കോഴിക്കോട്: വന്ദേഭാരതിൽ ഒരുമിച്ച് യാത്ര ചെയ്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും കെ.കെ. ശൈലജ എംഎ‍ൽഎയും. സംവിധായകൻ മേജർ രവിയാണ് ഇരുവരോടുമൊപ്പമുള്ള ചിത്രം ഫേസ്‌ബുക്കിൽ പങ്കുവെച്ചത്.

'കേന്ദ്ര മന്ത്രിയായതിന് ശേഷം സുരേഷ് ഗോപിയുമായി ആദ്യ കൂടിക്കാഴ്ച വന്ദേഭാരതിൽ വച്ച്. ഒരു വലിയ ആലിംഗനത്തോടെ സുരേഷ് ഗോപിയെ അഭിനന്ദിച്ചു. അതിനൊപ്പം കെ.കെ. ശൈലജയുമായി അപ്രതീക്ഷിത കൂടിക്കാഴ്ചയും. നല്ലാരു നിമിഷം. ജയ് ഹിന്ദ്' -എന്ന കുറിപ്പോടെയാണ് മേജർ രവി ചിത്രം പങ്കുവെച്ചത്.

വടകരയിൽ മത്സരിച്ച കെ.കെ. ശൈലജ ഇക്കുറി ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടിരുന്നു.