ഹ്റൈനിലെ പ്രവാസത്തിനു വിരാമമിട്ട് ജി.സി.സി യിലെതന്നെ മറ്റൊരു രാജ്യത്തേയ്ക്ക് ജോലിസംബന്ധമായി പോകുന്ന വോയ്സ് ഓഫ് ആലപ്പി ജോയിന്റ് സെക്രട്ടറി ബാലമുരളി കൃഷ്ണന് സമുചിതമായ യാത്രയയപ്പ് നൽകി. സൽമാനിയയിലെ കലവറ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന യാത്രയയപ്പു ചടങ്ങിൽ വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ധനേഷ് മുരളി, ലേഡീസ് വിങ് ചീഫ് കോർഡിനേറ്റർ രശ്മി അനൂപ്, വൈസ് പ്രസിഡന്റ് വിനയചന്ദ്രൻ നായർ എന്നിവരും വോയ്സ് ഓഫ് ആലപ്പിയുടെ എട്ട് ഏരിയകമ്മിറ്റി ഭാരവാഹികളും കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ജോയിന്റ് സെക്രട്ടറി ജോഷി നെടുവേലി ഏവരെയും സ്വാഗതംചെയ്തു. വോയ്സ് ഓഫ് ആലപ്പിയുടെ കലാ സാംസ്‌കാരിക സാമൂഹിക പ്രവർത്തന രംഗത്ത് ബാലമുരളി കൃഷ്ണൻ നിറ സാനിദ്ധ്യമായിരുന്നു. വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലീമും ജനറൽ സെക്രട്ടറി ധനേഷ് മുരളിയും ചേർന്ന് ബാലമുരളി കൃഷ്ണന് സ്‌നേഹോപഹാരം സമ്മാനിച്ചു, തുടർന്ന് എല്ലാ ഏരിയാകമ്മിറ്റി ഭാരവാഹികളും സംഘടനയുടെ പ്രധാന അംഗങ്ങളും അദ്ദേഹത്തിന് ആശംസകൾ നേർന്ന് സംസാരിച്ചു. ഉമൽഹസ്സം വൈസ് പ്രസിഡന്റ് ടോജി തോമസ് ഏവർക്കും നന്ദി രേഖപ്പെടുത്തി.