8 വർഷത്തോളമായി ബഹ്റൈനിൽ നിറസാന്നിധ്യമായി മാറിയ ബീറ്റ്സ് ഓഫ് ബഹ്റൈൻ എന്ന വാദ്യോപകരണ സംഘം തങ്ങൾ നടത്തുന്ന കരുണയിൻ ഹൃദയതാളം എന്ന സഹായ പദ്ധതിയിലൂടെ 1,75,000 രൂപ ചെലവിൽ 17 പേർക്ക് ഉപജീവനത്തിന് മാർഗമായി തയ്യൽ മെഷീനുകൾ കേരളത്തിന്റെ വിവിധ ജില്ലകളിൽ നൽകി.

ചെങ്ങന്നൂർ ജോയിന്റ് RTO ആർ പ്രസാദ് വെൺമണി ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന ചടങ്ങിൽ വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു .സ്‌കൂൾ പ്രിൻസിപ്പൽ ബിനുമോൾ കോശി ,നാഷണൽ സർവീസ് സ്‌കീം സംഘടന ഭാരാവാഹികൾ, മറ്റ് പൗരപ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.'

ക്രിസ്തുമസിനോട് അനുബന്ധിച്ചു കരോൾ സംഘം ആയി ജാതി മതഭേദമെന്യേ ബഹ്റൈനിലെ വിവിധ ഭവനങ്ങൾ സന്ദർശിച്ച സമാഹരിച്ച തുകയിൽ നിന്ന് ആണ് ഈ പദ്ധതി പൂർത്തീകരിക്കാൻ സാധിച്ചത് എന്ന് കൺവീനർമാരായ ശ്രി. സിൻസൺ ചാക്കോ പുലിക്കോട്ടിൽ ശ്രി. അജേഷ് കോശി എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു .