കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിന് കീഴിലുള്ള ഖുർആൻ ലേണിങ് സ്‌കൂൾ (ഖ്യു.എൽ.എസ്) സംഘടിപ്പിക്കുന്ന ഓൺലൈൻ റയ്യാൻ മത്സരം റമളാൻ ഒന്ന് മുതൽ അവസാനം വരെ നടക്കും. കുവൈത്തിലെയും നാട്ടിലെയും പ്രമുഖരുടെ വ്യതസ്ഥ വിഷയങ്ങളിലുള്ള ഓരോ 5 മിനുട്ട് പ്രഭാഷണം കേട്ട് അതിൽ നിന്നുള്ള ചോദ്യത്തിന് ഓൺലൈൻ മുഖേനെ ഉത്തരം നൽകുന്ന രൂപത്തിലാണ് മത്സരം. കഴിഞ്ഞ വർഷത്തിൽ നടത്തിയ മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം പേർ പങ്കെടുത്തിരുന്നു.

മത്സരത്തിൽ ഓരോ ദിവസത്തെയും വിജയികൾക്ക് സമ്മാനം വിതരണം ചെയ്യും. കുവൈത്തിന് പുറമെയുള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ +965 55132529, 66560439 എന്നീ നമ്പറിലേക്ക് പേരും സ്ഥലവും വാട്‌സപ്പിലൂടെ നൽകുക.