കൊച്ചി: വിവര സാങ്കേതിക വിദ്യയിലുണ്ടായ കുതിച്ചുചാട്ടം മലയാള സിനിമയ്ക്ക് മാറ്റങ്ങൾക്ക് തുടക്കമായെന്ന് പ്രമുഖ തിരക്കഥാകൃത്ത് പി എസ് റഫീക്ക് പറഞ്ഞു. യുവസംവിധായകൻ പി കെ ബിജുവിന്റെ പുതിയ ചിത്രമായ 'ആൺഗർഭത്തി'ന്റെ ടൈറ്റിൽ റിലീസ് ചെയ്ത് സംസാരിക്കുകയായിരുന്നു റഫീക്ക്.

പ്രേക്ഷക ശ്രദ്ധ നേടിയ 4 ചിത്രങ്ങൾക്ക് ശേഷം പി കെ ബിജു ഒരുക്കുന്ന സിനിമയാണ് :ആൺഗർഭം'. ബിജുവിന്റെ പതിവ് ചിത്രങ്ങൾ പോലെ തന്നെ സാമൂഹ്യ രാഷ്ട്രീയമാണ് ആൺഗർഭവും ചർച്ച ചെയ്യുന്നത്.ചിത്രം എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന പ്രമേയമാണെന്ന് സംവിധായകൻ ബിജു പറഞ്ഞു.

കൊടുങ്ങല്ലൂര് നടന്ന ചടങ്ങിൽ കവി കെ പി സത്യൻ ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷ്, ഷെജീർ അഴീക്കോട്, ക്യാമറാ മാൻ സുൽഫി ബൂട്ടോ, താരങ്ങളായ ഷാജിക്കാ ഷാജി, നിസാർറം ജാൻ, ബിജി കോഴിക്കോട്, സംവിധായകൻ പി കെ ബിജു തുടങ്ങി നാടക ചലച്ചിത്ര രംഗത്തെ നിരവധി പേർ പങ്കെടുത്തു.