ELECTIONS - Page 93

അഞ്ചിൽ നാല് സംസ്ഥാനത്തും ചുവടുറപ്പിച്ച് ബിജെപി; താമരത്തേരിൽ വിശ്വാസം അർപ്പിച്ചത് യുപിയും ഉത്തരാഖണ്ഡും മണിപ്പൂരും ഗോവയും; കോൺഗ്രസിനെ മലർത്തിയടിച്ച് പഞ്ചാബിൽ ആം ആദ്മി; നിലതെറ്റി ബി എസ് പിയും അകാലിദളും; പൊതു തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം ഇങ്ങനെ
ജാട്ട് രോഷത്തിലും കർഷക അപ്രീതിയിലും മുങ്ങി പടിഞ്ഞാറൻ യുപിയിൽ ബിജെപി തോറ്റമ്പുമെന്ന പ്രവചനങ്ങൾ തെറ്റി; കർഷക കൂട്ടക്കൊല നടന്ന ലഖിംപൂർ ഖേരിയിൽ എട്ട് സീറ്റിലും വിജയം; പാർട്ടിക്ക് തുണയായത് ജാതി സമവാക്യങ്ങൾ മനസ്സിരുത്തി പ്രയോഗിച്ച തന്ത്രങ്ങൾ; എസ്‌പിയും ആർഎൽഡിയും നില മെച്ചപ്പെടുത്തി എങ്കിലും അവസാന ചിരി ബിജെപിക്ക് തന്നെ
പ്രഥമ മുഖ്യമന്തി നിത്യാനന്ദ തോറ്റത് ലക്ഷ്മൺ ചൗകിൽ; ബി സി ഖന്ധൂരിയും 2012ൽ തോറ്റു; 2017ൽ ഹരീഷ് റാവത്തിനെയും വീട്ടിലിരുത്തി; ഇത്തവണ ധാമിയെയും കൈയൊഴിഞ്ഞു; മുഖ്യമന്ത്രി വിജയിക്കാത്ത ഉത്തരാഖണ്ഡ്; അപവാദം ഭഗത് സിങ് കോശിയാരി മാത്രം
അമരിന്ദർ, ധാമി, ബാദൽ, സിദ്ദു, ഛന്നി,റാവത്ത്, ഉത്പൽ......; തെരഞ്ഞെടുപ്പിൽ കാലിടറി പ്രമുഖർ; വീണവരിൽ രണ്ട് മുഖ്യമന്ത്രിമാരും; അതിഥി സിംഗിന് റായ്ബറേലിയിൽ ജയം; കരുത്തരെ വീഴ്‌ത്തി ചരിത്രം കുറിച്ച് ആംആദ്മിയും
ബിജെപിയുടെ ഉരുക്കുകോട്ട; പരീക്കറിന്റെ സ്ഥിരം മണ്ഡലം; പാർട്ടി സീറ്റ് നിഷേധിച്ചപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥിയായി; പൊരുതി തോറ്റ് ഉത്പൽ പരീക്കർ; ബിജെപി സ്ഥാനാർത്ഥി ജയിച്ചത് 716 വോട്ടിന്
അഞ്ച് തവണ മുഖ്യമന്ത്രി; ഇത്തവണ ഏറ്റവും പ്രായമേറിയ സ്ഥാനാർത്ഥി; 94ാം വയസ്സിലും പോരാട്ടത്തിനിറങ്ങിയ പ്രകാശ് ബാദലിനെ കൈവിട്ട് ജനങ്ങൾ; മകൻ സുഖ്ബീറിനും കനത്ത തോൽവി; എഎപിയുടെ മുന്നേറ്റത്തിൽ സ്വന്തം മണ്ണ് നഷ്ടപ്പെട്ട് അകാലിദൾ
അഖിലേഷ് യാദവ് പൊരുതി, പക്ഷേ പോരാ; കോൺഗ്രസിനെയും ബിഎസ്‌പിയെയും മാറ്റിനിർത്തി ഇത്തവണ പോരാടിയത് ചെറുപാർട്ടികളുടെ സഖ്യം രൂപീകരിച്ച്; വോട്ട് വിഹിതത്തിലും സീറ്റിലും കുതിപ്പ് ഉണ്ടാക്കിയിട്ടും കിതച്ചുവീണു; അഖിലേഷിന്റെയും സമാജ് വാദി പാർട്ടിയുടെയും കണക്കുകൂട്ടലുകൾ പിഴച്ചത് എവിടെ?
യു.പിയിൽ സംപൂജ്യനായി ഉവൈസി; നേട്ടം കൊയ്ത് ബിജെപിയും; എ.ഐ.എം.ഐ.എം മത്സരിച്ച പകുതിയിലേറെ സീറ്റുകളും മുസ്‌ലിം- യാദവ വോട്ടുകൾക്ക് മേൽക്കൈയുള്ള പശ്ചിമ യു.പിയിൽ; വോട്ടു ഭിന്നിപ്പ് ഗുണമായത് ബിജെപിക്കും
ജനവിധി വിനയപൂർവ്വം സ്വീകരിക്കുന്നു, പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊള്ളും; തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി; തോൽവി ചർച്ച ചെയ്യാൻ സോണിയയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ഉടൻ; തകർച്ചയിൽ നിരാശരായി അണികൾ
അഞ്ചിൽ നാലിടത്തും താമരക്കാലം; ഉത്തർ പ്രദേശിൽ ചരിത്രം കുറിച്ച് യോഗി വീണ്ടും അധികാരത്തിലേക്ക്; ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഭൂരിപക്ഷത്തോടെ അധികാരം ഉറപ്പിച്ചു; പ്രതിസന്ധി മറികടന്ന് ഗോവയും ഒപ്പം; കോൺഗ്രസിനെ വീഴ്‌ത്തി പഞ്ചാബ് പിടിച്ചെടുത്ത് ആം ആദ്മിയുടെ അത്ഭുതം; തിരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം ഇങ്ങനെ
കോൺഗ്രസ്സുമായി പിണങ്ങിയത് അവസാന ഘട്ടത്തിൽ; സ്വന്തം പാർട്ടി രൂപീകരിച്ചത് ബിജെപിയെ വിശ്വസിച്ച്; പഞ്ചാബിൽ ആപ്പിന്റെ തേരോട്ടത്തിൽ അടിപതറിയത് ക്യാപ്റ്റനും; അമരീന്ദറിന് തൃപ്തിപെടേണ്ടി വന്നത് നാലാം സ്ഥാനം കൊണ്ട്
ക്രിക്കറ്റിലും രാഷ്ട്രീയത്തിലും യുടേണുകളുടെ മാസ്റ്റർ; ക്യാപ്റ്റനെ ഒതുക്കാൻ പഞ്ചാബിലേക്ക് അയച്ചപ്പോൾ കോൺഗ്രസ് റൺ ഒട്ടായി; സൂപ്പർ മുഖ്യമന്ത്രി ആകാനുള്ള ശ്രമം പാളിയതോടെ ഛന്നിയോടും പൊരിഞ്ഞ പോര്; ഉൾപാർട്ടി പോരും നേതാക്കളുടെ ഊതി വീർപ്പിച്ച ഈഗോയും പാരയായപ്പോൾ പഞ്ചാബികൾ തീരുമാനിച്ചു മതി അഹങ്കാരം