മനാമ: ബഹ്‌റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്‌റൈൻ മലയാളി സെയിൽസ് ടീം ' BMST ഇഫ്താർ സംഗമം 2024' എന്ന പേരിൽ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം അദിലിയ ബാങ് സാങ്ങ് തായ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന വിരുന്നിൽ മുന്നൂറോളം അംഗങ്ങൾ പങ്കെടുത്തു. പ്രസിഡന്റ് സനിൽ കാണിപ്പയ്യൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് യൂനസ് സലീം റമദാൻ സന്ദേശം നൽകി സംസാരിച്ചു, ബഹ്റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരായ കെ. ടി സലീം, ബഷീർ അമ്പലായി, ഗഫൂർ കയ്പമംഗലം, ലുലു ഗ്രൂപ്പ് പർച്ചേസ് ഹെഡ് മഹേഷ് നാട്ടിക, കൂട്ടായ്മയുടെ അഡൈ്വസറി ചെയർമാൻ സിജുകുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സെക്രട്ടറി ദിലീപ് മോഹൻ സ്വാഗതവും ട്രഷററും പ്രോഗ്രാം കൺവീനറും കൂടിയായ ആരിഫ് പോർക്കുളം നന്ദിയും രേഖപ്പെടുത്തി . വൈസ് പ്രസിഡന്റ് ഷാജി ദിവാകരൻ, ജോയിന്റ് സെക്രട്ടറിമാരായ അഗസ്റ്റിൻ മൈക്കിൾ, ബൈജുമാത്യൂ , മെമ്പർഷിപ്പ് സെക്രട്ടറി സജിത്ത്കുമാർ, എക്‌സിക്യൂട്ടിവ് അംഗങ്ങളായ അരുൺ ആർ പിള്ള , സത്യൻ കേറ്റൻ , ബഷീർ, ശ്രീലേഷ് ശ്രീനിവാസ് , ഗണേശ് കുറാറ, ഷിഹാബ് മരക്കാർ , അഷ്റഫ്, ലിജിൻ,സുമേഷ് അലിയത്ത് , ഹസ്സൻ, നീരജ്, പ്രശാന്ത് ,പ്രജീഷ് കെ പി ,റഹിം, പ്രജിത്ത്, അഷ്റഫ് ഹൈദ്രു , സുബിനാസ് മറ്റ് എക്‌സിക്യൂട്ടിവ് അംഗങ്ങൾ ഇഫ്താർ വിരുന്നിനു നേതൃത്വം നൽകി.