മനാമ: ഐ വൈ സി സി ബഹ്റൈൻ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024 ന്റെ പ്രചാ രണത്തിന്റെ ഭാഗമായി നടത്തുന്ന ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി.ഹിദ്ദ് ഏരിയയിൽ നിന്നും എത്തിയ ദീപശിഖ ബുധയ്യ ഏരിയ പ്രസിഡന്റ് സജീഷ് രാജ്,ട്രഷറർ അഷ്റഫ്, കമ്മറ്റി അംഗം രജീഷ് ആർ പി,കെഫിൽ, ഹമീദ്, ജിഫിൻ,മാക്‌സോ , എന്നിവർക്ക് ഹിദ്ദ് ഏരിയ പ്രസിഡന്റ് ഷിന്റോ ജോസഫ്, സെക്രട്ടറി പ്രവീൺ ആന്റണി, രാജേഷ് പന്മന എന്നിവർ ചേർന്ന് കൈമാറി. ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, ദേശീയ സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, ദീപശിഖ കോഡിനേറ്റർ ലൈജു തോമസ്,ദേശീയ കമ്മറ്റി ജോയിന്റ് സെക്രട്ടറി ഷിബിൻ തോമസ്, എബിയോൺ അഗസ്റ്റിൻ,ഹിദ്ദ് ബുധയ്യ ഏരിയ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.