മസ്‌കറ്റ്: പറന്നുയർന്ന ഉടൻ ഒമാൻ എയറിന്റെ വിമാനം മിലാൻ വിമാനത്താവളത്തിൽ തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം വ്യാഴാഴ്ച തിരിച്ചിറക്കിയതായി അധികൃതർ അറിയിച്ചു. മിലാനിൽ നിന്ന് മസ്‌കറ്റിലേക്ക് പുറപ്പെട്ട ഡബ്ല്യു.വൈ 144 വിമാനമാണ് തിരിച്ചിറക്കിയത്.

പറന്നുയർന്ന ഉടൻ തന്നെയാണ് മിലാൻ മാൽപെൻസ വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കിയത്. ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണെന്നും യാത്രക്കാർക്ക് ഹോട്ടലുകളിൽ താമസ സൗകര്യം ഒരുക്കിയതായും ഒമാൻ എയർ പ്രസ്താവനയിൽ പറഞ്ഞു. മറ്റ് വിമാനങ്ങൾ ക്രമീകരിക്കാനുള്ള ശ്രമങ്ങൾ നടത്തിയതായും പ്രസ്താവനയിൽ പറയുന്നു