NATIONAL - Page 142

വസുന്ധരയ്ക്ക് കസേര തെറിച്ചതിന് പിന്നാലെ വനിതാ മുഖ്യമന്ത്രിയായി ഇനി മമത കൂടി മാത്രം; 2016 ൽ രാജ്യത്ത് നാലു വനിതാ മുഖ്യമന്ത്രിമാരെന്ന കണക്ക് 2018ൽ ഒന്നായി ചുരുങ്ങി; ആനന്ദിബെൻ പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞതും ജയലളിത അന്തരിച്ചതും മാസങ്ങളുടെ മാത്രം വ്യത്യാസത്തിൽ; വനിതാ എംഎൽഎമാരുടെ എണ്ണം വർധിച്ചത് ഛത്തീസ്‌ഗഡിൽ മാത്രം
അനുഭവപരിചയം മുതൽകൂട്ടായി! കമൽനാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി; ഇടഞ്ഞു നിൽക്കുന്ന സിന്ധ്യയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ രാഹുൽ ഗാന്ധി; ഇരു നേതാക്കളുടെയും തർക്കം പരിഹരിച്ചത് സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇടപ്പെട്ട്; ഛത്തീസ്‌ഗഡിൽ  മുഖ്യമന്ത്രിയെ നാളെ തീരുമാനിക്കുമെന്ന്‌ മല്ലികാർജ്ജുൻ ഖാർഗെ; സാധ്യത ഏറെയും ഭൂപേഷ് ഭാഗലിന്; രാജസ്ഥാനിൽ തീരുമാനമായില്ല; വഴങ്ങാതെ സച്ചിൻ പൈലറ്റ്
നോട്ടയെ വെറും കുഞ്ഞനായി കാണരുത്! കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാടിയ മധ്യപ്രദേശിൽ നോട്ട കളിച്ച കളി ഒന്നുവേറെ തന്നെ; ഫോട്ടോഫിനിഷിൽ കോൺഗ്രസ് ജയിച്ചുകയറിയ 10 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയുടെ വിജയ മാർജിനേക്കാൾ കൂടുതൽ വോട്ടുകിട്ടിയത് നോട്ടയ്ക്ക്; മായാവതിയുടെ ബിഎസ്‌പി പിടിച്ച വോട്ടും ഉന്നതജാതിക്കാർ പകമൂത്ത് വോട്ടുമാറ്റികുത്തിയതും തിരിച്ചടിയായത് ബിജെപിക്ക്; തിരഞ്ഞെടുപ്പിന്റെ പുതിയ വിലയിരുത്തലുകൾ ഇങ്ങനെ
ഛത്തീസ്‌ഗഡിൽ പിസിസി അധ്യക്ഷന്റെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി; രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാൻ ഗുജ്ജാറുകൾ തെരുവിൽ; മധ്യപ്രദേശിൽ കമൽനാഥിനും ജ്യോതിരാദിത്യ സിന്ധ്യക്കും വേണ്ടി സംഘടിച്ച് പ്രവർത്തകർ; മൂന്ന് സംസ്ഥാനങ്ങളിലെ ജയത്തിന് പിന്നാലെ കോൺഗ്രസിൽ അടി
രണ്ടാം വട്ടവും തെലങ്കാനയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ചന്ദ്രശേഖര റാവു; ഇന്ന് അധികാരമേറ്റത് മുഖ്യമന്ത്രി മാത്രം; മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ വൈകും
നായിഡുവിനോട് കൈകോർത്ത കോൺഗ്രസിനെ ദേശീയ തലത്തിൽ തെലങ്കാന രാഷ്ട്രീയസമിതി സഹായിക്കില്ല; ആന്ധ്രയിൽ ടിഡിപിയെ അപ്രസക്തനാക്കാൻ ജഗൻ മോഹൻ റെഡ്ഡിയുമായി കൈകോർക്കും; മമത ബാനർജിയും നിതീഷ് കുമാറുമായി സഹകരിച്ച് ദേശീയ രാഷ്ട്രീയം നോട്ടമിട്ട് ചന്ദ്രശേഖര റാവു; ബിഎസ്‌പിയും ഡിഎംകെയും ആർഎൽഡിയും ഒപ്പമുള്ള കോൺഗ്രസ് ശ്രമം ആം ആദ്മിയെ കൂടി ഒപ്പം നിർത്താനും; സഖ്യരാഷ്ട്രീയത്തിലെ ചങ്ങലക്കണ്ണികൾ ഇങ്ങനെ
രാജസ്ഥാനിലെ 13 സ്വതന്ത്രരിൽ 11 പേരും സീറ്റ് കിട്ടാതെ മത്സരിച്ച വിമതർ; മധ്യപ്രദേശിലെ നാലു സ്വതന്ത്രരരും വിമതർ തന്നെ; കോൺഗ്രസിനൊപ്പം നിൽക്കാൻ ഒരുക്കമെങ്കിലും ഒറ്റക്ക് മത്സരിച്ച് ജയിച്ചതുകൊണ്ട് ചോദിക്കുന്നത് ഞെട്ടിക്കുന്ന പ്രതിഫലം; എല്ലാവർക്കും വേണ്ടത് മന്ത്രിസ്ഥാനവും പാർട്ടി പദവികളും; ഭൂരിപക്ഷം കുറവായതിനാൽ എന്തു വില കൊടുത്തും എല്ലാവരെയും തിരിച്ചു കൊണ്ടു വരാൻ ഹൈക്കമാൻഡിന്റെ തിരക്കിട്ട ശ്രമം
സ്റ്റാലിനും തേജസ്വിയും അഖിലേഷും അടങ്ങിയ പുതിയ തലമുറ നേതാക്കൾക്ക് രാഹുൽ തന്നെ നേതാവാകണം; ചന്ദ്രബാബു നായിഡു മുതൽ ദേവഗൗഡ വരെയുള്ളവർക്ക് എതിർപ്പില്ല; സമ്മതിക്കാത്തത് മമത ബാനർജി മാത്രം; മായാവതിയെ സോപ്പിടാൻ പ്രത്യേക ഫോർമുല വേണ്ടി വരും; അഞ്ചിടങ്ങളിൽ ബിജെപിയെ നിലം തൊടീക്കാതെ ഓടിച്ചതോടെ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ രാഹുൽ ഗാന്ധിയുടെ സ്വീകാര്യത ഉയരുന്നു
ഗോവ ആവർത്തിക്കരുത്.. ഫലം കർണാടകയുടേത് പോലെയാവണം.. ഭൂരിപക്ഷം ഉറപ്പില്ലാതെ വന്നപ്പോൾ മധ്യപ്രദേശിലേക്കും രാജസ്ഥാനിലേക്കും അയച്ച ദൂതന്മാരോട് രാഹുൽഗാന്ധി പറഞ്ഞത് ഇതു മാത്രം; മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും കർശനമായ ഇടപെടലുമായി രാഹുൽ ഗാന്ധി; എല്ലാം നിസ്സംശയം നോക്കി വേണ്ട ഉപദേശങ്ങൾ കൊടുത്തു സോണിയ ഗാന്ധിയും മുതിർന്ന നേതാക്കളും: ഹൃദയഭൂമിയിൽ തിരിച്ചുവരവ് ഉറപ്പാക്കാൻ കോൺഗ്രസ് നടത്തുന്നത് പിഴക്കാത്ത കരുനീക്കങ്ങൾ
22 റൗണ്ടുകളിലായി 24 മണിക്കൂറിലധികം മധ്യപ്രദേശ് വോട്ടെണ്ണെൽ നീണ്ടപ്പോൾ ഓർമ്മയിലെത്തിയത് പഴയ ബാലറ്റ് കാലം; കപ്പിനും ചുണ്ടിനുമിടയിൽ 116 എന്ന കേവല ഭൂരിപക്ഷ സംഖ്യ ഹൃദയ ഭൂമിയെ കൊതിപ്പിച്ച് മാറി നിന്നതിനും സമ്മതിദായകർ സാക്ഷി; 120 സീറ്റുകളിൽ കോൺഗ്രസിന് ആധിപത്യമുണ്ടെന്ന ലീഡിലെ മഴവിൽ സൂചന ഒടുവിൽ മങ്ങിയത് 114-109 എന്ന തോതിലേക്ക്
കോൺഗ്രസിനോടും ബിജെപിയോടും അകലം പാലിച്ചിട്ടും രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ് ഗഡിലും സീറ്റ് നേടിയ ബി എസ് പി തെളിയിച്ചത് എസ്‌പിയെക്കാൾ വലിയ പാർട്ടി തങ്ങളുടേത് തന്നെയെന്ന്; കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും ബിഎസ്‌പിക്ക് സ്വാധീനം; മോദി വിരുദ്ധ സഖ്യത്തിന്റെ വിജയം ഉറപ്പിക്കാൻ കോൺഗ്രസിന് മുമ്പിൽ ഏക മാർഗ്ഗം മായവതിക്ക് മുമ്പിൽ കീഴടങ്ങുക തന്നെ; സെമി ഫൈനൽ മത്സരത്തിൽ വിജയിച്ചത് രാഹുൽ ഗാന്ധിയെങ്കിലും യഥാർത്ഥ ശ്രദ്ധാകേന്ദ്രം മായവതി തന്നെ