ത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ മീഡിയ സിറ്റിയും സുബി ഹോംസുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് സുവർണം 2024 മെയ് 9 നു വൈകിട്ട് 06:00 മുതൽ 11:00 മണി വരെ ഇന്ത്യൻ ക്ലബിൽ വെച്ചു നടക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ സൽമാനിയാ കലവറ റേസ്റ്റോറന്റിൽ വെച്ചു നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പരിപാടിയുടെ ഭാഗമായി പ്രശസ്ത മിമിക്രി താരം ശ്രി മഹേഷ് റ്റി കുഞ്ഞുമോൻ അവതരിപ്പിക്കുന്ന കോമഡി ഫെസ്‌ററ്, പ്രശസ്ത പിന്നണി ഗായികയും ഐഡിയ സ്റ്റാർ ഫെയിം ശിഖാ പ്രഭാകറും, പ്രശസ്ത മ്യൂസിക്ക് ഡയറക്റ്ററും പിന്നണി ഗായകനുമായ ഫൈസൽ റാസിയും ചേർന്ന് അവതരിപ്പിക്കുന്ന മ്യൂസിക് ഫെസ്റ്റും ഉണ്ടായിരിക്കുന്നതാണ്.കൂടാതെ ബഹ്റിനിലെ പ്രശസ്തരായ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.

ചടങ്ങിൽ ബഹ്റിനിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രശസ്തർ പങ്കെടുക്കും.പ്രവർത്തനം തുടങ്ങി അഞ്ചാമത്തെ വർഷത്തിലേക്ക് കടക്കുന്ന അസോസിയേഷൻ സാമൂഹിക സാംസ്‌കാരിക മേഖലയിലും അംഗങ്ങൾക്ക് വേണ്ടിയുള്ള കലാകായിക മേഖലകളിലുംമികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുന്നു.

ബഹ്റിനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളെ ഒരു കുടക്കീഴിൽ അണിനിരത്തുക എന്നതാണ് അസോസിയേഷന്റെ ലക്ഷ്യം.അസോസിയേഷന്റെ പ്രാവർത്തനം തുടങ്ങിയ നാൾ മുതൽ ബുദ്ധിമുട്ടനുഭവിക്കുന്ന ബഹ്റിനിലെ പത്തനംതിട്ട സ്വദേശികൾക്ക് നിരവധി നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിച്ചിട്ടുണ്ട്.

ബഹ്‌റിനിൽ അകാലത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കു സാമ്പത്തിക സഹായം എത്തിച്ചു നൽകിയും ജോലി നഷ്ടപ്പെട്ടും സാലറി വൈകിക്കിട്ടുന്നവർക്കും മറ്റും ഭഷണക്കിറ്റ് വിതരണം ചെയ്തും വിസ റദ്ദ് ചെയ്ത് നാട്ടിൽ പോകുവാൻ സാധിക്കാതെ ബുദ്ധിമുട്ടിയവർക്കു എയർ ടിക്കറ്റുകൾ എടുത്തു നൽകുകയും മറ്റുമായി അനേകം സേവനപ്രവർത്തനങ്ങൾ നടത്തുവാൻ സാധിച്ചിട്ടുണ്ട്.

സുവർണം 2024 പ്രോഗ്രാമിന് വേണ്ടി വിനീത് വി.പി കൺവീനർ ആയും സുഭാഷ് തോമസ് ജോയിന്റ് കൺവീനർ ആയും പ്രവർത്തിക്കും.അജു.റ്റി.കോശി ആണ് പ്രോഗ്രാം അവതാരകൻ.

വിഷ്ണു വി (പ്രസിഡന്റ്) ജയേഷ് കുറുപ്പ് (ജനറൽ സെക്രട്ടറി) വർഗീസ് മോടിയിൽ (ട്രഷറർ) മോനി ഒടിക്കണ്ടത്തിൽ,സക്കറിയ സാമുവേൽ (രക്ഷാധികാരികൾ ) ബോബി പുളിമൂട്ടിൽ (വൈസ് പ്രസിഡന്റ്) ഷീലു വർഗ്ഗീസ് (ലേഡീസ് വിങ്ങ് പ്രസിഡന്റ് ) സിജി തോമസ് (ലേഡീസ് വിങ്ങ് സെക്രട്ടറി) രെഞ്ചു ആർ നായർ, വിഷ്ണു പി. സോമൻ, അനിൽ കുമാർ, സുനു കുരുവിള, അരുൺ പ്രസാദ്, അരുൺ കുമാർ, ലിജോ ബാബു, ഫിന്നി ഏബ്രഹാം, റോബിൻ വർഗിസ്, അജിത് എ.എസ്, ബിജൊ തോമസ്, റെജി ജോർജ്, ഷിബു പത്തനംതിട്ട, ജയ്‌സൺ വർഗീസ്, ജോബി വർഗീസ്, മോൻസി ബാബു, രാകേഷ് കെ എസ്, ഷെറിൻ തോമസ് , ബിജോയ് പ്രഭാകരൻ, ദയാ ശ്യാം, രേഷ്മ ഗോപിനാഥ്, അഞ്ചു വിഷ്ണു, ലിബി ജയ്‌സൺതുടങ്ങിയവർ അടങ്ങിയ വിവിധ കമ്മറ്റികൾ പ്രോഗ്രാമിന്റെ നടത്തിപ്പിനായി പ്രവർത്തിക്കും.

ഈ പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്കായി വിനീത് വി പി (33254336) യുമായി ബന്ധപ്പെടാവുന്നതാണ്