മേഴ്സിങ്ങു് ബെഹ്‌റൈൻ സംഘടിപ്പിക്കുന്ന ഇന്റർ സ്‌കൂൾ കോമ്പിറ്റേഷനു് ഗ്രാന്റ്മാസ്റ്റർ ജി.എസ്.പ്രദീപ് നേതൃത്വം നൽകുന്നു -ഏപ്രിൽ 26ന് വൈകീട്ടു് 5 മണി മുതൽ രാത്രി 10 മണി വരെ സൽമാബാദിലെ ഗോൾഡൻ ഈഗിൾ ഹെൽത്തു് ക്ലബ്ബിലാണ് (പഴയ ഗൾഫ് എയർ ക്ലബ്ബ് ) പരിപാടി - ബെഹ്‌റിനിലെ എല്ലാ പ്രൈവറ്റു് സ്‌ക്കൂളുകളിലെ കുട്ടികളും പരിപാടിയിൽ പങ്കെടുക്കും.

5 മുതൽ 12 ക്ലാസുകളിലെ കുട്ടികളാണ് പങ്കെടുക്കുന്നതു് -രണ്ട് കുട്ടികൾ അടങ്ങുന്നതാണ് ഒരു ടീം -മൂന്നു ദശാബ്ദകാലമായി മലയാളിയുടെ അറിവിന്റെയും വാക്കിന്റെയും ലോകത്ത് സമാനതകളില്ലാത്ത പേരാണ് ജി എസ് പ്രദീപ് എന്നത് . വിഡ്ഢിപെട്ടിയെ വിജ്ഞാന പെട്ടി ആക്കി മാറ്റിയ അശ്വമേധം എന്ന വിപരീത സമസ്യ മുതൽ വിവിധ ഭാരതീയ ഭാഷകളിലും ശ്രീലങ്കയിലും അടക്കം അയ്യായിരത്തിൽ പരം വൈജ്ഞാനിക പരിപാടികൾ അവതരിപ്പിച്ച ഇദ്ദേഹം ആയിരക്കണക്കിന് പുരസ്‌കാരങ്ങൾക്ക് അർഹനായി.കേരളത്തിലെ ഏറ്റവും ജന സ്വീകാര്യനായ പ്രഭാഷകനായ ജി എസ് പ്രദീപ് മലയാളി യുവതയ്ക്ക് എന്നും ആവേശമാണ്. ക്വിസ് എന്ന വൈജ്ഞാനിക പ്രക്രിയയെ ആവേശകരമായ ജനകീയ കലയാക്കി മാറ്റിയ ഇദ്ദേഹം നിലവിൽ കേരള സർക്കാരിന്റെ വിവിധ ഉദ്ദേശ്യ സാംസ്‌കാരിക കേന്ദ്രത്തിന്റെ വൈസ് ചെയർമാനും ബാല കേരളം എന്ന സർക്കാർ പദ്ധതിയുടെ കൺവീനറുമാണ്. എട്ട് പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണു് ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് :
കുടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക
എസ് വി ബഷീർ
33533131
33599050
39662495 ( വാട്‌സ്ആപ്പ് )