ടവേളക്കുശേഷം മാസ്‌കിൽനിന്ന് വീണ്ടും മോചനം പ്രഖ്യാപിച്ച് ഖത്തർ. അടച്ചിടപൊതുയിടങ്ങളിൽ വ്യാഴാഴ്ച മുതൽ മാസ്‌ക് നിർബന്ധമല്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു.

ഇതുപ്രകാരം, സിനിമ ഹാൾ, ഷോപ്പിങ് മാളുകൾ, പള്ളി എന്നിവിടങ്ങളിൽ വ്യാഴാഴ്ച മുതൽ മാസ്‌ക് അണിയേണ്ടതില്ല. അതേസമയം, ആശുപത്രികൾ, മെട്രോ-കർവ ബസ് ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ മാസ്‌ക് നിർബന്ധമാണ്. ഷോപ്പുകളിലും മറ്റും ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാരും തൊഴിൽസമയത്ത് മാസ്‌ക് അണിയണം. സെപ്റ്റംബർ ഒന്ന് വ്യാഴാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.

ദീർഘ നാളുകൾക്കുശേഷം കഴിഞ്ഞ മെയ്‌ 18നായിരുന്നു മാസ്‌ക് ഒഴിവാക്കിയത്. തുടർന്ന് കോവിഡ് കേസ് വർധിച്ചതിനെ തുടർന്ന് ജൂലൈയിൽ അടച്ചിട്ട പൊതുയിടങ്ങളിൽ മാസ്‌ക് മാനദണ്ഡം പുനഃസ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഓഗസ്റ്റ് 22 മുതൽ 28വരെയുള്ള ആഴ്ചയിലെ കോവിഡ് ശരാശരി 533 ആയിരുന്നു. സമ്പർക്കത്തിലൂടെ 488 പേർക്കും യാത്രക്കാരായി 45 പേരും രോഗബാധിതരാവുന്നുവെന്നാണ് കണക്ക്.

കൂടാതെ ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാരുടെയും ക്വാറന്റൈൻ ഒഴിവാക്കി. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റേതാണ് തീരുമാനം.സെപ്റ്റംബർ 4 മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. ഖത്തറിലേക്ക് വരുന്ന സ്വദേശികളും താമസക്കാരും പതിവുപോലെ അംഗീകൃത ലാബിൽ നിന്നോ പി.എ.ച്ച്.സി.സിയിൽ നിന്നോ 24 മണിക്കൂറിനുള്ളിൽ റാപ്പിഡ് ആന്റിജൻ പരിശോധന നടത്തണം. സന്ദർശകർ ഖത്തറിലേക്ക് വരാൻ 48 മണിക്കൂർ മുമ്പുള്ള കോവിഡ് പി.സി.ആർ പരിശോധനാ ഫലം അല്ലെങ്കിൽ 24 മണിക്കൂർ മുമ്പുള്ള റാപ്പിഡ് ആന്റിജൻ പരിശോധനാ ഫലം ഹാജരാക്കണം.

കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് ഇളവുകൾ. കോവിഡ് വ്യാപന തോത് അനുസരിച്ച് രാജ്യങ്ങളെ തരംതിരിക്കുന്ന രീതിയും ഇതോടെ ഖത്തർ അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം മാസ്‌ക് ധരിക്കുന്നതിലും ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. മാളുകൾ ഉൾപ്പെടെ അടച്ചിട്ട കേന്ദ്രങ്ങളിൽ ഇന്നുമുതൽ മാസ്‌ക് ധരിക്കേണ്ടതില്ല.',