Top Stories - Page 33

സീറ്റ്‌ബെല്‍റ്റ് ഇടാത്തവരെല്ലാം ഉയര്‍ന്ന് പൊങ്ങി സീലിങ്ങില്‍ ഇടിച്ചു താഴെ വീണു; ഭക്ഷണ കാര്‍ട്ടുകളും പറന്നുപൊങ്ങി; എയര്‍ഹോസ്റ്റസുമാര്‍ തെന്നി നീങ്ങി; ആകെ ഭീകരാന്തരീക്ഷം; 25 യാത്രക്കാര്‍ക്ക് പരിക്കേറ്റു; ചിലരുടെ എല്ലുകള്‍ പൊട്ടി; ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍ പെട്ടപ്പോള്‍ സംഭവിച്ചത്
ഭോപ്പാലിലെ ക്രിസ്ത്യന്‍ ആശുപത്രിയില്‍ ജോലിക്കായി സ്വമേധയാ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് യാത്ര തിരിച്ചത്; ഭക്ഷണവും വസ്ത്രവും താമസ സൗകര്യവും 10,000 രൂപ ശമ്പളവുമായിരുന്നു വാഗ്ദാനം; നിരപരാധികളായ കന്യാസ്ത്രീകളെ വിട്ടയയ്ക്കണം; ബജ്രംഗ്ദള്‍ മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തി; പൊലീസ് മൊഴി മാറ്റി എഴുതിയെന്നും പെണ്‍കുട്ടികളുടെ നിര്‍ണായക വെളിപ്പെടുത്തല്‍
വിവാദം ആറിത്തണുത്തെന്ന് കരുതി ഡോ.ഹാരിസിനെ കുറ്റക്കാരനാക്കി ഒരുവഴിക്കാക്കാന്‍ ആരോഗ്യ വകുപ്പ്; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ മുടക്കി എന്നതടക്കം കള്ളങ്ങള്‍ കുത്തിനിറച്ച് കാരണം കാണിക്കല്‍ നോട്ടീസ്; ഉപകരണം ഇല്ലെന്ന് താന്‍ തുറന്നുപറഞ്ഞതെല്ലാം തെറ്റെന്ന് നോട്ടീസിലെന്ന് ഡോ.ഹാരിസ്; സര്‍ക്കാരിന്റേത് സ്വയംരക്ഷാ നടപടിയെന്നും ഡോക്ടര്‍
ബാബുരാജിന്റെ സില്‍ബന്തി; ഇരുവരും മത്സരിക്കുന്നത് അമ്മയുടെ അക്കൗണ്ടിലുള്ള ഏഴരക്കോടി രൂപ തട്ടിയെടുക്കാന്‍; അനൂപ് ചന്ദ്രന്റെ വിവാദ പരാമര്‍ശത്തില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍; നീക്കം എതിരാളികളില്ലാതെ അമ്മയുടെ ജോയന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ; അമ്മയുടെ മത്സരചിത്രം തെളിഞ്ഞു
മലയാളി കന്യാസ്ത്രീകളെ ജയിലിന് പുറത്തെത്തിക്കാന്‍ വഴി തെളിഞ്ഞു; ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് കേരള എംപിമാരോട് അമിത്ഷാ; കേസില്‍ രാഷ്ട്രീയ താല്‍പര്യങ്ങളില്ല; എന്‍ഐഎ കോടതിക്ക് വിട്ട സെഷന്‍സ് കോടതി നടപടി തെറ്റെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി; അനുഭാവപൂര്‍വമായ സമീപനമെന്ന് എംപിമാര്‍
എന്നെ കുറെ നേരം കെട്ടിപ്പിടിച്ച് കരഞ്ഞു; ആരോടും ദേഷ്യമില്ലാത്ത..സാധു മനുഷ്യൻ;..; കാമുകനെ രക്ഷിക്കാൻ പെൺകുട്ടി ബലിയാടാക്കിയ വയോധികനെ കുറിച്ച് അഭിഭാഷകൻ മറുനാടനോട്; വ്യാജ പോക്‌സോ കേസിൽ വയോധികൻ അഴിയെണ്ണിയത് 285 ദിവസം; കേസിന്റെ നാൾ വഴികൾ ഓർത്തെടുത്ത് അഡ്വ. ബൈജു
തികച്ചും അപ്രതീക്ഷിതം! ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജി വച്ചു; രാജി ആരോഗ്യകാരണങ്ങളാല്‍; ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ തീരുമാനമെന്ന് അറിയിപ്പ്; രാഷ്ട്രപതിക്ക് രാജിക്കത്ത് അയച്ചു; രാജ്യത്തിന്റെ വളര്‍ച്ചയില്‍ അഭിമാനമെന്ന് കത്തില്‍; രാജി പ്രഖ്യാപനം മൂന്നുവര്‍ഷം കൂടി കാലാവധി ശേഷിക്കെ
പതിനേഴാം വയസില്‍ വിവാഹ നിശ്ചയം;  സതീഷുമായുള്ള വിവാഹം കഴിഞ്ഞിട്ട് 12 വര്‍ഷം; സ്ഥിരം മദ്യപാനി ആയ ഭര്‍ത്താവ് പെരുമാറിയിരുന്നത് ഒരു സൈക്കോയെ പോലെ;  മകളെ ഓര്‍ത്ത് മരിക്കില്ലെന്ന് ആവര്‍ത്തിച്ച അതുല്യ പെട്ടെന്ന് ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍; പത്ത് ദിവസം മുമ്പ് വിപഞ്ചികയും വൈഭവിയും; ഇപ്പോള്‍ അതുല്യ; മൂന്ന് വേര്‍പാടുകള്‍ സൃഷ്ടിച്ച നോവില്‍ പ്രവാസലോകം
ശനിയാഴ്ച പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തി; വെള്ളിയാഴ്ച രാത്രി പലതും പറഞ്ഞ് ഭര്‍ത്താവുമായി വഴക്കുണ്ടായതോടെ ആകെ വിഷാദത്തിലായി; പുറത്തുപോയ ഭര്‍ത്താവ് പുലര്‍ച്ചെ തിരിച്ചെത്തിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ച; ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ കൊല്ലം സ്വദേശിനി മരിച്ച നിലയില്‍
പെട്രോളൊഴിച്ച് തീ കൊളുത്തിയ ഉടന്‍ ഓടി രക്ഷപ്പെട്ടു; ഒരുമണിക്കൂറിന് ശേഷം പ്രതി ഹരി പൊലീസില്‍ കീഴടങ്ങി; രാമപുരത്ത് ജ്വല്ലറി ഉടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന്; ഗുരുതര പൊള്ളലേറ്റ അശോകന്‍ ആശുപത്രിയില്‍
കളക്ടറുടെ മൊഴി ഗൂഢാലോചനകളുടെ ഭാഗം; കുറ്റസമ്മതം നടത്താനുള്ള ബന്ധം കളക്ടറുമായി നവീന്‍ ബാബുവിന് ഇല്ല; ചിലരിലേക്ക് മാത്രം ഒതുക്കി കുറ്റപത്രം സമര്‍പ്പിച്ചത് ദുരുദ്ദേശ്യപരമെന്നും നവീന്‍ ബാബുവിന്റെ കുടുംബം; പി പി ദിവ്യ ഹൈക്കോടതിയെ സമീപിക്കുന്നത് കണ്ണൂര്‍ സിപിഎം നേതൃത്വത്തിന്റെ രഹസ്യാനുമതിയോടെ
എം ആര്‍ അജിത്കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്രയില്‍ വീഴ്ച്ചയെന്ന് സംസ്ഥാന പോലീസ് മേധാവി; എഡിജിപി തെറ്റ് ഏറ്റുപറഞ്ഞു; ഒഴിവാക്കേണ്ട കാര്യമായിരുന്നു; സമാനമായ തെറ്റുകള്‍ ഇനി ആവര്‍ത്തിക്കരുതെന്ന താക്കീത് നല്‍കിയെന്ന് റവാഡ ചന്ദ്രശേഖര്‍; വിഷയം ഹൈക്കോടതിയുടെ പരിഗണയിലായതിനാല്‍ എഡിജിപിക്കെതിരെ തല്‍ക്കാലം നടപടികളില്ല