മുഹറക്ക് മലയാളി സമാജം നേതൃത്വത്തിൽ മെമ്പേഴ്‌സ് നൈറ്റ് സംഘടിപ്പിച്ചു. മനാമ ഹാപ്പി ഗാർഡനിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. എം എം എസ് സർഗ്ഗ വേദി കലാകാരന്മാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പ്രവാസി ഗൈഡൻസ് ഫോറം കർമ്മ ജ്യോതി അവാർഡ് നേടിയ മുഹറക്ക് മലയാളി സമാജം മെമ്പർ മനോജ് വടകരയെ ചടങ്ങിൽ ആദരിച്ചു.

പ്രസിഡന്റ് ശിഹാബ് കറുകപ്പത്തൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി രജീഷ് പി സി സ്വാഗതം ആശംസിച്ചു. സ്ഥാപക പ്രസിഡണ്ട് അനസ് റഹീം, മുൻ പ്രസിഡണ്ട് അൻവർ നിലമ്പൂർ, ഉപദേശക സമിതി അംഗങ്ങൾ ആയ ആനന്ദ് വേണുഗോപാൽ, അബ്ദുൽ റഹ്മാൻ കാസർഗോഡ്, ഭാരവാഹികളായ അബ്ദുൽ മൻഷീർ, ലത്തീഫ് കെ, എന്നിവർ സംസാരിച്ചു, പരിപാടികൾക്ക് ബാഹിറ അനസ്, സുനിൽകുമാർ വില്യാപ്പള്ളി, മുജീബ് വെളിയങ്കോട്, പ്രമോദ് വടകര, ബിജിൻ ബാലൻ, തങ്കച്ചൻ, മുഹമ്മദ് ഷാഫി, ശിവ ശങ്കർ, ഷംഷാദ് അബ്ദുൽ റഹുമാൻ എന്നിവർ നേതൃത്വം നൽകി, ട്രഷറർ ബാബു എം കെ നന്ദി പറഞ്ഞു