ലോക വനിതാ ദിനാചാരണ ഭാഗമായി മുഹറക്ക് മലയാളി സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണ വിതരണവും ആദരിക്കൽ ചടങ്ങും നടത്തി. കുറഞ്ഞ വേതനക്കാരായ നൂറോളം തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്യുകയും 30 വർഷമായി ബഹ്‌റൈനിൽ ജോലി ചെയ്യുന്ന വനിതകളെ ആദരിക്കുകയും ചെയ്തു. മുഹറഖ് കാസീനോ ഗാർഡനു സമീപം നടന്ന പരിപാടിയിൽ നിരവധി പേര് പങ്കെടുത്തു.വനിതാ വേദി കൺവീനർ ദിവ്യ പ്രമോദ്, എം എം എസ് വൈസ് പ്രസിഡന്റ് ബാഹിറ അനസ്, എക്‌സികുട്ടീവ് അംഗം ഷംഷാദ് അബ്ദുൽ റഹുമാൻ, വനിതാ വിങ് സബ് കോർഡിനേറ്റർ ഷൈനി മുജീബ് എന്നിവരുടെയും വനിതാ വേദി എക്‌സികുട്ടീവ് അംഗങ്ങളുടെയും നേതൃത്വത്തിൽ മുതിർന്ന വനിതകളെ ആദരിച്ചു.

ചടങ്ങിൽ ദിവ്യ പ്രമോദ് അധ്യക്ഷ ആയിരുന്നു,ബഹിറ അനസ്, മുബീന മൻഷീർ,ഷീന നൗഫൽ,എം എം എസ് സെക്രട്ടറി രജീഷ് പിസി, വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ, സ്ഥാപക പ്രസിഡന്റ് അനസ് റഹിം, ട്രഷറർ ബാബു എം കെ, അബ്ദുൽ റഹുമാൻ, തങ്കച്ചൻ എന്നിവർ സംസാരിച്ചു,ഷംഷാദ് അബ്ദുൽ റഹുമാൻ നന്ദി പറഞ്ഞു,സൗമ്യ ശ്രീകുമാർ, നിഖില, സമീറ നൗഷാദ്, കിങ്ങിണി ശങ്കർ, ഫാത്തിമ അൻഷാദ് എന്നിവർ നേതൃത്വം നൽകി