കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ ഈ പ്രാവശ്യം മലബാർ ഗോൾഡുമായി സഹകരിച്ചു കൊണ്ടു സാധാരണക്കാരായ നാനൂറിൽ പരം തൊഴിലാളികൾക്കൊപ്പം സൽമാബാധിലെ അവരുടെ താമസസ്ഥലത്തു വച്ചു ഇഫ്താർ സംഗമം നടത്തി.

പ്രസിഡന്റ് ജോണി താമരശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും ഐ സി ആർ ഫ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ഇന്ത്യൻ സ്‌കൂൾ എക്‌സിക്യൂട്ടീവ് മെമ്പർ ബിജു ജോർജ് എന്നിവർ ചേർന്ന് മലബാർ ഗോൾഡ് പ്രതിനിധികൾക്ക് ഉപഹാരം സമർപ്പിച്ചു കൊണ്ടു സംസാരിക്കുകയും ചെയ്തു.

കൊല്ലം പ്രവാസി ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, സാമൂഹ്യ പ്രവർത്തകനായ ജവാദ് പാഷ, ട്രഷറർ സലീം ചിങ്ങപുരം, എക്‌സിക്യൂട്ടീവ് മെമ്പർമാരായ അനിൽ മടപ്പള്ളി, വി. സി. ഗോപാലൻ, രമേശ് പയ്യോളി, അഷ്റഫ് പുതിയ പാലം, ശ്രീജിത്ത് കുറിഞ്ഞാലിയോട്,ലേഡീസ് വിങ് പ്രസിഡന്റ് രാജലക്ഷ്മി സുരേഷ് , എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഇഫ്താർ കമ്മറ്റി കൺവീനർ റിഷാദ് വലിയകത്ത് നന്ദി പ്രകാശിപ്പിക്കുകയും സുബീഷ് മടപ്പള്ളി, റോഷിത് അത്തോളി, വികാസ്,രാജീവ്, രാജേഷ്,ശരത്, മനോജ്,അരുണിമ ശ്രീജിത്ത്, ലത രമേശ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു.