ഹ്റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ മെയ് 30 നു നടക്കാനിരിക്കുന്ന 'പ്രമാണി' നാടകത്തിന്റെ പോസ്റ്റർ പ്രകാശനവും സ്‌ക്രിപ്റ്റ് കൈമാറ്റവും സമാജം പ്രസിഡന്റ് ശ്രീ. പി.വി. രാധാകൃഷ്ണപിള്ളയുടെയും ഭരണസമിതി അംഗങ്ങളുടെയും നാടകപ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ നടന്നു.

കേരളത്തിൽ ഇതിനകം 4000 ൽ പരം വേദികൾ പിന്നിട്ട 'പ്രമാണി' നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ബേബിക്കുട്ടൻ തൂലികയാണ്. ബഹ്റൈനിലെ പ്രശസ്ത നാടകപ്രവർത്തകനായ മനോഹരൻ പാവറട്ടി സഹസംവിധാനവും ഏകോപനവും നിർവ്വഹിക്കുന്ന ഈ നാടകത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ ജയൻ മേലത്തും, പ്രകാശ നിയന്ത്രണം വിഷ്ണു നാടകഗ്രാമവും, കലാസംവിധാനം ബിജു എം സതീഷുമാണ് നിർവഹിക്കുന്നത്.

അരങ്ങിലും അണിയറയിലുമായി മുപ്പതിൽ പരം കലാകാരന്മാർ പങ്കെടുക്കുന്ന ഈ നാടകത്തോടുകൂടി ബഹ്റൈൻ കേരളീയ സമാജം - സ്‌കൂൾ ഓഫ് ഡ്രാമയുടെ 2024 -26 ലേക്കുള്ള പുതിയ കമ്മറ്റിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതായി കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം, സ്‌കൂൾ ഓഫ് ഡ്രാമ കൺവീനർ കൃഷ്ണകുമാർ പയ്യന്നൂർ, ജോ.കൺവീനർ ബോണി ജോസ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് മനോഹരൻ പാവറട്ടിയെ 39848091 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.