പത്തനംതിട്ട: മഴയും വെള്ളക്കെട്ടുമുള്ള കോട്ടയത്തും, ആലപ്പുഴയിലെ നാലുതാലൂക്കുകളിലും, വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ, പത്തനംതിട്ടയിലും വിദ്യാർത്ഥികൾക്കും, മാതാപിതാക്കൾക്കും ആകാംക്ഷയായി. പത്തനംതിട്ടയിലും അവധിയുണ്ടോ? പത്തനംതിട്ട കളക്ടർ ചോദ്യങ്ങൾക്ക് നൽകിയ മറുപടി രസകരമായി.

മഴ യുടെ ചാർട്ട് പുറത്തുവിട്ടുകൊണ്ടായിരുന്നു ജില്ലയിലെ വിദ്യാർത്ഥികളുടേയും മാതാപിതാക്കളുടേയും സംശയം കളക്ടർ തീർത്തത്. ഗ്രീൻ ആണ് മക്കളെ. ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു.- എന്നായിരുന്നു ജില്ലാ കളക്ടറുടെ കമന്റ്.

ഇന്നലെ പത്തനംതിട്ടയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. രണ്ട് ദിവസം തുടർച്ചയായി പെയ്ത മഴയെ തുടർന്നായിരുന്നു അവധി. എന്നാൽ നാളെ ജില്ലയിൽ മഴ മുന്നറിയിപ്പില്ല.