ആമസോൺ പ്രൈം മാത്രമല്ല, ഇനി മിനി ടിവിയും; സൗജന്യ വിഡിയോ പ്ലാറ്റ്ഫോം
- Share
- Tweet
- Telegram
- LinkedIniiiii
സൗജന്യ വിഡിയോ സ്ട്രീമിങ് സേവനം മിനി ടിവി അവതരിപ്പിച്ച് ആമസോൺ ഇന്ത്യ. ആമസോൺ ആൻഡ്രോയിഡ് ആപ്പിലാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. വെബ് സീരീസുകൾ, കോമഡി ഷോ, ടെക്ക് ന്യൂസ്, ഭക്ഷണം, സൗന്ദര്യം, ഫാഷൻ തുടങ്ങിയ വിഷയങ്ങളുമാി ബന്ധപ്പെട്ട വിഡിയോകളാണ് മിനി ടിവിയിൽ ഉണ്ടാകുക.
നിലവിൽ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കാണ് മിനി ടിവി ലഭ്യമാക്കിയിരിക്കുന്നത്. പിന്നീട് ഐഒഎസ് ആപ്പിലും മൊബൈൽ വെബ്ബിലും സേവനം എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
ആമസോണിന്റെ വിഡിയോ പ്ലാറ്റ്ഫോമായ പ്രൈം വിഡിയോയ്ക്ക് പുറമേയാണ് പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. 'മിനി ടിവി പൂർണ്ണമായും സൗജന്യമാണ്. അതിന് പ്രത്യേക ആപ്പ് ആവശ്യമില്ല', ആമസോൺ വ്യക്തമാക്കി.
Next Story