മനാമ : ഹ്രസ്വ സന്ദർശനാർത്ഥം ബഹ്റൈനിൽ എത്തിയ മുസ്ലിം ലീഗ് പാലക്കാട് ജില്ലാ സെക്രട്ടറി വി എം മുഹമ്മദലി മസ്റ്റർക്കും, കെഎംസിസി പാലക്കാട് ജില്ലാ മുൻ പ്രസിഡന്റ് ശാഹുൽ ഹമീദ് മൗലവി ചുണ്ടംപറ്റക്കും. കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി മനാമ കെഎംസിസി ഹാളിൽ വെച്ച് സംഘടിപ്പിച്ച സ്വീകരണ യോഗം ജില്ലാ കെഎംസിസി പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലം അധ്യക്ഷത വഹിച്ചു സംസ്ഥാന കെഎംസിസി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ഉദ്ഘാടനം നിർവ്വഹിച്ചു.

മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ് പി കുഞ്ഞമ്മദ്, സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽവാഹിദ്, കെഎംസിസി സെക്രട്ടറി റഫീഖ് തോട്ടക്കര, എന്നിവർ ആശംസ പ്രസംഗം നടത്തി.

കുട്ടൂസ മുണ്ടേരി, മുസ്തഫ കെ പി . ശംസുദ്ധീൻ വെള്ളികുളങ്ങര,ഒ ക്കെ കാസിം , ഗഫൂർ കൈപ്പമംഗലം, ശരീഫ് വില്യപ്പള്ളി, അസ്ലം വടകര മഹമൂദ് പെരിങ്ങത്തൂർ, റഷീദ് ആറ്റൂർ, അഷ്റഫ് കാട്ടിൽ പീടിക, കാസിം റഹ്മാനി കൂടാതെ കെഎംസിസി സംസ്ഥാന, ജില്ലാ, ഏരിയ, മണ്ഡലം നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.

നൗഫൽ പടിഞ്ഞാറങ്ങാടി, നിസാമുദ്ധീൻ മാരായമംഗലം,അൻവർ കുമ്പിടി, നൗഷാദ് പുതുനഗരം, ഷഫീഖ് വല്ലപ്പുഴ, അനസ് നാട്ടുകൽ,ആഷിഖ് മേഴത്തൂർ, കബീർ നെയ്യൂർ, അൻസാർ ചങ്ങലീരി, അബ്ദുൽകരീം പെരിങ്ങോട്ട്കുറുശ്ശി, അനസ് കോട്ടപുറം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി ഇന്മാസ് ബാബു പട്ടാമ്പി സ്വാഗതവും, ജില്ലാ ട്രഷറർ വി വി ഹാരിസ് തൃത്താല നന്ദിയും പറഞ്ഞു...