കുവൈറ്റ്: കുവൈറ്റില്‍ ജോലി ചെയ്തിരുന്നതും ഇപ്പോഴും ചെയ്യുന്നതുമായ നഴ്‌സിംഗ് ജീവനക്കാര്‍ക് അനുഭവിക്കേണ്ടി വരുന്ന ഗുരുതര പ്രശ്‌നനങ്ങളിലൊന്നിലേക് എംബസ്സിയുടെ ശ്രദ്ധ ക്ഷണിക്കാനും അതിനു പരിഹാരം കാണുന്നതിലേക്കായും അജപാക് എംബസിക്കു കത്തുകള്‍ കൈമാറി.

ജോലി രാജിവെച്ചതിന് ശേഷവും ഏതെങ്കിലും നഴ്സിംഗ് സ്റ്റാഫിന് എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ / സ്റ്റില്‍ വര്‍ക്കിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ / നല്ല സ്റ്റാന്‍ഡിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് ആരോഗ്യ, നഴ്സിംഗ് സര്‍വീസ് അഡ്മിനിസ്ട്രേഷന്‍ മന്ത്രാലയം തത്കാലത്തേക്ക് നിര്‍ത്തിയതായ ഒരു സാഹചര്യം നിലവില്‍ ഉണ്ട്.

ആരോഗ്യ, നഴ്സിംഗ് സര്‍വീസ് അഡ്മിനിസ്ട്രേഷന്‍ മന്ത്രാലയത്തിന്റെ ആധികാരിക പരിചയ സര്‍ട്ടിഫിക്കറ്റോ നല്ല സ്റ്റാന്‍ഡിംഗ് സര്‍ട്ടിഫിക്കറ്റോ സമര്‍പ്പിക്കാന്‍ കഴിയാത്തതിനാല്‍ അവരില്‍ പലര്‍ക്കും തങ്ങളുടെ അഭിലഷണീയമായ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നു, അതിനാല്‍ അവരുടെ ഭാവി ഇപ്പോള്‍ അനിശ്ചിതത്വത്തില്‍ ആണ്. ഈ വിഷയം ബഹുമാനപ്പെട്ട അംബാസഡറുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ഈ പ്രശ്‌നത്തിന് എത്രയും വേഗത്തില്‍ ഒരു പരിഹാരം കാണണമെന്ന് കത്തിലൂടെ അപേക്ഷിക്കുകയും ചെയ്തു.

ഇതിനു മറുപടിയായി വിഷയം എംബസ്സിയുടെ പരിഗണനയില്‍ ആണെന്നും ഈ വിഷയത്തില്‍ അധികാരപ്പെട്ട മന്ത്രാലയങ്ങളുമായി ചര്‍ച്ചകള്‍ ഏകോപിപ്പിച്ചു വരുകയാണെന്നും എംബസി ഇമെയില്‍ മുഖേന അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. നിരവധി നഴ്സിംഗ് സ്റ്റാഫുകള്‍ക്ക് ആശ്വാസം പകരുന്ന ഒരു നല്ല വാര്‍ത്ത എത്രയും വേഗത്തില്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു