈയടിക്കുമ്പോൾ വർഗീയ വിഷം ചീറ്റിയത് മുജാഹിദ് വിസ്ഡം വിഭാഗത്തിൽ നിന്നും വിഘടിച്ച് അബ്ദുൽ റഊഫ് നദ് വി; ക്ഷേത്രം നന്നാക്കിയ മുസ്ലിം യുവാക്കൾ ഇസ്ലാമിക സേവകരോ അതോ ശിർക്ക് സേവകരോ എന്ന് ചോദ്യം; ചർച്ചുകളിലും ഭജന മുറികളിലും മാപ്പിള മക്കൾ നടത്തിയ നിസ്‌ക്കാരവും അംഗീകരിക്കാതെ വിഷം വിളമ്പൽ
കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് അഹങ്കാരത്തിന് വെല്ലുവിളിയായി ഐ.എൽ ആൻഡ് എഫ്.എസിന്റെ 91,000കോടിയുടെ കടബാധ്യത; ലോണടയ്ക്കാൻ പണമില്ലെന്ന് തുറന്നു പറഞ്ഞ് സ്പോർട്സ് ഹബ്ബിന്റെ മാതൃകമ്പനി നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന് മുമ്പിൽ; എല്ലാ ആസ്തികളും കണ്ടുകെട്ടുമ്പോൾ കഴക്കൂട്ടത്തെ പ്രോപ്പർട്ടിയും സീൽ ചെയ്യും; ദേശീയ ഗെയിംസിന്റെ ഭാഗമായെത്തിയ അത്യാധുനിക സ്റ്റേഡിയവും നാശത്തിലേക്കെന്ന് സൂചന; ഇന്ത്യാ-വിൻഡീസ് ഏകദിനത്തിലും പ്രതിസന്ധി
വിധവയായ വീട്ടമ്മയെ ഡൽഹിയിൽ വെച്ച് യൂത്ത് കോൺഗ്രസ് നേതാവ് അപമാനിച്ചു; എ ഗ്രൂപ്പിലെ പ്രമുഖനായ പീരുമുഹമ്മദിനെതിരെ ഉമ്മൻ ചാണ്ടിയെയും ഹസ്സനെയും ചെന്നിത്തലയെയും സമീപിച്ചിട്ടും മൂടിവെച്ച് നേതാക്കൾ; ശബരിനാഥിന്റെയും പി.എസ് പ്രശാന്തിന്റെയും അടുപ്പക്കാരനായ പീരുമുഹമ്മദിനെതിരെ ഡിജിപിക്കു പരാതി നൽകി ഇരയായ വീട്ടമ്മ; ബ്ലാക് മെയിലിംഗിനും ശ്രമം; കോൺഗ്രസിന് കുരുക്കായ ആരോപണത്തിൽ ആര്യനാട് പൊലീസ് അന്വേഷണം തുടങ്ങി
പണത്തിന്റെ ഹുങ്കിൽ താൽ മുതലാളിക്ക് പാവങ്ങൾ പുഴുക്കളെ പോലെ; 40 ലക്ഷം രൂപ ചെലവിട്ട് ഞാനുണ്ടാക്കിയ ഹോട്ടലിൽ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും നീയാരാടാ ചോദിക്കാൻ എന്നു പറഞ്ഞായിരുന്നു ആക്രോശം; ഒരു പാവം മനുഷ്യനെ വഴിയിലിട്ട് തല്ലുന്നത് കണ്ടപ്പോൾ അറിയാതെ പ്രതികരിച്ചുപോയി; ഇടപ്പള്ളി താൽ ഹോട്ടൽ മുതലാളി തല്ലിച്ചതച്ച ഊബർ ഡെലിവറി ബോയ് ജവഹർ മറുനാടൻ മലയാളിയോട്
ലൈറ്റണയ്ക്കാത്ത സെല്ലിൽ കൊതുകിനെ കൊന്നും അങ്ങോട്ടുമിങ്ങോട്ടും നടന്നും രാത്രി തള്ളി നീക്കി അഴിക്കുള്ളിലെ ആദ്യ ദിനം; കൈയിൽ ബൈബിൾ ഉണ്ടായിട്ടും തുറന്നു നോക്കാൻ പോലുമാകാത്ത മാനസികാവസ്ഥ; ജപിക്കാനും മനസ്സ് അനുവദിച്ചില്ല; ഒപ്പമുള്ള കഞ്ചാവ് കേസ് പ്രതികളോടുമില്ല മിണ്ടാട്ടം; ഇന്നലെ ഉച്ചയ്ക്ക് മീൻകറിയും അവിയലും കഴിച്ചെങ്കിലും രാത്രി ഭക്ഷണം വേണ്ടെന്ന് വച്ച് മൗനത്തിലേക്ക് കടന്നു; പാലാ സബ് ജയിലിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആകെ നിരാശൻ
ബിഷപ്പ് ഫ്രാങ്കോ ഇനി പാലാ സബ് ജയിലിലെ 5968 നമ്പർ തടവുപുള്ളി! മെത്രാനെ പാർപ്പിച്ചത് മൂന്നാം നമ്പർ സെല്ലിൽ കഞ്ചാവ്, മോഷണക്കേസ് പ്രതികൾക്കൊപ്പം; മീൻകറിയും അവിയലും അച്ചാറും കൂട്ടി ജയിൽ ഭക്ഷണം കഴിച്ച് വിശപ്പടക്കി; പ്ലേറ്റും ഗ്ലാസും കമ്പളിപ്പുതപ്പും നൽകി സെല്ലിൽ പ്രവേശിപ്പിച്ച ബലാത്സംഗ കേസ് പ്രതിക്ക് പ്രത്യേകം ജയിൽ വസ്ത്രം നൽകിയില്ല; ബെൽറ്റ് അഴിച്ചുവാങ്ങി ജയിൽ അധികൃതർ
അസാധു നോട്ടുകൾ നൽകി ഗുരുവായൂരപ്പനെയും പറ്റിക്കുന്നോ? ക്ഷേത്ര ഭണ്ഡാരത്തിൽ ഇപ്പോഴും അസാധു നോട്ടുകളുടെ വരവ് തുടരുന്നു; ഏറ്റവും ഒടുവിൽ ഭണ്ഡാരം എണ്ണിയപ്പോൾ കിട്ടിയത് 1,77,500 മൂല്യമുള്ളവ; നിരോധിച്ച നോട്ടുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ ദേവസ്വം അധികൃതർ കുഴയുന്നു; 99.3ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് പറയുമ്പോഴും ഗുരുവായൂരിൽ എത്തുന്ന അസാധു നോട്ടുകളുടെ എണ്ണത്തിൽ കുറവ് വരാത്തതിൽ ദുരൂഹത
ആളെ തിരിച്ചറിയാതിരിക്കാൻ ഫ്രാങ്കോയുടെ യാത്ര വിഗ് ധരിച്ച്; ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ താമസിക്കുന്ന ഹോട്ടലിലെത്തിയ മറുനാടൻ റിപ്പോർട്ടർക്ക് അനുയായികളുടെ ഭീഷണി; നീയൊക്കെ ബിഷപ്പിന്റെ ചോര നന്നായി കുടിച്ചോളു എന്നും വെട്ടിക്കീറുമെന്നും ഫ്രാങ്കോയുടെ ഡ്രൈവർ; ജലന്ധർ മെത്രാൻ ചോദ്യം ചെയ്യലിന് ശേഷം വിശ്രമിക്കുന്നത് മരടിലെ ആഡംബര ഹോട്ടലായ ക്രൗൺ പ്ലാസയിൽ; സ്യൂട്ട് റൂമിൽ കഴിയുന്ന ബിഷപ്പിന് പ്രൈവറ്റ് സെക്യൂരിറ്റി ഫോഴ്‌സും