മനാമ:2023-24 സമസ്ത പൊതുപരീക്ഷയിൽ ഗുദൈബിയ അൽഹുദ തഅ് ലീമുൽ ഖുർആൻ മദ്രസ തിളക്കമാർന്ന വിജയം കൈവരിച്ചു. ഏഴാം ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് റാസിൻ, മുഹമ്മദ് യാസീൻ എന്നിവർ ടോപ്ലസ് നേടി ബഹറൈൻ റെയ്ഞ്ചിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുഹമ്മദ് റിസ് വാൻ, ശദ ഫാത്തിമ, നാഷ്മിയാ ബിൻത് സിറാജ് എന്നിവർ ഡിസ്റ്റിങ്ഷൻ നേടി. കൂടാതെ മദ്രസക്ക് 5 ഫസ്റ്റ് ക്ലാസും മികച്ച വിജയവും ലഭിച്ചു. സമസ്ത ബഹ്‌റൈൻ പ്രസിഡണ്ട് ഫക്‌റുദ്ദീൻ തങ്ങൾ, ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്, ഏരിയ പ്രസിഡണ്ട് മഹ്മൂദ് , സെക്രട്ടറി സനാഫ് റഹ്മാൻ , ട്രഷറർ മുസ്തഫ എലൈറ്റ് ഉസ്താദുമാർ തുടങ്ങിയവർ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും അതിന് പ്രാപ്തരാക്കിയ അദ്ധ്യാപകരെ അഭിനന്ദിക്കുകയും ചെയ്തു