മനാമ: ലൗ ദ ഖുർആൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്റർ ഷൈഖ ഹെസ്സ സെന്റർ സംയുക്തമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഖുർആൻ മന:പ്പാഠ മൽസര അവാർഡുകൾ വിതരണം ചെയ്തു. പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ എംഎം അക്‌ബർ ആവാർഡുകൾ സമ്മാനിച്ചു. കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, പ്രമുഖ സാമൂഹിക പ്രവർത്തകൻ എബ്രഹാം ജോൺ, അൽ ഫുർഖാൻ സെന്റർ രക്ഷാധികാരി അബ്ദുൽ മജീദ് തെരുവത്ത്, അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ് സൈഫുല്ല ഖാസിം, വൈസ് പ്രസിഡന്റ് മൂസാ സുല്ലമി, നിയാസ് സ്വലാഹി എന്നിവർ സന്നിഹിതരായിരുന്നു.

അര പവൻ സ്വർണ്ണമായിരുന്നു ഒന്നാം സമ്മാനം. സാംസംഗ് ഗാലക്‌സി ടാബുകളാണ് രണ്ടും മൂന്നും സമ്മാനങ്ങൾ. ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്ക് സ്മാർട്ട് വാച്ചുകളും സെമി ഫൈനലിലേക്ക് യോഗ്യത നേടിയവർക്ക് സ്‌കൂൾ ബാഗുകളുമാണ് സമ്മാനമായി നൽകിയത്.

അൽ ഫുർഖാൻ മദ്റസയിലെ ഇഫ്ഫ ഇമാൻ അബ്ദുൽ ഹമീദ് ഒന്നാം സ്ഥാനവും റഫ ഷൈഖ ഹെസ്സ ഇസ്ലാമിക് മദ്റസയിലെ വിദ്യാർത്ഥികളായ മുഹമ്മദ് റാഷിദ് റിമാസ് രണ്ടാം സ്ഥാനവും മറിയം ഷസ സത്താർ മൂന്നാം സ്ഥാനവും നേടി.

സെമി ഫൈനൽ മൽസരാത്ഥികളായിരുന്ന 26 വിദ്യാർത്ഥികൾക്കും പ്രത്യേകം സമ്മാനങ്ങൾ നൽകി. ഫൈനൽ മൽസരത്തിലേക്ക് യോഗ്യത നേടിയ അംറാസ് അഹമ്മദ് കെ, അയ്റ നിസാബ്, ഫിൽസ സലാഹ് (അൽ ഫുർഖാൻ മദ്റസ) ഫൈഹ ഹാഷിം, ജമീല അബൂബക്കർ, മുഹമ്മദ് സയാൻ റാഖിബ്, റീം സൽവ അൻവർ (ഷൈഖ ഹെസ്സ ഇസ്ലാമിക് മദ്റസ റഫ) എന്നീ വിദ്യാർത്ഥികൾക്ക് പ്രത്യേകം അവാർഡുകൾ സമ്മാനിച്ചു.

അൽ ഫുർഖാൻ മദ്റസ പ്രിൻസിപ്പാൾ സൈഫുള്ള ഖാസിം ഷൈഖ ഹെസ്സ ഇസ്ലാമിക് മദ്റസ പ്രിൻസിപ്പാൾ സുഹൈൽ മേലടി എന്നിവർ കോർഡിനേറ്റർ മാരായിരുന്നു. അനീസ ഫാതിമ ടീച്ചർ (ദാറുൽ ഖുർആൻ സെന്റർ, അൽ ഫാതിഹ് ഇസ്ലാമിക് സെന്റർ) ഹയ്ഫ അഷ്റഫ്, ഷസ്മിനാ റയീസ്, ബിനുഷ സലാഹ്, സറീന ടിച്ചർ എന്നിവരായിരുന്നു ജഡ്ഗിങ് പാനൽ. മൂസാ സുല്ലമി, ആരിഫ ടീച്ചർ, സമീറ അനൂപ്, ഷഹ്ജബീൻ ടീച്ചർ, അനൂപ് തിരൂർ എന്നിവർ പരിപാടിക്ക് നേതൃത്ത്വം നൽകി.