തിരുവനന്തപുരം: മാധ്യമങ്ങൾ വിമർശനത്തിന് അതീതർ അല്ലെന്നും, സ്വയം നവീകരിക്കാൻ ശ്രമിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം വൈഎംസിഎ ഹാളിൽ ഡോ. സിന്ധു എസ് എഴുതിയ മാധ്യമങ്ങളിലെ വിമൻ ഇമേജസ് ആൻഡ് റെപ്രസന്റേഷൻസ് എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തുകയായിരുന്നു അദ്ദേഹം. സത്യാനന്തരകാലത്ത് ഒഴുക്കിനൊപ്പം നീന്തലല്ല മാധ്യമങ്ങളുടെ ജോലിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ ആർ. പാർവതീദേവി പുസ്തകം ഏറ്റുവാങ്ങി. ടി. രാധാമണി അധ്യക്ഷത വഹിച്ചു. കെ യു ഡബ്ല്യു ജെ ജില്ലാ സെക്രട്ടറി അനുപമ ജി. നായർ, ഡോ. എസ് എച്ച് എസ് ധർമ്മജ എന്നിവർ സംസാരിച്ചു. പി എസ് രാജശേഖരൻ പുസ്തകപരിചയം നടത്തി. ഡോ. എസ് സിന്ധു നന്ദി അറിയിച്ചു.