വോയ്സ് ഓഫ് ആലപ്പിയുടെ ഒന്നാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ സാധാരണക്കാരായി ജോലി ചെയ്യുന്ന മുതിർന്ന വ്യക്തികളെ ആദരിച്ചു. സ്‌നേഹയാത്ര എന്ന പേരിൽ ബുസൈത്തീനിൽ നിന്നും ആരംഭിച്ച യാത്രയിൽ ബഹ്റൈനിലെ വോയ്സ് ഓഫ് ആലപ്പിയുടെ എട്ട് ഏരിയ കമ്മിറ്റികൾ തിരഞ്ഞെടുത്ത മുതിർന്ന വ്യക്തികൾക്ക് ഓരോ ഏരിയയിലും എത്തി ആദരവ് നൽകുകയും സ്‌നേഹ സമ്മാനങ്ങൾ നൽകുകയും ചെയ്തു.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ബിനു മണ്ണിൽ സ്‌നേഹയാത്ര ഉൽഘാടനം ചെയ്തു. സാമൂഹിക സാംസ്‌കാരിക മേഖലയിൽ വോയ്സ് ഓഫ് ആലപ്പി പുലർത്തുന്ന വത്യസ്തമായ പ്രവർത്തനങ്ങൾ മറ്റു പല സംഘടനകൾക്കും പ്രചോദനം ആകുന്നുവെന്ന് ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. മനാമ ഏരിയ തെരഞ്ഞെടുത്ത ഖദീജ മുഹമ്മദ്, മേരി അമ്മിണി എന്നിവരെ രക്ഷാധികാരി ഡോ: പി വി ചെറിയാൻ, ജനറൽ സെക്രട്ടറി ധനേഷ് മുരളി എന്നിവർ ആദരിച്ചു. വൈസ് പ്രസിഡന്റ് വിനയചന്ദ്രൻ നായർ, ട്രെഷറർ ഗിരീഷ് കുമാർ എന്നിവർ സ്‌നേഹസമ്മാനം കൈമാറി.

സ്‌നേഹയാത്രയുടെ ഫ്‌ളാഗ് ഓഫ് കർമം ഐ സി ആർ എഫ് സ്ഥിരാംഗമായ അജയകൃഷൻ നിർവഹിച്ചു. യാത്ര ബുസൈത്തീനിൽ എത്തിയപ്പോൾ മുഹറഖ് ഏരിയ തെരഞ്ഞെടുത്ത മുഹമ്മദ് അഷ്റഫിനെ വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം ആദരിക്കുകയും വൈസ് പ്രെസിഡന്റ് അനസ് റഹിം സ്‌നേഹ സമ്മാനം നൽകുകയും ചെയ്തു. മുപ്പത് വർഷത്തിലധികമായുള്ള ഈ പ്രവാസ ജീവിതത്തിലെ ആദ്യ അനുഭവമാണിതെന്ന് നന്ദി അറിയിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു. തുടർന്ന് റിഫാ, സൽമാബാദ് ഏരിയ കമ്മറ്റികൾ തെരഞ്ഞെടുത്ത മുതിർന്ന വ്യക്തികളെ അതാത് ഏരിയകളിൽ സ്‌നേഹയാത്ര എത്തി ആദരിച്ചു. സുധാകരൻ, രാജേന്ദ്രൻ, ഓമനക്കുട്ടൻ എന്നിവരാണ് റിഫാ, ആലി എന്നിവിടങ്ങളിൽ വച്ച് ആദരിക്കപ്പെട്ടത്. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജിനു കൃഷ്ണൻ, ദീപക് തണൽ, ബോണി മുളപ്പാമ്പള്ളി, സനിൽ വള്ളികുന്നം, അജിത് കുമാർ, ലിബിൻ സാമുവൽ എന്നിവർ ആദരവും സമ്മാനങ്ങളും നൽകി.

സ്‌നേഹയാത്രയുടെ സമാപനം ഹമദ് ടൗണിലെ അൽ ഹിലാൽ ഹോസ്പിറ്റലിന്റെ ഹാളിൽ നടന്നു. രക്ഷാധികാരി അനിൽ യു കെ, ഹോസ്പിറ്റൽ മാർക്കറ്റിങ് ഹെഡ് പ്യാരിലാൽ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ വച്ച് ഹമദ് ടൗൺ ഏരിയ കമ്മറ്റി തെരെഞ്ഞെടുത്തവരെ ആദരിച്ചു. രാധാകൃഷ്ണൻ ചന്ദ്രാഗതനെ പ്രസിഡന്റ് സിബിൻ സലീമും ജനറൽ സെക്രട്ടറി ധനേഷ് മുരളിയും ചേർന്ന് ആദരിച്ചു. ഷാഹു പത്മനാഭനെ സ്‌നേഹയാത്രയുടെ കൺവീനറുമാരായ ജോഷി നെടുവേലിലും സന്തോഷ് ബാബുവും ചേർന്ന് ആദരിച്ചു. ലേഡീസ് വിങ്ങ് കോർഡിനേറ്റേഴ്സ് ആയ രശ്മി അനൂപ്, ഷൈലജ അനിയൻ, ആശ സെഹ്‌റ എന്നിവർ സമ്മാനങ്ങൾ കൈമാറി.

ഗോകുൽ കൃഷ്ണൻ, അൻഷാദ് റഹിം, ബിജു കെ കെ, സോജി ചാക്കോ, പ്രസന്നകുമാർ, ഗിരീഷ് ബാബു, അനന്ദു സി ആർ, അരുൺ രത്‌നാകരൻ, അനൂപ് ശശികുമാർ, ആദി പ്രകാശ് എന്നിവർ വിവിധ ഏരിയകളിലെ സ്വീകരണ പരിപാടികൾ നിയന്ത്രിച്ചു. വോയ്സ് ഓഫ് ആലപ്പി ഭാരവാഹികൾ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ, വനിതാവിഭാഗം അംഗങ്ങൾ, മുഹറഖ്, മനാമ, ഗുദൈബിയ, ഉമ്മൽ ഹസ്സം, സൽമാബാദ്, റിഫ, ഹമദ് ടൗൺ ഏരിയ അംഗങ്ങൾ എന്നിവർ വിവിധ ഏരിയകളിൽ സ്‌നേഹയാത്രയുടെ ഭാഗമായി. സ്‌നേഹയാത്ര വൻവിജയമാക്കിയ എല്ലാവരോടും കൺവീനറുമ്മാരായ ജോഷി നെടുവേലിലും സന്തോഷ് ബാബുവും നന്ദി അറിയിച്ചു.