മുംബൈ: ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ ഇൻഷുറൻസ് ദാതാവായ ഏഗോൺ ലൈഫ് ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആവശ്യമനുസരിച്ച് മാറ്റം വരുത്താവുന്ന ലളിതമായ പുതിയ ഓൺലൈൻ പോളിസി 'ഏഗോൺ ലൈഫ് സരൾ ജീവൻ ബീം' അവതരിപ്പിച്ചു. കുറഞ്ഞ ചെലവിൽ മിതമായ മെഡിക്കൽ പരിശോധനകളിലൂടെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഓൺലൈൻ പോളിസി ആസ്വദിക്കാം.

പോളിസി ഉടമ മരിച്ചാൽ നോമിനിക്ക് നിശ്ചിത തുക ഉറപ്പാക്കുന്ന ലളിതമായ പോളിസിയാണ് ഏഗോൺ ലൈഫ് സരൾ ജീവൻ ബീമ. 18നും 65നും ഇടയിൽ പ്രായമുള്ള ആർക്കും പോളിസി എടുക്കാം. അഞ്ചു മുതൽ 25 ലക്ഷം രൂപവരെ ഉറപ്പുനൽകുന്ന പോളിസി കാലാവധി അഞ്ചു മുതൽ 40 വർഷം വരെയാണ്.

താങ്ങാവുന്ന പ്രീമിയത്തിൽ അത്യാവശ്യം കവറേജുള്ള സരൾ ജീവന്റെ അവതരണം ഐആർഡിഎയുടെ നിർണായക നീക്കമാണെന്നും ഇത് ഇൻഷുറൻസ് വ്യാപ്തി കൂട്ടുമെന്ന് മാത്രമല്ല, ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ ലഭ്യത ഇൻഷുറൻസ് വാങ്ങുന്നത് എളുപ്പവും സുതാര്യവും സങ്കീർണതകളില്ലാത്തതുമാക്കുന്നുവെന്ന് ഏഗോൺ ലൈഫ് ഇൻഷുറൻസ് എംഡിയും സിഇഒയുമായ സതീശ്വർ ബാലകൃഷ്ണൻ പറഞ്ഞു.

ഡിജിറ്റലൈസേഷൻ, അസാധാരണ സാചര്യത്തിലും പ്രിയപ്പെട്ടവരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്ന് ആഗ്രഹിക്കുന്ന ആദ്യമായി ഇൻഷുറൻസ് എടുക്കുന്നവർക്ക് പോലും കാര്യങ്ങൾ എളുപ്പമാക്കുന്നുവെന്ന് അദ്ദേഹം കൂട്ടിചേർത്തു.