ബഹ്റൈൻ കേരളീയ സമാജം ദേവ്ജി കലോത്സവം ഫിനാലെ മുഖ്യാതിഥിയായി കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീറും വിശിഷ്ട അതിഥികളായി കേരള നിയമസഭാ സാമാജികൻ പ്രമോദ് നാരായണനും, ദേവ്ജി ജോയിന്റ് മാനേജിങ് ഡയറക്ടർ ജയ്ദീപ് ഭരത്വജി എന്നിവർ പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.

രണ്ടു മാസക്കാലത്തോളം ബഹറിൻ മലയാളികളെയും സമാജത്തെയും സജീവമാക്കി നിർത്തിയിരുന്ന കലോത്സവം അവസാനിച്ചുമെയ് ദിനത്തിൽ വൈകുന്നേരം 6 മണി മുതൽ നടക്കുന്ന ചടങ്ങിൽ വിജയിച്ച കുട്ടികൾക്കു സമ്മാനദാനം നിർവഹിക്കുന്നതായിരിക്കും എന്നും കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ മത്സരാർത്ഥികൾക്ക് കലാപ്രതിഭ , കലാതിലകം , ബാലാതിലകം , ബാലപ്രതിഭ പുരസ്‌കാരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. വിവിധ ഗ്രൂപ്പുകളിൽ കൂടുതൽ പോയിന്റുകൾ നേടിയിട്ടുള്ള കുട്ടികൾക്കുള്ള ഗ്രൂപ്പ് ചാമ്പ്യൻഷിപ്പും ഫിനാലയിൽ വെച്ച് വിതരണം ചെയ്യും.

നാട്ടിലെ സ്‌കൂൾ കലോത്സവങ്ങളിലെ മത്സര മാനുവൽ പ്രകാരം തന്നെയാണ് ദേവ് ജി ബി കെ എസ് കലോത്സവവും അരങ്ങേറുന്നതെന്നും ഗൾഫിൽ വിശേഷിച്ച് ബഹറിനിൽ ജീവിക്കുന്ന മലയാളി കുട്ടികളുടെ സംഗീത കലാ മേഖലകളിലുള്ള കഴിവുകൾ മാറ്റുരച്ച സമാജം കലോത്സവം വിവിധ സംഗീത നൃത്ത മേഖലകളിൽ നിന്നും നിരവധി പ്രതിഭകളെ കണ്ടെടുക്കാൻ സാധിച്ചതായി സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള പറഞ്ഞു,

മത്സര ഇനങ്ങളുടെ എണ്ണവും വൈവിധ്യവും കൊണ്ടും പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം കൊണ്ടും നടക്കുന്ന ഏറ്റവും മികച്ച കലാ മേളയാണ് സമാജം കലോത്സവം എന്ന് സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അറിയിച്ചു

മൂന്നുമാസത്തോളം നീണ്ടുനിന്ന വലിയ പരിശ്രമങ്ങൾ സന്തോഷകരമായി പര്യവസാനിച്ചിരിക്കുന്നുവെന്നും കേരളീയ സമാജത്തിലെ നൂറുകണക്കിന് വരുന്ന മെമ്പർമാരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും അടക്കം മികച്ച സഹകരണമാണ് വിജയത്തിന് കാരണമെന്നും എല്ലാവർക്കും നന്ദി രേഖപ്പെടുത്തുതായും ബാല കലോത്സവത്തിന്റെ കൺവീനർ നൗഷാദ് മുഹമ്മദ് അറിയിച്ചു.

ആദരണീയനായ കേരള നിയമസഭാ സ്പീക്കർഎൻ ഷംസീർ ഉദ്ഘാടനം ചെയ്യുന്ന ഫിനാലയിൽ സമ്മാനാർഹമായ വിവിധ കലാരൂപങ്ങളുടെയും നൃത്തങ്ങളുടെയും ആവിഷ്‌കാരം ഉണ്ടായിരിക്കുന്നതാണ് എന്ന് കലോത്സവം സംഘാടക സമിതി അറിയിച്ചു, രേണു ഉണ്ണികൃഷ്ണൻ, ബിറ്റോ, രജനി മേനോൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 101 അംഗ കമ്മിറ്റിയാണ് കലോത്സവപരിപാടികൾക്ക് ചുക്കാൻ പിടിച്ചത്.

കലാതിലകം -ഇഷ ആഷിക് കലാപ്രതിഭ -ശൗര്യ ശ്രീജിത് ബാലതിലകം -ആദ്യലക്ഷ്മി എം സുഭാഷ് ബാലപ്രതിഭ -അദ്വിക് കൃഷ്ണ, ചാമ്പ്യൻഷിപ്പ് അവാർഡ് ഗ്രൂപ്പ് 1 -നിഹാരിക മിലൻ ചാമ്പ്യൻഷിപ്പ് അവാർഡ് ഗ്രൂപ്പ് 1 ( സമാജം അംഗം )-നവമി വിഷ്ണു,ചാമ്പ്യൻഷിപ്പ് അവാർഡ് ഗ്രൂപ്പ് 2 -ആരാധ്യ ജിജേഷ് ,സ്‌പെഷ്യൽ ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് ഗ്രൂപ്പ് 2 (BKS അംഗം) - കാതറിൻ മറിയം ജിയോ ചാമ്പ്യൻഷിപ്പ് അവാർഡ് ഗ്രൂപ്പ് 3 - ഹന്ന ആൽവിൻ, ചാമ്പ്യൻഷിപ്പ് അവാർഡ് ഗ്രൂപ്പ് 4 നക്ഷത്ര രാജ്, ചാമ്പ്യൻഷിപ്പ് അവാർഡ് ഗ്രൂപ്പ് 5 -പ്രിയംവദ എൻ എസ്, നാട്യ രത്ന - അരുൺ സുരേഷ് ,സംഗീത രത്ന അരുൺ രാജ് ,കലാ രത്‌ന അയന ഷാജി മാധവൻ, സാഹിത്യ രത്ന -ശൗര്യ ശ്രീജിത്