ഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ ജില്ലാ സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള പത്തു എരിയകളുടെ സമ്മേളനങ്ങൾക്ക് തുടക്കം കുറിക്കുന്നു. മെയ് 3 വെള്ളിയാഴ്‌ച്ച നടക്കുന്ന റിഫ ഏരിയ സമ്മേളനത്തോടെ തുടക്കമാകുന്ന ഏരിയ സമ്മേളനങ്ങൾ മെയ് അവസാനത്തോടെ സമാപിക്കും. തുടർന്ന് രണ്ടു ദിവസമായി ജില്ലാ പ്രധിനിധി സമ്മേളനവും പൊതു സമ്മേളനവും ജൂൺ മാസം നടക്കും. രണ്ടു വർഷം കാലാവധിയുള്ള ഭരണസമിതിയുടെ തിരഞ്ഞെടുപ്പാണ് സമ്മേളനങ്ങളുടെ മുഖ്യ അജണ്ട. കഴിഞ്ഞ നാല് വർഷമായി ബഹറൈനിൽ പ്രവർത്തിക്കുന്ന കെപിഎ ക്ക് ആയിരത്തി അറുന്നൂറിലധികം അംഗങ്ങൾ ആണുള്ളത്.

ഔവനിതകൾക്കായി പ്രവാസിശ്രീയും, സാഹിത്യ വേദിയായ സൃഷ്ടിയും കുട്ടികൾക്ക് വേണ്ടി ചിൽട്രൻസ് പാർലമെന്റും പ്രവർത്തിച്ചു വരുന്നു. ഇത് കൂടാതെ കായിക വിഭാഗവും, ഹോസ്പിറ്റൽ വിങ്, ഡെത്ത് ആൻഡ് ചാരിറ്റി വിങ് എന്നിവയും സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്നു. നിലവിൽ നിസാർ കൊല്ലം പ്രസിഡന്റും, ജഗത് കൃഷ്ണകുമാർ ജനറൽസെക്രട്ടറിയും രാജ് കൃഷ്ണൻ ട്രഷററും ആയിട്ടുള്ള ഏഴംഗ സെക്രട്ടറിയേറ്റ് കമ്മിറ്റി ആണ് അസോസിയേഷന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. റിഫ ഏരിയ സമ്മേളനവുമായി ഏരിയ അംഗങ്ങൾക്ക് 3926 6951, 3900 7142, 3692 1377 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.