കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെന്റർ മങ്കഫ്, ഫഹാഹീൽ, അബൂഹലീഫ യൂണിറ്റുകളുടെ അഹ് മദി സോണൽ ഇഫ്ത്വാർ മീറ്റ് നാളെ (വെള്ളി, മാർച്ച് 15) വൈകുന്നേരം 4.30 ന് മങ്കഫ് മെമ്മൊറീസ് ഓഡിറ്റോറിയത്തിൽ നടക്കും. യുവ പണ്ഡിതനും എഴുത്തുക്കാരനും സൗദ്യ മതകാര്യ വകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ സയ്യിദ് സുല്ലമി, ഹാഫിള് മുബശിർ സലഫി എന്നിവർ ക്ലാസെടുക്കും. വിവിധ നേതാക്കൾ പങ്കെടുക്കും. സമീപത്തെ ഹാളിൽ കുട്ടികളുടെ പ്രോഗ്രാമുകൾക്ക് സലീം മാസ്റ്റർ, ശാനിബ് പേരാമ്പ്ര, സൗദ് മുഹമ്മദ് എന്നിവർ നേതൃത്വം നൽകും.